ബുള്ളറ്റ് വാങ്ങാനിരുന്നവരെ സങ്കടപ്പെടുത്തുന്ന വാർത്തയുമായി റോയല്‍ എന്‍ഫീല്‍ഡ്, ആളുകളുടെ പരാതി പറച്ചിൽ കൂടും

ആണുങ്ങൾക്കും പെണ്ണുങ്ങൾക്കുമെല്ലാം ഒരുപോലെ ഇഷ്‌ടമുള്ള ബൈക്കാണ് റോയൽ എൻഫീൽഡ് ബുള്ളറ്റ്. പ്രകമ്പനം കൊള്ളിക്കുന്ന കുടുകുടു ശബ്‌ദവുമായി നാടുചുറ്റുന്ന ഈ കൾട്ട്ക്ലാസിക് മോഡൽ ഇപ്പോൾ ശരിക്കുമൊരു ആധുനികനാണ്. പണ്ട് വികാരവും വിറയലും മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന കളിയാക്കലുകൾ കേട്ട എൻഫീൽഡ് മോഡലുകൾ ഇന്ന് എതിരാളികളെ വരെ ഫാൻസാക്കി മാറ്റിയിട്ടുണ്ട്. രാജ്യത്തെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗത്തിലെ അതികായകൻമാരായി ഇത്രയും കാലം വിലസണമെങ്കിൽ ചെറിയ റേഞ്ച് ഒന്നും മതിയാവില്ലെന്ന കാര്യം ഊഹിക്കാമല്ലോ. അതും ട്രയംഫും ഹാർലി ഡേവിഡ്‌സണും ഹോണ്ടയും യെസ്‌ഡിയും ജാവയുമെല്ലാം മത്സരിക്കാൻ എത്തിയിട്ടും ആളുകളെല്ലാം എൻഫീൽഡ് ആരാധകരാണ്.

ഒരുകാലത്ത് പൌരുഷത്തിന്റെ പ്രതീകമായാണ് റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ അറിയപ്പെട്ടിരുന്നതെങ്കിൽ ഇന്ന് സ്ത്രീകൾ വരെ മെരുക്കിയ മിടുക്കനാണ് കക്ഷി. നൊസ്റ്റാള്‍ജിയ കലര്‍ന്ന റെട്രോ-വിന്റേജ് ലുക്കും ആധുനിക എഞ്ചിനീയറിംഗും സമാസമം ചേരുന്ന ഈ ബൈക്ക് പലരുടേയും ഹരമാണ്. വിറയൽ നന്നേ കുറഞ്ഞതോടെ ഓടിക്കാനും സുഖമായതിനാൽ ഇപ്പോൾ ആർക്കും അങ്ങനെ പരാതിയൊന്നും പറയാനില്ല.

Royal Enfield Bullet 350 Becomes More Expensive New Price Details

പക്ഷേ ഇനി ചിലപ്പോൾ പലരും പരാതിയുമായി ഷോറൂമിലെത്തിയേക്കാം കേട്ടോ. അതിന്റെ കാരണം മെക്കാനിക്കൽ പ്രശ്‌നങ്ങൾ ഒന്നുമല്ല, മുന്നറിയിപ്പൊന്നുമില്ലാതെ ബുള്ളറ്റ് 350 മോഡലിന്റെ വില വർധിപ്പിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. അടുത്ത് തന്നെ ബൈക്ക് വാങ്ങിയേക്കാമെന്ന് പദ്ധതിയിട്ടിരുന്നവർക്ക് തിരിച്ചടിയാവുന്ന തീരുമാനത്തിൽ പലരും ഇനി നിരാശപ്പെടുകയും ചെയ്‌തേക്കാം.

പുതിയ തീരുമാന പ്രകാരം 2,000 രൂപ മുതൽ 3,000 രൂപ വരെയാണ് ബുള്ളറ്റിന് ഇനി മുതൽ അധികം മുടക്കേണ്ടി വരിക. പുത്തൻ വണ്ടിയെടുക്കാൻ പോവുമ്പോൾ ഫുൾടാങ്ക് പെട്രോളടിക്കാൻ വെച്ചിരുന്ന പൈസ ഇതിനായി മാറ്റിവെക്കേണ്ടതായി വരും. നിർമാണ ചെലവ് വർധിച്ചതിനാലാണ് 350 സിസി ബുള്ളറ്റിന്റെ വില പുതുക്കാൻ നിർബന്ധിതരായിരിക്കുന്നതെന്നാണ് കമ്പനിയുടെ വാദം. ഇനി പുതിയ വിലകൾ എങ്ങനെയാണെന്ന് വിശദമായി പറഞ്ഞുതരാം.

Royal Enfield Bullet 350 Becomes More Expensive New Price Details

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങിയ ബറ്റാലിയൻ ബ്ലാക്ക് വേരിയന്റിൽ നിന്നാണ് ബുള്ളറ്റ് 350 ശ്രേണി ആരംഭിക്കുന്നത്. ബറ്റാലിയൻ ബ്ലാക്ക് പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ മെച്ചപ്പെടുത്തിയ റെട്രോ ലുക്കാണ്. ഈ മോഡൽ 1.75 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ലഭ്യമാവുക. ബറ്റാലിയൻ ബ്ലാക്ക് ഇപ്പോൾ മിലിട്ടറി ബ്ലാക്ക്, മിലിട്ടറി റെഡ് എന്നിവയേക്കാൾ കുറഞ്ഞ വിലയിൽ ഇപ്പോൾ സ്വന്തമാക്കാനാവുമെന്നതാണ് രസകരമായ കാര്യം.

മിലിട്ടറി ബ്ലാക്ക്, മിലിട്ടറി റെഡ് വേരിയന്റുകൾക്ക് ഇപ്പോൾ 1.76 ലക്ഷം രൂപയാണ് മുടക്കേണ്ടതായി വരുന്നത്. നേരത്തെ, ഈ രണ്ട് വേരിയന്റുകൾക്കും 1.74 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില വന്നിരുന്നത്. റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 സ്റ്റാൻഡേർഡ് ബ്ലാക്ക്, സ്റ്റാൻഡേർഡ് മറൂൺ വേരിയന്റുകൾക്ക് ഇപ്പോൾ 2 ലക്ഷം രൂപയാണ് വില. ഇവ നേരത്തെ 1.97 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമായിരുന്നു.

Royal Enfield Bullet 350 Becomes More Expensive New Price Details

ടോപ്പ് വേരിയന്റായ ബ്ലാക്ക് ഗോൾഡ് ഇപ്പോൾ 2.18 ലക്ഷം രൂപയ്ക്കാണ് വീട്ടിലെത്തിക്കാനാവുന്നത്. നേരത്തെ ഈ മോഡലിന് 2.16 ലക്ഷം രൂപയായിരുന്നു വില വന്നിരുന്നത്. വില പരിഷ്ക്കാരത്തിന് പുറമെ ബൈക്കിൽ മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് വേണം പറയാൻ. റോയൽ എൻഫീൽഡ് തങ്ങളുടെ 350 സിസി ബൈക്കുകളെ സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്യുന്ന പ്രക്രിയയിലാണ്.

2025 ഹണ്ടർ 350-യിൽ ഈ സവിശേഷത ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ഇനി ക്ലാസിക്, ബുള്ളറ്റ് തുടങ്ങിയ മോഡലുകൾക്ക് കൂടി ഈയൊരു ഫീച്ചർ ലഭിക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ ഉഷാറാവും. ഭാരം കുറഞ്ഞ ക്ലച്ച് പ്രവർത്തനവും സുഗമമായ ഗിയർഷിഫ്റ്റുകളും ഉറപ്പാക്കുന്നതിനായാണ് സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് കൊടുത്തിരിക്കുന്നത്. 349 സിസി, സിംഗിൾ സിലിണ്ടർ എയർ-ഓയിൽ കൂൾഡ് എഞ്ചിനാണ് നിലവിലുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ ഹൃദയം.

Royal Enfield Bullet 350 Becomes More Expensive New Price Details

5-സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 20.2 bhp കരുത്തിൽ പരമാവധി 27 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. പുതിയ J പ്ലാറ്റ്‌ഫോമും എഞ്ചിനും എത്തിയതോടെ ശബ്ദവും വൈബ്രേഷനുകളും ഗണ്യമായി കുറച്ചിട്ടുണ്ട്. സസ്പെൻഷനായിമുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് കൊടുത്തിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, June 17, 2025, 12:19 [IST]
English summary
Royal enfield bullet 350 becomes more expensive new price details
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X