EMI 3,299 രൂപ മതി, 1.60 ലക്ഷത്തിന്റെ ഇലക്‌ട്രിക് സ്‌കൂട്ടർ നല്ല വിലക്കുറവിൽ വിറ്റഴിക്കാൻ ഓല! ഓഫർ ആമസോണിലും

ഇന്ത്യക്കാരെക്കൊണ്ട് ഇലക്ട്രിക് സ്‌കൂട്ടർ ഇത്രകണ്ട് വാങ്ങിപ്പിക്കാൻ പ്രചോദനം കൊടുത്തവരാണ് ഓല (Ola Electric). ക്യാബ് അഗ്രഗേറ്റർ എന്ന നിലയിൽ നിന്നും ഇവി നിർമാണത്തിലേക്ക് കടക്കുമ്പോൾ കമ്പനി ഒരിക്കലും പ്രതീക്ഷിക്കാത്ര സ്വീകാര്യതയാണ് ലഭിച്ചത്. കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായി ഓല മാറുന്നത്. നിലവിൽ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ വരെ പുറത്തിറക്കി വലിയ നിലയിലായിട്ടുണ്ട് ഭവിഷ് അഗർവാളിന്റെ ബ്രാൻഡ്. എന്നാൽ ചില പരാതികളും പരിഭവങ്ങളുമെല്ലാം കേൾപ്പിച്ചതിനാൽ മുമ്പത്തെ അത്ര പ്രതാപം ഓലയ്ക്ക് അവകാശപ്പെടാനില്ല.

എന്നിരുന്നാലും ആളുകളെ കൈയിലെടുക്കുവാനായി അതിഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിക്കുന്നതിൽ ഓല വേറെ ലെവലാണ്. ഇപ്പോഴിതാ ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ S1 പ്രോ കിടിലൻ ലാഭത്തിൽ വാങ്ങാനുള്ള സുവർണാവസരമാണ് ആളുകൾക്ക് കൈവന്നിരിക്കുന്നത്. എന്നാൽ ഷോറൂമിൽ ഒന്നുമല്ല ഇതിനായി പോവേണ്ടത്. പകരം എല്ലാവരുടേയും മൊബൈലിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലേക്കാണ് എത്തേണ്ടത്.

Ola S1 Pro Electric Scooter Now Available With Huge Discount Offer Details Inside

159,999 രൂപ എക്സ്ഷോറൂം വിലയുള്ള ഓല S1 പ്രോ 129,999 രൂപയ്ക്ക് ആമസോണിലൂടെ ഇപ്പോൾ വാങ്ങാം. ഇലക്ട്രിക് സ്‌കൂട്ടറിന്റെ എംആർപി വിലയിൽ ഉപഭോക്താക്കൾക്ക്19 ശതമാനം ഡിസ്കൗണ്ടാണ് ലഭിക്കുക. 15 മുതൽ 20 ദിവസത്തിനുള്ളിൽ ആമസോൺ സൗജന്യമായി വീട്ടുപടിക്കൽ ഇവി ഡെലിവറി നൽകുകയും ചെയ്യും. മുഴുവൻ തുകയും മുടക്കി വണ്ടി വാങ്ങാൻ കാശില്ലാത്തവർക്ക് 6,365 രൂപയുടെ പ്രതിമാസ ഇഎംഐയും ആമസോണിലൂടെ തെരഞ്ഞെടുക്കാനാവും.

ആർ‌ടി‌ഒയുടെയും ഇൻഷുറൻസിന്റെയും ചെലവ് നിങ്ങൾ വെവ്വേറെ നൽകേണ്ടിവരുമെന്നത് മറക്കല്ലേ. ഇനി ഈ വിലയും കുറച്ച് കൂടുതലാണെന്ന് വിചാരിക്കുന്നവരാണ് നിങ്ങളെങ്കിൽ നേരെ ഓലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറിക്കോണം. അതുവഴി S1 പ്രോ വാങ്ങുന്നവർക്ക് വെറും 117,999 രൂപയ്ക്കാണ് നിലവിൽ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സ്കൂട്ടർ വാങ്ങിക്കാനാവുക.

Ola S1 Pro Electric Scooter Now Available With Huge Discount Offer Details Inside

അതായത് ഓല ഇതിന് 26 ശതമാനത്തോളം ഡിസ്കൗണ്ട് ഓഫർ നൽകുന്നുണ്ടെന്ന് സാരം. ഇത് മാത്രമല്ല വാങ്ങാനായി വെബ്സൈറ്റിൽ എത്തുന്നവർക്ക് 3,299 രൂപയുടെ പ്രതിമാസ ഇഎംഐയിലും S1 പ്രോ ഇലക്ട്രിക് സ്കൂട്ടർ വാങ്ങാം. ഈ ഇഎംഐ അതിന്റെ എക്സ്ഷോറൂം വിലയിൽ മാത്രമാണ് ബാധകമാവുക എന്നതും മറക്കല്ലേ. ആർ‌ടി‌ഒയുടെയും ഇൻഷുറൻസിന്റെയും ചെലവ് അനുസരിച്ച് ഇവിയുടെ പ്രതിമാസ ഇഎംഐ വർധിക്കുന്നതാണ്.

ഓലയുടെ ജെൻ 2 പ്ലാറ്റ്‌ഫോമിലാണ് S1 പ്രോയുടെ പുതിയ മോഡൽ പണികഴിപ്പിച്ചിരിക്കുന്നത്. പഴയ പ്ലാറ്റ്‌ഫോമിനെ അപേക്ഷിച്ച് പുതിയ പ്ലാറ്റ്‌ഫോമിൽ ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റുകൾ (ECU) കുറച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു. ജെൻ 1 പതിപ്പിൽ 10 ഇസിയുകളായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ പുതിയ പ്ലാറ്റ്ഫോമോടെ എണ്ണം അഞ്ചായി കുറയ്ക്കാൻ ഇവി നിർമാതാക്കൾക്ക് സാധിച്ചു.

Ola S1 Pro Electric Scooter Now Available With Huge Discount Offer Details Inside

ഒപ്പം ഓല S1 പ്രോ ഇലക്ട്രിക് സ്കൂട്ടറിന്റെ ജെൻ 2 പതിപ്പിൽ വയറിംഗ് 40 ശതമാനത്തോളം കുറച്ചിട്ടുമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. അതേസമയം ഭാരം 8 ശതമാനം കുറയ്ക്കാനും പുതിയ പ്ലാറ്റ്ഫോം സഹായിച്ചു. ജെൻ 2 പ്ലാറ്റ്ഫോമിഷ ഉപയോഗിച്ചിരിക്കുന്ന ഫ്രെയിം ഭാരം കുറഞ്ഞതും ശക്തവുമാണ്. പുതിയ മോഡലിന്റെ ബാറ്ററി പായ്ക്കിനെക്കുറിച്ച് പറയുമ്പോൾ 4kWh ബാറ്ററി പായ്ക്കാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.

പഴയ മോഡലിൽ 8.5kW എന്ന പീക്ക് പവർ ലഭ്യമായിരുന്നെങ്കിലും പുതിയ മോഡലിൽ ഇത് 11kW ആയി വർധിച്ചു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗം മണിക്കൂറിൽ 120 കിലോമീറ്ററാണിപ്പോൾ. ഇത് മാത്രമല്ല പഴയ മോഡലിന് 0 മുതൽ 40 കിലോമീറ്റർ / മണിക്കൂർ വേഗത കൈവരിക്കാൻ 2.9 സെക്കൻഡാണ് വേണ്ടിവന്നതെങ്കിൽ പുതിയ മോഡലിന് 2.6 സെക്കൻഡിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാനാവും.

സിംഗിൾ ചാർജിൽ ഇവിക്ക് 195 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. പുതിയ മോഡലിന്റെ ചാർജിംഗ് സമയം 7.40 മണിക്കൂറാണ്. ഇക്കോ, നോർമൽ, സ്പോർട്സ്, ഹൈപ്പർ മോഡുകളും S1 പ്രോയിൽ ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ജെൻ 2 പതിപ്പിൽ ചില ഘടനാപരമായ മാറ്റങ്ങളും ലഭ്യമാണ്. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ ഇപ്പോൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. പിന്നിൽ സിംഗിൾ സൈഡ് മോണോഷോക്ക് ഉണ്ടായിരിക്കും. അങ്ങനെ മൊത്തത്തിൽ ഈ വിലയ്ക്ക് കിട്ടുന്ന ഏറ്റവും മികച്ച വൈദ്യുത സ്കൂട്ടറുകളിൽ ഒന്നാണിത്.

More from DriveSpark

Article Published On: Wednesday, July 30, 2025, 17:39 [IST]
English summary
Ola s1 pro electric scooter now available with huge discount offer details inside
കൂടുതല്‍... #ola electric #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X