ഇലക്‌ട്രിക് സ്‌കൂട്ടറിനും ബൈക്കിനും 34,000 രൂപയുടെ വിലക്കുറവുമായി ഓല, സിംഗിൾ ചാർജിൽ 501 KM റേഞ്ചും കിട്ടും

ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ കൊടുങ്കാറ്റായവരായിരുന്നു ഓല (Ola Electric). എന്നാൽ പിന്നീട് ചില കാരണങ്ങളാൽ സാമ്രാജ്യം നഷ്‌ടപ്പെട്ട് നിൽക്കുകയായിരുന്നുവെങ്കിലും തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ വിപണിയിലെത്തിച്ച് ഞെട്ടിക്കാൻ കമ്പനിക്കായിട്ടുണ്ട്. ഒപ്പം കഴിഞ്ഞ മാസം ബെംഗളൂരുവിൽ നടന്ന സങ്കൽപ് 2025 പരിപാടിയിൽ 4680 ഭാരത് സെല്ലിൽ പ്രവർത്തിക്കുന്ന S1 പ്രോ പ്ലസ് സ്‌കൂട്ടറും വിപണിയിൽ അവതരിപ്പിച്ച് കമ്പനി തങ്ങൾ അങ്ങനെ ഒതുങ്ങിക്കൂടാൻ തയാറല്ലെന്ന് ലോകത്തോട് വിളിച്ചുപറയുകയായിരുന്നു. ഫ്രീഡം ഓഫറിന് കീഴിൽ 1,69,999 രൂപയ്ക്കായിരുന്നു ഇവി പുറത്തിറക്കിയിരുന്നത്.

ഓഗസ്റ്റ് 17 വരെ സാധുതയുള്ള 10,000 രൂപയുടെ അധിക ഓഫറും കമ്പനി പ്രഖ്യാപിച്ചിരുന്നു. പിന്നീട് 2 ലക്ഷം രൂപയായിരുന്നു ഓല S1 പ്രോ പ്ലസ് വാങ്ങുവാനായി ചെലവഴിക്കേണ്ടി വന്നിരുന്നത്. എന്നാൽ ഇപ്പോഴിതാ 30,000 രൂപയുടെ വലിയ വിലക്കുറവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓല ഇലക്‌ട്രിക്. നവരാത്രി സമയത്തായിരിക്കും ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ഉപഭോക്തൃ ഡെലിവറികൾ ബ്രാൻഡ് ആരംഭിക്കുക.

Ola S1 Pro Plus Scooter And Roadster X Plus Bike Now Available With Up To Rs 34 000 Discount Offer

ഓല S1 പ്രോ പ്ലസ് 4.5 kWh, 5.3 kWh എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇവയ്ക്ക് സിംഗിൾ ചാർജിൽ യഥാക്രമം 242 കിലോമീറ്റർ റേഞ്ചും, 320 കിലോമീറ്റർ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. 13 kW പീക്ക് പവർ നൽകുന്ന ഒരു മോട്ടോറാണ് ഇലക്ട്രിക് സ്കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. പെർഫോമൻസിലേക്ക് വന്നാൽ വെറും 2.1 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഇവിയുടെ പരമാവധി വേഗം 141 കിലോമീറ്ററാണ്.

ഇലക്‌ട്രിക് സ്‌കൂട്ടറിന് പുറമെ 4680 ഭാരത് സെല്ലും 9.1 kWh ബാറ്ററി പായ്ക്കുമുള്ള റോഡ്സ്റ്റർ X പ്ലസ് ഇലക്ട്രിക് മോട്ടോർസൈക്കിളും കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു. സിംഗിൾ ചാർജിൽ 501 കിലോമീറ്റർ IDC റേഞ്ച് നൽകുന്ന 11 kW ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചിരിക്കുന്ന മോഡലിന്റെ പരമാവധി വേഗം 125 കിലോമീറ്ററാണെന്നാണ് ഓല പറയുന്നത്. വെറും 2.7 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ഇതിനാവും.

Ola S1 Pro Plus Scooter And Roadster X Plus Bike Now Available With Up To Rs 34 000 Discount Offer

ഫ്രീഡം ഓഫർ പ്രകാരം 1,89,999 രൂപ വിലയുള്ള ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിന് ഓഗസ്റ്റ് 17 വരെ S1 പ്രോ പ്ലസിൽ നൽകിയിരുന്ന 10,000 രൂപയുടെ പ്രത്യേക ഡിസ്കൌണ്ട് ഓഫറും ലഭ്യമായിരുന്നു. എന്നാൽ തീയതി കഴിഞ്ഞല്ലോയെന്ന് ഓർത്ത് വിഷമിക്കേണ്ട, 34,000 രൂപ വിലക്കുറവിൽ ബൈക്ക് വിപണനം ചെയ്യുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡ്. S1 പ്രോ പ്ലസിനെപ്പോലെ ഇതിന്റെ ഡെലിവറിയും നവരാത്രിയോട് അനുബന്ധിച്ച് ആരംഭിക്കും.

റോഡ്‌സ്റ്റർ X പ്ലസ് 9.1 kWh വേരിയന്റ് ഫുൾ ചാർജിൽ 501 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം 4.5 kWh പതിപ്പാണെങ്കിൽ 252 കിലോമീറ്റർ സഞ്ചരിക്കും. റെയർ എർത്ത് എലമെന്റിന്റെ ആവശ്യകത ഇല്ലാതാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച ഫെറൈറ്റ് മോട്ടോറും ഓല സങ്കൽപ്പിൽ അനാച്ഛാദനം ചെയ്തിരുന്നു. 2026 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദം മുതൽ ഘട്ടം ഘട്ടമായി ഈ മോട്ടോർ എല്ലാ വാഹനങ്ങളിലും വിന്യസിക്കാനാണ് പദ്ധതി.

Ola S1 Pro Plus Scooter And Roadster X Plus Bike Now Available With Up To Rs 34 000 Discount Offer

പുതിയ മോഡുലാർ ജെൻ 4 പ്ലാറ്റ്‌ഫോമും AI പവർഡ് MoveOS 6 വേർഷനും തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകളിലേക്ക് 25-ലധികം പുതിയ സവിശേഷതകൾ കൊണ്ടുവരുമെന്നും ഓല പ്രഖ്യാപിച്ചിട്ടുണ്ട്. ഓല ഇലക്ട്രിക് തങ്ങളുടെ സങ്കല്പ് ഇവന്റിൽ പുതിയ S1 പ്രോ സ്‌പോർട് ഇലക്ട്രിക് സ്‌കൂട്ടറും പുറത്തിറക്കി. 1.50 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയുള്ള മോഡൽ S1 പ്രോയുടെ ഒരു സ്‌പോർട്ടിയർ പതിപ്പാണ്.

വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 999 രൂപയ്ക്ക് സ്‌കൂട്ടർ മുൻകൂട്ടി ബുക്ക് ചെയ്യാം. ഇവിക്കായുള്ള ഡെലിവറികൾ 2026 ജനുവരിയിൽ ആരംഭിക്കും. ഓല സ്വന്തമായി വികസിപ്പിച്ചെടുത്ത ഫെറൈറ്റ് 13kW മോട്ടോറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സ്പോർട്ട് വേരിയന്റ് 16kW പീക്ക് ഔട്ട്‌പുട്ടും 71 Nm ടോർക്കും വാഗ്ദാനം ചെയ്യുന്നു. 5.2kWh ബാറ്ററി പാക്കുമായി മോട്ടോർ ജോടിയാക്കിയിരിക്കുന്നതിനാൽ സിംഗിൾ ചാർജിൽ 320 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Wednesday, August 20, 2025, 11:22 [IST]
English summary
Ola s1 pro plus scooter and roadster x plus bike now available with up to rs 34000 discount offer
കൂടുതല്‍... #ola electric #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X