ബുക്ക് ചെയ്യാൻ 499 രൂപ മതി, ആക്‌ടിവ ഇവിയേക്കാൾ കുറഞ്ഞ വിലയിൽ ഇലക്‌ട്രിക് സ്‌കൂട്ടർ ഇറക്കി ഇന്ത്യൻ കമ്പനി

ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിലേക്ക് ഹോണ്ട ആക്‌ടിവ ഇവിയും സുസുക്കി ഇ-ആക്‌സസും എത്തിയ ദിവസമാണിത്. ബജാജ് ചേതക്കിനും ടിവിഎസ് ഐക്യൂബിനും ഹീറോ വിഡയ്ക്കുമെല്ലാം പണികൊടുക്കാൻ മുഖ്യശത്രുക്കൾ ഒന്നിച്ച് ഇറങ്ങിയപ്പോൾ സംഭവം കളറായിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ ഇവി നിരയിലേക്ക് പുത്തനൊരു ഇലക്ട്രിക് സ്‌കൂട്ടറുമായി സ്റ്റാർട്ടപ്പ് ബ്രാൻഡ് കടന്നുവന്നിരിക്കുകയാണ്. മുമ്പ് ഒകായ ഇവി എന്നറിയപ്പെട്ടിരുന്ന ഒപിജി മൊബിലിറ്റി (OPG Mobility) അവരുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനമായ ഫെറാറ്റോ ഡിഫി 22 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അനാവരണം ചെയ്‌തിരിക്കുകയാണ്.

99,999 രൂപയുടെ എക്‌സ്ഷോറൂം വിലയിലാണ് ഒപിജി മൊബിലിറ്റി ഫെറാറ്റോ ഡിഫി 22 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് അവരുടെ വെബ്സൈറ്റ് വഴിയോ ഡീലർഷിപ്പ് വഴിയോ വെറും 499 രൂപ മുടക്കി പുതിയ ഇലക്ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്യാനാവും. ഷാംപെയ്ൻ ക്രീം, ബ്ലാക്ക് ഫയർ, കോസ്റ്റൽ ഐവറി, യൂണിറ്റി വൈറ്റ്, റെസിലിയൻസ് ബ്ലാക്ക്, ഡോവ് ഗ്രേ, മാറ്റ് ഗ്രീൻ എന്നിങ്ങനെ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് ഇവി വിപണിയിലെത്തുന്നത്.

OPG Mobility DEFY 22 Electric Scooter Launched At Auto Expo 2025

ഡിസൈനിലായാലും മോഡേണായിട്ടാണ് ഡിഫി 22 പണികഴിപ്പിച്ചിരിക്കുന്നത്. ഒപ്പം പ്രായോഗികതയുടെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ച്ചയും വരുത്താതെയാണ് ഒപിജി മൊബിലിറ്റി തങ്ങളുടെ പുത്തൻ ഇലക്ട്രിക് സ്കൂട്ടർ ഒരുക്കിയിരിക്കുന്നത്. ഡ്യുവൽ ഫുട്‌ബോർഡ് ലെവൽ പോലുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ട് റൈഡർ സൗകര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനി തയാറായിട്ടുണ്ട്.

7 ഇഞ്ച് ടച്ച് ഡിസ്‌പ്ലേ സ്പീഡോമീറ്റർ, 12 ഇഞ്ച് അലോയ് വീലുകൾ, കോമ്പി ഡിസ്‌ക് ബ്രേക്ക് സിസ്റ്റം എന്നിവയെല്ലാം സ്‌കൂട്ടറിൽ സജ്ജീകരിച്ചിട്ടുമുണ്ട്. ഡിഫി 22 ഇവി അതിൻ്റെ ഡിസൈനിലും പെർഫോമൻസിലും മാത്രമല്ല, കരുത്തുറ്റ ബിൽറ്റിലും വേറിട്ടുനിൽക്കുന്നുണ്ട്. IP67 റേറ്റഡ് LFP ബാറ്ററിയും IP65 റേറ്റഡ് വെതർപ്രൂഫ് ചാർജറും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. ഇത് വിവിധ പാരിസ്ഥിതിക സാഹചര്യങ്ങളിലും മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കും.

OPG Mobility DEFY 22 Electric Scooter Launched At Auto Expo 2025

ICAT സാക്ഷ്യപ്പെടുത്തിയ പ്രകാരം 70 കിലോമീറ്റർ പരമാവധി വേഗത പുറത്തെടുക്കാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് ഒറ്റ ചാർജിൽ 80 കിലോമീറ്റർ റേഞ്ചും വാഗ്‌ദാനം ചെയ്യാനാവും. 72V 30Ah (2.2 kWh) LFP ബാറ്ററിയും 1200W മോട്ടോറും സജ്ജീകരിച്ചാണ് ഫെറാറ്റോ ഡിഫി 22 ഇവി അരങ്ങത്തേക്കിറങ്ങിയിരിക്കുന്നത്. സ്‌കൂട്ടറിൻ്റെ ഡിസൈൻ സൗന്ദര്യാത്മക ആകർഷണത്തിന് മുൻഗണന നൽകുന്നുവെന്ന് മാത്രമല്ല, ഡ്യുവൽ ഫുട്‌ബോർഡ് ലെവൽ പോലുള്ള ഫീച്ചറുകളുള്ള റൈഡർ സൗകര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അസാധാരണമായ സ്റ്റൈൽ, സമാനതകളില്ലാത്ത പവർ, ടോപ്പ്-ടയർ പെർഫോമൻസ് എന്നിവയുടെ സമന്വയമാണ് പുതിയ ഡിഫി 22. വരും കാലങ്ങളിൽ ഇന്ത്യയിലെ ഇരുചക്ര വാഹന ഇലക്ട്രിക് മൊബിലിറ്റി മേഖലയിൽ വിപ്ലവം സൃഷ്ടിക്കാനാണ് ഒപിജി മൊബിലിറ്റിയുടെ ശ്രമം. ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ ഓല, ഏഥർ, ഒഖിനാവ, ആംപിയർ, റിവർ, ജിതേന്ദ്ര ഇവി തുടങ്ങിയ സ്റ്റാർട്ടപ്പ് ബ്രാൻഡുകൾക്ക് പുറമെ ഒകായ ഇനി മുതൽ ഹോണ്ട, സുസുക്കി, ബജാജ്, ടിവിഎസ് പോലുള്ള വമ്പൻമാരെയും നേരിടേണ്ടതായുണ്ട്.

ഇലക്ട്രിക് സ്‌കൂട്ടറിന് പുറമെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ ഹെൽമറ്റ്, ഹെൽമെറ്റ് ലോക്കുകൾ, മൊബൈൽ സ്റ്റാൻഡുകൾ, ഗ്ലൌസുകൾ, ജാക്കറ്റുകൾ, സീറ്റ് കവറുകൾ എന്നിവയുൾപ്പെടെ ഫെറാറ്റോ ബ്രാൻഡഡ് ആക്സസറികളുടെ ഒരു ശ്രേണിയും കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യൻ വിപണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു കൺസെപ്റ്റ് ഇലക്ട്രിക് സ്കൂട്ടറായ ഫെറാറ്റോ Z മോഡലും ഒപിജി മൊബിലിറ്റി എക്സ്പോയിൽ അവതരിപ്പിച്ചിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 17, 2025, 22:11 [IST]
English summary
Opg mobility defy 22 electric scooter launched at auto expo 2025 price features battery range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X