വെറും 57,750 രൂപയ്ക്ക് പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുമായി ഇന്ത്യൻ കമ്പനി, ചാർജ് ചെയ്‌ത് സമയം കളയുകയും വേണ്ട!

ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്കായുള്ള (Electric Scooter) ആവശ്യം വർധിച്ചുവരികയാണ്. 106 രൂപ കൊടുത്ത് ഒരു ലിറ്റർ പെട്രോൾ വാങ്ങിയടിച്ചാൽ ഏറിപ്പോയാൽ 50 കിലോമീറ്റർ വരെ മൈലേജാണ് പെട്രോൾ സ്‌കൂട്ടറുകൾ നൽകുന്നത്. ഇതേസമയം ഇവിയാണെങ്കിൽ (EV) ഫുൾ ചാർജിൽ 100 കിലോമീറ്റർ വരെ എങ്കിലും റേഞ്ചും കുറഞ്ഞ ചെലവും മാത്രമേയാവൂ. മൊബൈൽ ഫോൺ ചാർജ് ചെയ്‌ത് കൊണ്ടുനടക്കുന്നത് പോലെ ശീലം ആയിക്കഴിഞ്ഞാൽ സംഗതി ശരിക്കും ലാഭകരമാണെന്നതാണ് സത്യം. ശരിക്കും സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് ഇന്ത്യക്കാരെ വൈദ്യുത ഇരുചക്ര വാഹനങ്ങളിലേക്ക് അടുപ്പിച്ചത്.

പാസഞ്ചർ ഇരുചക്ര വാഹനങ്ങൾ മാത്രമല്ല കേട്ടോ വാണിജ്യ ആവശ്യങ്ങൾക്കായുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളും ഇന്ന് വിപണിയിൽ സുലഭമാണ്. ഡെലിവറി ജോലി ചെയ്യുന്നവർക്കെല്ലാം ലാഭകരമായി കൊണ്ടുനടക്കാൻ പറ്റിയ കിടിലൻ മോഡലുകളും സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ ചെറിയ വിലയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ക്വാണ്ടം ബിസിനെസ് XS (Quantum Bziness XS) എന്നൊരു പുത്തൻ മോഡൽ കൂടി സെഗ്മെൻ്റിലേക്ക് കടന്നുവന്നിരിക്കുകയാണ്.

Quantum Bziness XS Electric Scooter Launched In India At Rs 57 750

ഇൻഡോഫാസ്റ്റ് എനർജിയുടെ സ്വാപ്പിംഗ് നെറ്റ്‌വർക്കിൻ്റെ പിന്തുണയോടെ വിപണിയിലെത്തിയിരിക്കുന്ന ക്വാണ്ടം ബിസിനെസ് XS ഇലക്‌ട്രിക് സ്‌കൂട്ടറിന് വെറും 57,750 രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ബാറ്ററി-ആസ്-എ-സർവീസ് (BaaS) മോഡലായതിനാലാണ് ഇവിക്ക് ഇത്രയും കുറഞ്ഞ വില നൽകാൻ കമ്പനിക്ക് സാധിച്ചിരിക്കുന്നത്. ഫിക്സഡ്-ബാറ്ററി മോഡലുകളേക്കാൾ കുറഞ്ഞ വിലയും കുറഞ്ഞ പ്രവർത്തന ചെലവും കൂടിയാവുമ്പോൾ വാഹനം ഇരട്ടി ലാഭത്തിൽ സ്വന്തമാക്കാം.

ക്വാണ്ടം ബിസിനെസ് XS ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ എത്തുന്നവർക്ക് ഇൻഡോഫാസ്റ്റ് എനർജി പ്രതിമാസം 999 രൂപ മുതൽ ആരംഭിക്കുന്ന ഫ്ലെക്സിബിൾ എനർജി പ്ലാനുകളും 1,499 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനുകളുമാണ് ഒരുക്കിയിരിക്കുന്നത്. അങ്ങനെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോഴുണ്ടാവുന്ന ഉയർന്ന പ്രാരംഭ ചെലവ് കുറയ്ക്കാൻ ആളുകൾക്ക് സാധിക്കും. ഇൻഡോഫാസ്റ്റ് എനർജിയുടെ 1,100-ലധികം വരുന്ന ബാറ്ററി സ്വാപ്പ് സ്റ്റേഷനുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് വെറും രണ്ട് മിനിറ്റിനുള്ളിൽ ബാറ്ററികൾ സ്വാപ്പ് ചെയ്യാനുമാവും.

Quantum Bziness XS Electric Scooter Launched In India At Rs 57 750

അതുവഴി ചാർജിംഗ് സമയം ഫലപ്രദമായി ഒഴിവാക്കാനും റേഞ്ച് ഉത്കണ്ഠ പരിഹരിക്കാനും ഉപഭോക്താക്കൾക്കാവും. ഇന്ത്യൻ റോഡുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ബിസിനെസ് XS , ഈട്, കാര്യക്ഷമത, പരിസ്ഥിതി സൗഹൃദം എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. സ്കൂട്ടറിന് പിന്നിലെ സാങ്കേതിക വൈദഗ്ദ്ധ്യം നൽകുന്നത് ക്വാണ്ടം എനർജിയാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ഇൻഡോഫാസ്റ്റ് നെറ്റ്‌വർക്കിലൂടെ 1,000 ബിസിനസ് SX സ്കൂട്ടറുകൾ വിന്യസിക്കും.

തുടർന്ന് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 10,000 യൂണിറ്റുകൾ എന്ന ലക്ഷ്യത്തോടെയാണ് ക്വാണ്ടം എനർജിയുമായുള്ള പങ്കാളിത്തം മുമ്പോട്ട് പോവുക. എന്തായാലും കുറഞ്ഞ വിലയുള്ള കൊമേഴ്‌സ്യൽ ഇലക്‌ട്രിക് സ്‌കൂട്ടറിൻ്റെ വരവ് ഇരുകമ്പനികളുടെ വളർച്ചയിലും നിർണായകമാവുമെന്ന് തന്നെയാണ് അനുമാനം. നിലവിലുണ്ടായിരുന്ന ബിസിനെസ് X എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് പുതിയ ബിസിനെസ് XS ഇവിയും പണികഴിപ്പിച്ചിരിക്കുന്നത്.

ഇതിൻ്റെ കൂടുതൽ സാങ്കേതിക സവിശേഷതകൾ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ബിസിനെസ് X പതിപ്പിന് സമാനമായിരിക്കും എല്ലാകാര്യങ്ങളുമെന്നാണ് വിശ്വാസം. ബാറ്ററി വാടകയ്ക്ക് കൊടുക്കുന്ന സംവിധാനം ഇല്ലാത്തതിനാൽ ക്വാണ്ടം എനർജി ബിസൈനസ് വേരിയൻ്റിന് 95,009 രൂപയാണ് വില വരിക. 1.5 W പവർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇവിക്ക് മുന്നിലും പിന്നിലും ഡ്രം ബ്രേക്കുകൾക്കൊപ്പം കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റവും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, December 10, 2025, 10:00 [IST]
English summary
Quantum bziness xs electric scooter launched in india at rs 57750 details inside
കൂടുതല്‍... #electric vehicles #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X