കാർ പോലെ ഫാസ്റ്റ് ചാർജ് ചെയ്യാം, 200 കി.മീ. റേഞ്ചുമായി ഇന്ത്യയിലെ ആദ്യത്തെ ഹൈ-വോൾട്ടേജ് ഇലക്ട്രിക് ബൈക്ക്

വൈദ്യുത ഇരുചക്ര വാഹന രംഗത്ത് സ്‌കൂട്ടറുകൾ അരങ്ങുതകർക്കുമ്പോൾ വൈവിധ്യമാർന്ന ഇലക്‌ട്രിക് മോട്ടോർസൈക്കിളുകളും അവതരിപ്പിച്ച് സ്റ്റാർട്ടപ്പ് ബ്രാൻഡുകളും ശക്തമാവുകയാണ്. കുടുകുടു ശബ്‌ദമുള്ള ബുള്ളറ്റുകൾക്കും ചീറിപ്പായുന്ന സ്പോർട്‌സ് ബൈക്കുകൾക്കുമിടയിലൂടെ നിശബ്‌ദമായി നിരങ്ങിനീങ്ങുന്ന ഇത്തരം മോഡലുകൾ നിരത്തുകൾക്ക് ഒരു രസക്കാഴ്ച്ചയാണ്. പക്ഷേ പെർഫോമൻസിന്റെ കാര്യത്തിലും ഇവരാരും മോശക്കാരല്ല കേട്ടോ. അൾട്രാവലയറ്റിന്റെ F77, മാറ്റർ ഏറ ഒക്കെ കൈകൊടുത്താൽ പറക്കുന്ന കുതിരകളാണ്. ഇക്കൂട്ടത്തിലേക്ക് റാപ്റ്റിയുടെ ഹൈ വോൾട്ടേജ് ഇലക്ട്രിക് മോട്ടോർസൈക്കിൾ (Raptee High Voltage Electric Motorcycle ) കൂടി കടന്നുവന്നാൽ സംഭവം എങ്ങനെയുണ്ടാവും?

അതും വിപണിയിലെ മറ്റൊരു ഇലക്ട്രിക് ടൂവീലർക്കും ഇല്ലാത്തൊരു സവിശേഷതയുമായാണ് റാപ്റ്റി T30 ഇവിയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ഇലക്ട്രിക് കാറുകളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ഹൈ വോൾട്ടേജ് ഇലക്ട്രിക് മോട്ടോർസൈക്കിളാണിത്. ഉയർന്ന വോൾട്ടേജ് സാങ്കേതികവിദ്യയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനത്തിനുള്ള ARAI സർട്ടിഫിക്കേഷൻ നേടിയിരിക്കുകയാണ് മോഡൽ ഇപ്പോൾ.

Raptee T30 Electric Bike Gets ARAI Certification For CCS2 Car Charging Technology

ഹൈ വോൾട്ടേജ് സാങ്കേതികവിദ്യ നിലവിൽ ഇലക്ട്രിക് കാറുകളിൽ മാത്രമായി ഉപയോഗിക്കുന്ന സംഗതിയാണ്. ഇതാണിപ്പോൾ രാജ്യത്തെ ഒരു ഇലക്ട്രിക് ബൈക്കിലേക്കും എത്തിയിരിക്കുന്നത്. ഇലക്ട്രിക് കാറുകളുടെ CCS2 DC ഫാസ്റ്റ് ചാർജിംഗ് മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ ഹൈ വോൾട്ടേജ് സാങ്കേതികവിദ്യ റാപ്റ്റി T30 ഇലക്ട്രിക് മോട്ടോർസൈക്കിളിനെ സഹായിക്കും.

CCS2 ചാർജിംഗ് സൗകര്യത്തിന് പുറമേ ഫാസ്റ്റ് ചാർജിംഗ് വേഗത, ശക്തമായ ഓൺ-ബോർഡ് ചാർജർ, ഭാരം കുറഞ്ഞ ഇന്റേണൽ ചാർജിംഗ് കേബിൾ തുടങ്ങിയ നിരവധി ഇൻ-ഹൗസ് ചാർജിംഗ് സൗകര്യവും ഇവിയിലെ ഹൈ വോൾട്ടേജ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ആദ്യമാണ് 2.39 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിൽ റാപ്റ്റി T30 ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നത്.

Raptee T30 Electric Bike Gets ARAI Certification For CCS2 Car Charging Technology

ഇതിന് ശേഷം T30 ഇലക്ട്രിക് ബൈക്കിന് 8,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചതായി കമ്പനി അവകാശപ്പെടുന്നുണ്ട്. തുടക്കത്തിൽ ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് വാഹനത്തിന്റെ വിപണനം ആരംഭിക്കുക. തുടർന്ന് ഘട്ടം ഘട്ടമായി കേരളത്തിലുൾപ്പടെ റാപ്റ്റിയുടെ ഇവി വിപണനം ചെയ്യാനാണ് ബ്രാൻഡ് പദ്ധതിയിട്ടിരിക്കുന്നത്. 2025-26 ലെ ആദ്യ പാദം മുതൽ ചെന്നൈയിലും ബാംഗ്ലൂരിലും റാപ്റ്റി ഹൈ വോൾട്ടേജ് മോട്ടോർസൈക്കിളിനായുള്ള ഡെലിവറികൾ ആരംഭിക്കും.

ആഭ്യന്തര വിപണിയിലെ 250-300 സിസി പെട്രോൾ ബൈക്കുകളോട് കിടിപടിക്കുന്ന പെർഫോമൻസാണ് റാപ്റ്റിയുടെ പുത്തൻ ഇലക്‌ട്രിക് മോട്ടോർസൈക്കിളിനുള്ളത്. ഹൊറൈസൺ റെഡ്, ആർട്ടിക് വൈറ്റ്, മെർക്കുറി ഗ്രേ, എക്ലിപ്സ് ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് T30 വിപണനത്തിനായി എത്തിച്ചിരിക്കുന്നതും. ഡിസൈനിലായാലും ആരേയും മോഹിപ്പിക്കുന്ന രൂപമാണ് ഇവിക്കുള്ളത്.

Raptee T30 Electric Bike Gets ARAI Certification For CCS2 Car Charging Technology

എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്ക് എന്നിവയെല്ലാം റാപ്റ്റി T30 ഇലക്ട്രിക് മോട്ടോർസൈക്കിളിലെ പ്രധാന ഫീച്ചറുകളാണ്. ഓട്ടോമോട്ടീവ്-ഗ്രേഡ് ലിനക്സ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി കസ്റ്റം-ബിൽറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടുകൂടിയ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഇതിന് ലഭിക്കുന്നുണ്ട്. സിംഗിൾ ചാർജിൽ റാപ്റ്റിയുടെ ഇലക്ട്രിക് ബൈക്കിന് 200 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാവും.

അതേസമയം യഥാർഥ സാഹചര്യങ്ങളിൽ ഒറ്റ ചാർജിൽ 150 കിലോമീറ്റർ റിയർ വേൾഡ് റേഞ്ചാവും റാപ്റ്റിയുടെ T30 ഇ-ബൈക്കിനുള്ളതെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. IP67 റേറ്റുചെയ്ത ബാറ്ററി പായ്ക്കാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നതും. വെറും 3.5 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവുന്നതിനാൽ പെട്രോൾ ബൈക്കുകൾ ഇവന്റെ വരവിനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.

8 വർഷം അല്ലെങ്കിൽ 80,000 കിലോമീറ്റർ വരെ സ്റ്റാൻഡേർഡ് ബാറ്ററി വാറണ്ടിയാണ് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്റ്റാർട്ടപ്പ് ഇരുചക്ര വാഹന നിർമാതാക്കളായ റാപ്റ്റി തങ്ങളുടെ ഏറ്റവും പുതിയ T30 ഇലക്ട്രിക് മോട്ടോർസൈക്കിളിനായി വാഗ്ദാനം ചെയ്യുന്നത്. ചാർജിംഗിന്റെ കാര്യത്തിൽ ഇത്ര വേഗം കൈവരിക്കാനാവുന്നത് എന്തായാലും കൈയടി അർഹിക്കുന്ന കാര്യമാണ്. ഇലക്ട്രിക് കാറുകളുടെ ചാർജർ സപ്പോർട്ട് ചെയ്യുന്നതിനാൽ പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളിൽ ബൈക്ക് ചാർജ് ചെയ്യാനുമാവും.

More from DriveSpark

Article Published On: Tuesday, March 11, 2025, 16:05 [IST]
English summary
Raptee t30 electric bike gets arai certification for ccs2 car charging technology
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X