499 രൂപയ്ക്ക് 150 കി.മീ റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്ക് ബുക്ക് ചെയ്യാം, ഇനി എന്തിന് പെട്രോളടിച്ച് കാശ് കളയണം

ഇരുചക്ര വാഹന വിപണിയെ പതിയെ കീഴടക്കുകയാണ് നമ്മുടെ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ. നിലവിൽ രാജ്യത്ത് ഓരോ മാസവും വിറ്റഴിയുന്ന മോഡലുകളുടെ കണക്കെടുത്താൽ അതിൽ ചില ഇവികളെ കാണാനുമാവും. ഓലയും ഏഥറും ഹീറോയും ടിവിഎസും ബജാജും എല്ലാം കളംനിറഞ്ഞാടുമ്പോൾ ചില സ്റ്റാർട്ടപ്പ് ബ്രാൻഡുകളും കിടുക്കാച്ചി ഇവികളുമായി കളംനിറയുന്നുണ്ട് കേട്ടോ. പക്ഷേ സ്‌കൂട്ടറുകളെ പോലെ വൈദ്യുത വാഹന രംഗത്ത് മോട്ടോർസൈക്കിളുകൾ അങ്ങനെ കാര്യമായി സ്വീകരിക്കപ്പെട്ടിട്ടില്ല. അതിന്റെ പ്രധാന കാരണം ബൈക്ക് എന്ന സങ്കൽപ്പം തന്നെയാണ്. ഇലക്‌ട്രിക് മോട്ടോർസൈക്കിൾ എങ്ങനെയായിരിക്കുമെന്ന് ഇന്ത്യക്കാരെ കാണിച്ചു തന്നവരാണ് രത്തൻഇന്ത്യ എൻ്റർപ്രൈസസിന്റെ കീഴിലുള്ള റിവോൾട്ട് മോട്ടോർസ്.

RV400 എന്ന മോഡലിലൂടെ രാജ്യത്ത് ഇ-ബൈക്ക് വിപ്ലവം കൊണ്ടുവരാൻ ഒരുപരിധി വരെ ഇവർക്കായിട്ടുമുണ്ട്. കേരളത്തിലും ചുവടുറപ്പിച്ചിട്ടുള്ള റിവോൾട്ട് മോട്ടോർസ് ഇപ്പോഴിതാ പുതിയൊരു ഇലക്ട്രിക് മോട്ടോർസൈക്കിളുമായി രംഗത്തെത്തിയിരിക്കുകയാണ്. RV ബ്ലേസ്‌എക്‌സ് എന്നുപേരിട്ടിരിക്കുന്ന വാഹനത്തിന് വെറും 1.15 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

Revolt RV BlazeX Electric Motorcycle Launched With 150 KM Range

കുറച്ചുകാലം മുമ്പ് റിവോൾട്ട് അവതരിപ്പിച്ച എൻട്രി ലെവൽ RV1 കമ്മ്യൂട്ടർ മോഡലിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ബ്ലേസ്‌എക്‌സ് ദൈനംദിനാവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. പുതിയ ഇലക്ട്രിക് ബൈക്ക് വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 499 രൂപ നൽകി ഡീലർഷിപ്പിലോ ഓൺലൈനിലോ ഇവി പ്രീ-ബുക്ക് ചെയ്യാനാവും. മാർച്ച് 1 മുതൽ ബ്ലേസ്‌എക്‌സിനായുള്ള ഡെലിവറി ആരംഭിക്കുമെന്നും റിവോൾട്ട് അറിയിച്ചു.

RV1 ഇവിയുമായി നിരവധി ഘടകങ്ങൾ പങ്കിടുന്നുണ്ടെങ്കിലും ചില മാറ്റങ്ങൾ അങ്ങിങ്ങായി കാണാം. അതേ ബാറ്ററി പായ്ക്കാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും കൂടുതൽ ശക്തമായ ഇലക്ട്രിക് മോട്ടോർ ബ്ലേസ്‌എക്‌സിന്റെ സവിശേഷതയാണ്. ഡിസൈനിലും RV1 ബൈക്കിന് സമാനമാണ് പുതിയ മോഡലും. ഒരേ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സമാനമായി രൂപകൽപ്പന ചെയ്ത ടാങ്ക്, സൈഡ് പാനലുകൾ എന്നിവയെല്ലാം ഇലക്ട്രിക് ബൈക്കിന് പ്രത്യേക അഴക് സമ്മാനിക്കുന്നുണ്ട്.

Revolt RV BlazeX Electric Motorcycle Launched With 150 KM Range

സിംഗിൾ-പീസ് സീറ്റ്, ഗ്രാബ് റെയിൽ തുടങ്ങിയ ഭാഗങ്ങളും RV1 ഇവിയുടേതിന് സമാനമായി നിലനിർത്തിയിട്ടുണ്ട്. സ്റ്റെർലിംഗ് സിൽവർ ബ്ലാക്ക്, എക്ലിപ്സ് റെഡ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ ബ്ലേസ്‌എക്‌സ് ലഭ്യമാകും. 6 ഇഞ്ച് എൽസിഡി സ്‌ക്രീൻ, മൂന്ന് റൈഡ് മോഡുകൾ, റിവേഴ്‌സ് മോഡ്, റീജനറേറ്റീവ് ബ്രേക്കിംഗ്, GPS, ജിയോഫെൻസിംഗ് പോലുള്ള ആപ്പ് കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവയാണ് മോട്ടോർസൈക്കിളിലെ മറ്റ് ഫീച്ചറുകളെന്നും റിവോൾട്ട് മോട്ടോർസ് പറയുന്നു.

RV1 ഇവിയുടെ 2.8 kW മോട്ടോറിനേക്കാൾ ശക്തമായ 4.1 kW ഇലക്ട്രിക് മോട്ടോറാണ് പുതിയ ബ്ലേസ്‌എക്‌സ് ഇലക്ട്രിക് മോട്ടോർസൈക്കിളിൽ റിവോൾട്ട് ഉപയോഗിച്ചിരിക്കുന്നത്. 3.24 kWh ബാറ്ററി പായ്ക്കുമായി വരുന്ന മോഡലിന്റെ പെർഫോമൻസ് കണക്കുകൾ നോക്കിയാൽ കമ്മ്യൂട്ടർ ബൈക്കുകളോട് കിടപിടിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബൈക്കിന് 5.49 bhp കരുത്തിൽ പരമാവധി 45 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്.

Revolt RV BlazeX Electric Motorcycle Launched With 150 KM Range

3.24 kWh ബാറ്ററി പായ്ക്കായതിനാൽ തന്നെ മോട്ടോർസൈക്കിളിന് സിംഗിൾ ചാർജിൽ 150 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു. അതായത് റേഞ്ച് കണക്കുകൾ RV1 ഇവിയേക്കാൾ 10 കിലോമീറ്റർ കുറവാണെന്ന് സാരം. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാലും തരക്കേടില്ലാതെ പുതിയ ഇലക്ട്രിക് ബൈക്കിനെ ഒരുക്കാൻ രത്തൻഇന്ത്യ എൻ്റർപ്രൈസസിന്റെ കീഴിലുള്ള റിവോൾട്ട് മോട്ടോർസിനായിട്ടുണ്ട്.

ബ്ലേസ്‌എക്‌സ് ഇവിയുടെ സസ്പെൻഷനായി മുന്നിൽ ടെലിസ്കോപ്പിക് ഫോർക്ക് സജ്ജീകരണവും പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് ഇടംപിടിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി RV1 ഇവിയുടെ അതേ സെറ്റപ്പാണ് ഇതിലും പിന്തുടർന്നിരിക്കുന്നത്. മുന്നിലും പിന്നിലും ഡിസ്ക് യൂണിറ്റാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. 790 മില്ലീമീറ്റർ സീറ്റ്ഹൈറ്റ്, 1350 mm വീൽബേസ്, 180 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയും ബ്ലേസ്‌എക്‌സിലുണ്ട്.

More from DriveSpark

Article Published On: Wednesday, February 26, 2025, 10:00 [IST]
English summary
Revolt rv blazex electric motorcycle launched with 150 km range
കൂടുതല്‍... #electric bike #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X