ഓട്ടോകാശ് കൈയിലിരിക്കും, ഒരുമാസത്തേക്കുള്ള പലചരക്ക് വരെ കയറ്റാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ മാജിക് നമ്പരിൽ

പെട്രോളടിച്ച് കാശ് തീരുന്നതിൽ നിന്നും മുക്തി നേടാനായി പഴയ സ്‌കൂട്ടറുകൾ വിറ്റ് ആളുകൾ കൂട്ടത്തോടെ ഇവികളിലേക്ക് ചേക്കേറുകയാണിപ്പോൾ. കെഎസ്ഇബിയുടെ കറണ്ട് ചാർജിനെ പേടിച്ച് പലരും പുരപ്പുറത്ത് സോളാർ കൂടി വെച്ചുതുടങ്ങിയതോടെ വൈദ്യുത വാഹനങ്ങളുടെ ഡിമാന്റും ഏറി. അടുത്തുള്ള സ്ഥലങ്ങളിലേക്കെല്ലാം ഫ്രീയായി ഓടിച്ച് പോവാമെന്നതാണ് ഇതിന്റെ ഗുണം. ഇനി വീട്ടിൽ സോളാർ ഇല്ലാത്തവർ പോലും പെട്രോൾ ടൂവീലറുകളോട് ഗുഡ്ബൈ പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഇന്ധനം നിറയ്ക്കുന്ന കാശിന്റെ പകുതി പൈസ മതി ചാർജിംഗിനായി മുടക്കേണ്ടി വരൂ. കൂടുതൽ റേഞ്ച്​, കൂടുതൽ വേഗത, വിലക്കുറവ്​ എന്നിവയുള്ള ഇവികൾ ചൂടപ്പം പോലെയാണ് രാജ്യത്ത് വിറ്റഴിക്കപ്പെടുന്നത്.

ഓലയും ഏഥറും പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ അങ്ങനെ വിപണിയിൽ നിന്നും പണംവാരുന്നുമുണ്ട്. അക്കൂട്ടത്തിൽ മലയാളികൾ സ്ഥാപിച്ച റിവർ ഇലക്ട്രിക് സ്‌കൂട്ടർ ബ്രാൻഡും പച്ചപിടച്ച് തുടങ്ങിയിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്കൂട്ടർ സ്റ്റാർട്ടപ്പായ റിവർ മൊബിലിറ്റിയുടെ ഉൽപ്പന്നമായ ഇൻഡി ഇവി വിൽപ്പനയിൽ സ്ഥിരമായ വളർച്ച കൈവരിച്ച് മുന്നേറുകയാണ്. വിപണിയിലെത്തി ഇതുവരെ 7,000 പേരാണ് വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

River Indie Electric Scooter Sales Crossed 7 000 Units In India

കഴിഞ്ഞ വർഷം വിൽപ്പനയിൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ഇത്തവണ കൂടുതൽ ആളുകൾ റിവർ ഇൻഡി തേടിയെത്തുന്നുണ്ട്. കഴിഞ്ഞ കലണ്ടർ വർഷം അതായത് 2024-ൽ ഇലക്ട്രിക് സ്‌കൂട്ടറിന്റെ മൊത്തം 2,515 യൂണിറ്റുകളായിരുന്നു കമ്പനിക്ക് നിരത്തിലെത്തിക്കാൻ കഴിഞ്ഞത്. ഓലയുടെ വിൽപ്പന കുറയുന്നതിൽ നിന്ന് മറ്റെല്ലാ കമ്പനികളും നേട്ടമുണ്ടാക്കുന്നുവെന്നതിന് തെളിവാണ് ഇൻഡി ഇവിയുടെ ഡിമാന്റിലുണ്ടായ വർധനവും.

ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവി എന്ന വിശേഷണവുമായി വിപണിയിലെത്തിയ വണ്ടി ശരിക്കും ഇന്ത്യക്കാരുടെ പ്രായോഗിക ആവശ്യങ്ങൾ മനസിൽകണ്ട് ഡിസൈൻ ചെയ്‌തിരിക്കുന്ന വാഹനമാണ് കേട്ടോ. സ്റ്റോറേജ് സ്പേസാണ് ഇവിയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ശമ്പളം കിട്ടുമ്പോൾ വീട്ടിലേക്ക് വേണ്ടുന്ന ഒരുമാസത്തെ സാധനങ്ങൾ വാങ്ങിക്കൂട്ടന്നവർക്ക് ഇൻഡിയുണ്ടെങ്കിൽ ഓട്ടോറിക്ഷ വിളിക്കാതെ സാധാനങ്ങൾ അടുക്കളയിൽ എത്തിക്കാം.

River Indie Electric Scooter Sales Crossed 7 000 Units In India

അത്രയേറെ സംഭരണശേഷിയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിലുള്ളത്. റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടറിന് 55 ലിറ്റർ സ്റ്റോറേജ് സ്പേസാണ് ലഭിക്കുന്നത്. ഗ്ലോവ്ബോക്സിൽ 12 ലിറ്ററും സീറ്റിനടിയിൽ 43 ലിറ്ററും സ്റ്റോറേജ് നൽകുന്ന വിധത്തിലാണ് കമ്പനി സെറ്റപ്പ് ചെയ്‌തിരിക്കുന്നത്. 12 ലിറ്റർ ഫ്രണ്ട് ഗ്ലൗ ബോക്സ്, പാനിയർ മൗണ്ടുകൾ, ക്രാഷ് ഗാർഡുകൾ എന്നിവ വരെ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ വാങ്ങിയവർക്കാർക്കും നിരാശപ്പെടേണ്ടി വന്നിട്ടില്ല.

ഫ്രണ്ട് ഫൂട്ട് പെഗുകളും വലിയ 14 ഇഞ്ച് വീലുകളുമുള്ള ആദ്യത്തെ ഇന്ത്യൻ വൈദ്യുത സ്കൂട്ടർ കൂടിയാണിത്. കൂടാതെ 770 മില്ലീമീറ്റർ സീറ്റ് ഹൈറ്റും ഈ സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയതും വീതിയേറിയതുമായ സീറ്റാണ് റിവർ ഇൻഡിയിലുള്ളത്. IP67 റേറ്റഡ് 4kWh ബാറ്ററി പായ്ക്കുമായി വരുന്ന റിവർ ഇൻഡിക്ക് സിംഗിൾ ചാർജിൽ 120 കിലോമീറ്റർ റിയർ വേൾഡ് റേഞ്ചുണ്ടെന്നും ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്കൂട്ടർ സ്റ്റാർട്ടപ്പായ റിവർ മൊബിലിറ്റി അവകാശപ്പെടുന്നു.

River Indie Electric Scooter Sales Crossed 7 000 Units In India

സ്റ്റാൻഡേർഡ് ചാർജർ ഉപയോഗിച്ച് 5 മണിക്കൂറിനുള്ളിൽ ബാറ്ററി 80 ശതമാനം ചാർജാൻ കഴിയുമെന്നും കമ്പനി പറയുന്നതിനാൽ ഇക്കാര്യത്തിലും സമയം പാഴാവില്ല. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 6.7 kWh ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ബാറ്ററിക്ക് പരമാവധി 26 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. വാഹനത്തിന് പരമാവധി 90 കിലോമീറ്റർ വേഗതയാണ് കമ്പനി അവകാശപ്പെടുന്നത്.

3.9 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും മോഡലിനാവും.ബാറ്ററിക്കും സ്കൂട്ടറിനും കമ്പനി 5 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇൻഡിക്ക് കളർ എൽസിഡി ക്ലസ്റ്റർ, ഇക്കോ, റൈഡ്, റഷ് എന്നീ മൂന്ന് റൈഡ് മോഡുകൾ, സൈഡ് സ്റ്റാൻഡ് കട്ട്-ഓഫ്, റിവേഴ്‌സ് പാർക്കിംഗ് അസിസ്റ്റ്, ക്രാഷ് ഗാർഡുകൾ, 90-ഡിഗ്രി വാൽവ് സ്റ്റെംസ്, രണ്ട് യുഎസ്ബി ചാർജിംഗ് പോർട്ടുകൾ എന്നിവയാണ് ഇവിയുടെ പ്രധാന സവിശേഷതകൾ.

More from DriveSpark

Article Published On: Sunday, June 22, 2025, 15:00 [IST]
English summary
River indie electric scooter sales crossed 7000 units in india
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X