എൻഫീൽഡിന്റെ വികാരജീവിയെ സ്വന്തമാക്കാൻ തള്ളിക്കയറി ജനം! പോയമാസം വിറ്റത് കാൽലക്ഷം ബുള്ളറ്റുകൾ

മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ രാജാക്കന്‍മാർ എന്ന വിളിപ്പേരിന് അർഹമായ ഒരേയൊരു കമ്പനിയേയുള്ളൂ അത് റോയൽ എൻഫീൽഡ് (Royal Enfield) തന്നെയാണ്. ഹോണ്ടയും ട്രയംഫുമെല്ലാം സെഗ്മെന്റിലേക്ക് എത്തി കച്ചോടം പിടിച്ചുവെങ്കിലും ഒരിക്കലും എൻഫീൽഡിന് ഭീഷണിയാവാൻ സാധിച്ചിട്ടില്ലെന്നതാണ് സത്യം. ഹണ്ടർ, ബുള്ളറ്റ്, ക്ലാസിക്, മീറ്റിയോർ എന്നിവർ അണിനിരക്കുന്ന 350 സിസി നിരയാണ് ബ്രാൻഡിന്റെ ഏറ്റവും വലിയ ശക്തി. ഇക്കൂട്ടത്തിൽ ബുള്ളറ്റിനുള്ള (Bullet 350) ഫാൻബേസ് ഒന്ന് വേറെ തന്നെയാണ്. കാതുകളെ പ്രകമ്പനം കൊള്ളിക്കുന്ന കുടുകുടു ശബ്‌ദം മാത്രമല്ല ഒരു ആനയെ കൊണ്ടുനടക്കുന്ന ഫീൽ കൂടിയാണ്.

എല്ലാവരും ചേർന്ന് ഒത്തുപിടിച്ച 2025 സെപ്റ്റംബർ മാസത്തിൽ റോയൽ എൻഫീൽഡിന് നന്നായി പണംവാരിയിട്ടുണ്ട്. മൊത്തത്തിൽ 1,13,573 യൂണിറ്റുകൾ വിറ്റുകൊണ്ടാണ് കമ്പനി എതിരാളികളെയെല്ലാം ഞെട്ടിച്ചത്. കഴിഞ്ഞ വർഷം ഇതേമാസം നിരത്തിലെത്തിച്ച 79,326 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിക്ക് 43.17 ശതമാനത്തിന്റെ വർധനവാണ് നേടിയെടുക്കാനായത്.

Royal Enfield Bullet 350 Posted 25 915 Unit Sales In September 2025

ബുള്ളറ്റിന്റെ മാത്രം വിൽപ്പനയിലേക്ക് നോക്കിയാൽ ഇരട്ടി കച്ചോടമാണ് സംഭവിച്ചിരിക്കുന്നത്. 2025 സെപ്റ്റംബറിൽ 25,915 യൂണിറ്റുകളാണ് റോയൽ എൻഫീൽഡ് വിറ്റത്. 2024 സെപ്റ്റംബറിലെ 12,901 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 100.88 ശതമാനം വളർച്ചയാണ് ബുള്ളറ്റിന്റെ വിൽപ്പനയിലുണ്ടായിരിക്കുന്നത്. ഇതോടെ ഹണ്ടറിനെ മറികടന്ന് ബ്രാൻഡിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലായി മാറാനും ബുള്ളറ്റിനായി.

റോയൽ എൻഫീൽഡ് മോഡലുകളിൽ ഏറ്റവും ജനപ്രിയ ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് ബുള്ളറ്റ് 350. നൊസ്റ്റാള്‍ജിയ കലര്‍ന്ന റെട്രോ-വിന്റേജ് ലുക്കും ആധുനിക എഞ്ചിനീയറിംഗും സമാസമം ചേരുന്ന ഈ ബൈക്ക് യൂത്തിന്റെ വരെ പൊന്നോമനയാണ്. പണ്ടത്തേത് പോലെ വിറയലും കംപ്ലയിന്റുകളുമൊന്നും ഇപ്പോൾ ആശാനില്ല. അങ്ങനെ മെയിന്റനെൻസിന് അധികം തുകയൊന്നും മുടക്കേണ്ടി വരില്ല. ഒപ്പം തരക്കേടില്ലാത്ത മൈലേജും കൂടിയാവുമ്പോൾ സംഗതി ഉഷാറാവും.

Royal Enfield Bullet 350 Posted 25 915 Unit Sales In September 2025

ജിഎസ്‌ടി നിരക്കിൽ കുറവ് സംഭവിച്ചതോടെ ബുള്ളറ്റ് 350-യുടെ വിലയിലും കാര്യമായ കുറവ് സംഭവിച്ചതാവാം വാങ്ങാനായി ജനങ്ങൾ തള്ളിക്കയറിയതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. 350 സിസി വരെയുള്ള മോട്ടോർസൈക്കിളുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്നും 18 ശതമാനമായി കുറച്ചതിനാൽ വലിയ വില വ്യത്യാസമാണുണ്ടായത്. മുമ്പ് 1,76,625 രൂപ മുതൽ 2,20,466 രൂപ വരെയാണ് ബുള്ളറ്റിനായി മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില.

ഇപ്പോഴത് 1,62,161 രൂപ മുതൽ 2,02,409 രൂപ വരെയായാണ് മാറിയത്. വിലയിൽ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും മോട്ടോർസൈക്കിളിന് മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. കൗണ്ടർബാലൻസറോടുകൂടിയ അതേ 349 സിസി സിംഗിള്‍ സിലിണ്ടര്‍ ജെ-സീരീസ് എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബുള്ളറ്റ് 350-യുടെ ഹൃദയം. 5 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 20.2 bhp കരുത്തിൽ പരമാവധി 27 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാനാവും.

Royal Enfield Bullet 350 Posted 25 915 Unit Sales In September 2025

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചോ ക്വിക്ക് ഷിഫ്റ്ററോ പോലുള്ള അത്യാധുനിക ഫീച്ചറുകളൊന്നും ബുള്ളറ്റിൽ പ്രതീക്ഷിക്കേണ്ട. സസ്പെൻഷനായിമുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് കൊടുത്തിരിക്കുന്നത്. ബ്രേക്കിംഗിനായി ലോവർ വേരിയന്റുകളിൽ മുന്നിലും പിന്നിലും യഥാക്രമം 300 mm, 130 mm ഡ്രം ബ്രേക്കുകളാണ് റോയൽ എൻഫീൽഡ് കൊടുത്തിരിക്കുന്നത്.

അതേസമയം ഉയർന്ന വേരിയൻ്റുകൾക്ക് 270 mm റിയർ ഡിസ്ക് ബ്രേക്ക്, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും. 19 ഇഞ്ച് ഫ്രണ്ട് വീലിലും 18 ഇഞ്ച് റിയർ വീലുമാണ് ബുള്ളറ്റിലുള്ളത്. ജാവ 350 , ഹോണ്ട ഹൈനസ് CB350 എന്നിവയ്ക്കെതിരെയാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നത്. പോയമാസം കച്ചോടം ഇരട്ടിയായത് കമ്പനിക്ക് വലിയ മൈലേജാവുമെന്നതിൽ സംശയമൊന്നും വേണ്ട.

More from DriveSpark

Article Published On: Monday, October 27, 2025, 11:17 [IST]
English summary
Royal enfield bullet 350 posted 25 915 unit sales in september 2025
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X