80 കളിൽ 18,000 രൂപയ്ക്ക് കിട്ടുമായിരുന്നു, ഇപ്പോൾ കൊടുക്കേണ്ടത് ലക്ഷങ്ങൾ! ബുള്ളറ്റിന്റെ വില പോയപോക്കേ...

ബുള്ളറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും വികാരവും വിറയലും നിറഞ്ഞൊരു രൂപമാണ് മനസിലേക്ക് ആദ്യം ഓടിയെത്തുക. തലമുറകളായി അലയടിക്കുന്ന ഇന്ത്യൻ ചരിത്രത്തിന്റെ ഒരു ഭാഗമാണിത്. കാതുകളിൽ പ്രകമ്പനമാവുന്ന ശബ്‌ദവും അന്യായ റോഡ് പ്രസൻസുമെല്ലാം ലേഡീസിനെ വരെ ഫാൻസാക്കിയിട്ടുണ്ട്. ഒരുകാലത്ത് പൗരുഷത്തിന്റെ പ്രതീകമായാണ് റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ അറിയപ്പെട്ടിരുന്നതെങ്കിൽ ഇന്ന് സ്ത്രീകൾ വരെ മെരുക്കിയ മിടുക്കനാണ് കക്ഷി. കാലത്തിനൊത്ത് മാറിയ പടക്കുതിരകൾ ഇന്നും ഇതിഹാസത്തിന്റെ രൂപം അതേപടി നിലനിർത്തിയാണ് മുമ്പോട്ട് പോവുന്നത്. ഒപ്പം പണ്ടത്തെ വിറയലും തകരാറുകളുമൊന്നും ഇപ്പോൾ പറയാനില്ലെന്നതും ശ്രദ്ധേയമാണ്.

1980-കൾ മുതൽ ബുള്ളറ്റ് യാന്ത്രികമായും സൗന്ദര്യാത്മകമായും സാമൂഹികമായും പോലും ശ്രദ്ധേയമായ പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. സൈനികർക്കും കഠിനാധ്വാനികളായ മോട്ടോർസൈക്കിളിസ്റ്റുകൾക്കും വേണ്ടിയുള്ള ഒരു വാഹനമായി രൂപകൽപ്പന ചെയ്‌ത ബുള്ളറ്റ് കാലത്തിനൊത്ത് മാറിയിട്ടുണ്ട്. രൂപവും ഭാവവും മാറിയെങ്കിലും ബുള്ളറ്റിന്റെ വില പോയപോക്ക് കണ്ടാൽ ആരായാലും ഒന്ന് അമ്പരന്ന് പോവും.

Royal Enfield Bullet 350 Price Through The Years 18 000 To 2 Lakhs

അക്കാര്യം ഇന്ത്യടുഡേയിൽ റിപ്പോർട്ടായിട്ട് വന്നിട്ടുണ്ട്. അതിലേക്ക് നമുക്കും ഒന്ന് കണ്ണോടിച്ച് പോയാലോ? 1980 കളിൽ ബുള്ളറ്റ് 350 സ്റ്റാൻഡേർഡ് മാത്രമായിരുന്നു ലഭ്യമായ ഏക മോഡൽ. കാസ്റ്റ്-അയൺ 346 സിസി എഞ്ചിൻ കരുത്തിലെത്തിയ ബൈക്കിൽ ഡ്രം ബ്രേക്കുകൾ, വലതുവശത്ത് ഗിയർ ലിവർ ഉള്ള 4 സ്പീഡ് ഗിയർബോക്സ്, ഒരു കിക്ക്-സ്റ്റാർട്ടർ എന്നിവയായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ ഓൾഡ്-സ്കൂൾ ആകർഷണീയത എൻഫീൽഡ് ബുള്ളറ്റിന് നൽകി.

എൺപതുകളുടെ മധ്യത്തിൽ ഈ ഐക്കണിക് മോട്ടോർസൈക്കിളിന് ഏകദേശം 18,000 രൂപയായിരുന്നു വിലയുണ്ടായിരുന്നത്. 1990-കളോടെ കൂടുതൽ റൈഡർമാരെ ആകർഷിക്കുന്നതിനും ബ്രാൻഡിനെ ആധുനികവൽക്കരിക്കുന്നതിനുമായി റോയൽ എൻഫീൽഡ് പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിച്ചു. ബുള്ളറ്റ് ഇലക്ട്ര, മാച്ചിസ്മോ പോലുള്ള ചില മോഡലുകളിൽ കാസ്റ്റ് അയണിന് പകരം അലുമിനിയം (AVL) എഞ്ചിൻ ഉൾപ്പെടുത്തി.

Royal Enfield Bullet 350 Price Through The Years 18 000 To 2 Lakhs

മെച്ചപ്പെട്ട ഇന്ധനക്ഷമതയും കുറഞ്ഞ ഭാരവും വാഗ്ദാനം ചെയ്യുന്നതിനായാണ് കാസ്റ്റ് അലുമിനിയം നൽകിയത്. ഈ ഘട്ടത്തിൽ വില ക്രമാനുഗതമായി വർധിച്ചുവെന്നതാണ് സത്യം. 90-കളുടെ മധ്യത്തോടെ റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ വില ഏകദേശം 42,000 രൂപയിലെത്തി. 2000 കളിലേക്ക് പ്രവേശിച്ചപ്പോഴേക്കും ബ്രാൻഡ് ഇലക്ട്ര X, മാച്ചിസ്മോ 500 തുടങ്ങിയ മോഡലുകൾ പുറത്തിറക്കി.

ഫ്രണ്ട് ഡിസ്ക് ബ്രേക്കുകളും ഓപ്ഷണൽ ഇലക്ട്രിക് സ്റ്റാർട്ടും ചേർത്തുകൊണ്ടാണ് ഇവയെ റോയൽ എൻഫീൽഡ് പരിഷ്ക്കരിച്ചത്. ക്രോം ടാങ്കുകൾ, അതുല്യമായ കളർ ഓപ്ഷനുകൾ തുടങ്ങിയ സൗന്ദര്യവർദ്ധക മാറ്റങ്ങൾ ബുള്ളറ്റിൽ കൂടുതൽ സാധാരണമായി. 2005 ആയപ്പോഴേക്കും ബുള്ളറ്റിന്റെ വില 55,000 രൂപ മുതൽ 60,000 രൂപ വരെയായിരുന്നു. 2009-2010 കാലഘട്ടത്തിൽ കമ്പനി യൂണിറ്റ് കൺസ്ട്രക്ഷൻ എഞ്ചിൻ (UCE) അവതരിപ്പിച്ചതോടെയാണ് വലിയ വഴിത്തിരിവ് ഉണ്ടായത്.

Royal Enfield Bullet 350 Price Through The Years 18 000 To 2 Lakhs

മികച്ച കാര്യക്ഷമത, സുഗമമായ ഗിയർ ഷിഫ്റ്റുകൾ, കുറഞ്ഞ ഓയിൽ ലീക്ക് എന്നിവയ്ക്കായി എഞ്ചിനും ഗിയർബോക്സും ഒരൊറ്റ യൂണിറ്റായി സംയോജിപ്പിച്ചുകൊണ്ട് ഇതൊരു പ്രധാന മെക്കാനിക്കൽ നവീകരണമായി അടയാളപ്പെടുത്തി. മെച്ചപ്പെട്ട വിശ്വാസ്യത കാരണം ബുള്ളറ്റ് 350 UCE, ഇലക്ട്ര ട്വിൻസ്പാർക്ക് എന്നിവ ജനപ്രിയമായി മാറുകയും ചെയ്‌തു. ഒപ്പം വിലകളും കുതിച്ചുയർന്നു. 2010 ആയപ്പോഴേക്കും 70,000 രൂപ മുതൽ 80,000 രൂപ വരെയായി വില.

2010-കളിൽ ബുള്ളറ്റ് ഒരു കരുത്തുറ്റ വർക്ക്‌ഹോഴ്‌സിൽ നിന്ന് ഒരു റെട്രോ-സ്റ്റൈൽ ക്രൂയിസറായി പരിണമിച്ചു. ബുള്ളറ്റ് 350 KS (കിക്ക് സ്റ്റാർട്ട്), ES (ഇലക്ട്രിക് സ്റ്റാർട്ട്) പോലുള്ള മോഡലുകൾ ബ്ലാക്ക്-ഔട്ട് ഫിനിഷുകൾ, ക്രോം ട്രിമ്മുകൾ, അപ്‌ഗ്രേഡ് ചെയ്ത സീറ്റുകൾ എന്നിവയോടെയാണ് വന്നത്. ക്ലാസിക് അല്ലെങ്കിൽ തണ്ടർബേർഡ് ശ്രേണിയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ലളിതമായിരുന്നുവെങ്കിലും ആധുനികവൽക്കരണത്തിനിടയിൽ ബുള്ളറ്റിന്റെ ഐഡന്റിറ്റി നിലനിർത്താൻ ഈ വകഭേദങ്ങൾ സഹായിച്ചു.

Royal Enfield Bullet 350 Price Through The Years 18 000 To 2 Lakhs

2015 ആയപ്പോഴേക്കും വില 1 ലക്ഷം രൂപയ്ക്ക് മുകളിൽ ഉയർന്നു. ഇത് മെക്കാനിക്കൽ അപ്‌ഗ്രേഡുകളും വളരുന്ന ബ്രാൻഡ് മൂല്യവും പ്രതിഫലിപ്പിക്കുന്നതായിരുന്നു. 2023 സെപ്റ്റംബറിൽ റോയൽ എൻഫീൽഡ് മീറ്റിയോർ, ക്ലാസിക്, ഹണ്ടർ എന്നിവയിൽ ഉപയോഗിക്കുന്ന പുതിയ ജെ-സീരീസ് പ്ലാറ്റ്‌ഫോമിലേക്ക് തലമുറ മാറ്റത്തോടെ വിപണിയിലെത്തി. പുതിയ മോഡലിൽ 349 സിസി ലോംഗ്-സ്ട്രോക്ക് എഞ്ചിനാണ് വന്നത്.

ഒപ്പം കുറഞ്ഞ വൈബ്രേഷൻ, സുഗമമായ പവർ ഡെലിവറി, ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ, ഡ്യുവൽ-ചാനൽ എബിഎസ്, അനലോഗ്-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ആധുനിക സവിശേഷതകൾക്കൊപ്പം ബുള്ളറ്റ് മൊത്തത്തിൽ മോഡേണായി. അങ്ങനെ ഏറ്റവും പുതിയ മോഡലിന് 1.76 ലക്ഷം മുതൽ 2.20 ലക്ഷം രൂപ വരെയായി വില. പ്രതിരോധ സേന ഉപയോഗിക്കുന്ന ഒരു യൂട്ടിലിറ്റി മോട്ടോർസൈക്കിൾ എന്ന നിലയിൽ നിന്ന് റെട്രോ പ്രേമികളും ടൂറർമാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ബൈക്കായി ബുള്ളറ്റ് മാറി.

More from DriveSpark

Article Published On: Sunday, August 10, 2025, 9:00 [IST]
English summary
Royal enfield bullet 350 price through the years 18000 to 2 lakhs
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X