പാരലൽ ട്വിൻ എഞ്ചിൻ, അസാമാന്യ വലിപ്പം; അടുത്ത വർഷം ആദ്യം വിപണിയിലെത്താൻ 650 സിസി ബുള്ളറ്റ്

ഇന്ത്യയിലെ 350 സിസി സെഗ്മെൻ്റ് കൈപ്പിടിയിലാക്കിയ റോയൽ എൻഫീൽഡ് ഇപ്പോൾ തങ്ങളുടെ 650 മോഡൽ നിര കൂടി വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്. കോണ്ടിനെൻ്റൽ ജിടി, ഇൻ്റർസെപ്റ്റർ എന്നിവ തീർത്ത മഹാവിജയത്തിന് ശേഷം കമ്പനി 650 സിസി നിരയിലേക്ക് സൂപ്പർ മീറ്റിയോർ, ഷോട്ട്ഗൺ, ക്ലാസിക്, ബെയർ എന്നിങ്ങനെ മിടുമിടുക്കൻമാരെ അവതരിപ്പിക്കുകയുണ്ടായി. അടുത്തതായി ഈ സെഗ്മെൻ്റിലേക്ക് എത്തുന്നത് ഇതിഹാസമായ ബുള്ളറ്റാണ്. അടുത്തിടെ നടന്ന 2025 EICMA മോട്ടോർഷോയിലും മോട്ടോവേഴ്‌സിലും മോഡലിനെ പ്രദർശിപ്പിച്ച എൻഫീൽഡ് അടുത്ത വർഷം തുടക്കത്തോടെ ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

ക്ലാസിക് 650-യേക്കാൾ കൂടുതൽ ആക്‌സസ് ചെയ്യാവുന്നതും പരമ്പരാഗതവുമായ പതിപ്പായിരിക്കും ഈ മോട്ടോർസൈക്കിൾ. റോയൽ എൻഫീൽഡിൻ്റെ 650 നിരയിലെ എൻട്രി ലെവൽ മോഡലായിട്ടാവും ഇതിനെ സ്ഥാപിക്കുകയെന്നാണ് വിവരം. ഒമ്പത് പതിറ്റാണ്ടിലേറെയായി ബുള്ളറ്റ് വിപണിയിലുണ്ടെങ്കിലും ഇത്രയും വലിയ ശേഷിയുള്ള ഒരെണ്ണം ഇതാദ്യമായാണ് പിറവിയെടുക്കുന്നത്. ഓൾഡ് സ്കൂൾ സ്റ്റൈലിംഗ് പിന്തുടർന്ന് എന്നാൽ മോഡേൺ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് ബുള്ളറ്റ് 650 പണിതിറക്കിയിരിക്കുന്നത്.

Royal Enfield Bullet 650 To Launch In January 2026

കാലാതീതമായ സ്വഭാവത്തിൽ ഉറച്ചുനിൽക്കുന്ന പുതിയ ബുള്ളറ്റ് 650 എല്ലാത്തരം ആളുകളേയും ആകർഷിക്കാൻ പ്രാപ്‌തമായിരിക്കും. കൈകൊണ്ട് വരച്ച റിയർസ്ട്രൈപ്പുകളുള്ള ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, വിങഡ് ബാഡ്ജ്, ടൈഗർ-ഐ പൈലറ്റ് ലാമ്പുകളുള്ള കാസ്‌ക്വെറ്റ്-മൗണ്ടഡ് എൽഇഡി ഹെഡ്‌ലാമ്പ് എന്നിവല്ലാം ഉൾക്കൊള്ളിച്ചാണ് റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 പണികഴിപ്പിച്ചെടുത്തിരിക്കുന്നത്. ബാറ്റിൽഷിപ്പ് ബ്ലൂ, കാനൺ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകൾ മാത്രമേ മോഡലിലുണ്ടാവൂ.

ബുള്ളറ്റ് 650 പതിപ്പിന് ഫാക്ടറി ഫിറ്റഡ് ആക്‌സസറികളുടെ വിപുലമായ ശ്രേണിയും റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യും. എഞ്ചിൻ ഗാർഡ്, ഫോഗ് ലാമ്പുകൾ, സമ്പ് ഗാർഡ്, സോഫ്റ്റ് ലഗേജ് സാഡിൽ ബാഗുകൾ, ടൂറിംഗ് സീറ്റ്, പില്യൺ ബാക്ക്‌റെസ്റ്റ് എന്നിവയായിരിക്കും ആക്‌സസറികളിൽ ഉൾപ്പെടുക. ഇതുവഴി വാങ്ങുന്നവർക്ക് അവരുടെ വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് ബൈക്ക് കസ്റ്റമൈസ് ചെയ്യാനും സാധിക്കും.

Royal Enfield Bullet 650 To Launch In January 2026

മറ്റ് മോഡലുകളിലൂടെ പരീക്ഷിച്ചു വിജയിച്ച 648 സിസി, എയർ ഓയിൽ-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ് പുതിയ ബുള്ളറ്റിൻ്റെ ഹൃദയം. ബൈക്കിൻ്റെ സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് എഞ്ചിൻ റീട്യൂൺ ചെയ്‌തിട്ടുണ്ടെന്നാണ് വിവരം. സുഗമമായ പവർ ഡെലിവറിക്കും ശക്തമായ മിഡ്-റേഞ്ച് പെർഫോമൻസിനും പേരുകേട്ട ഇത് 7,250 ആർപിഎമ്മിൽ 47 bhp കരുത്തും 5,650 ആർപിഎമ്മിൽ 52.3 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

6 സ്പീഡ് ഗിയർബോക്സും സ്ലിപ്പർ ക്ലച്ചും മോട്ടോർ ഘടിപ്പിച്ചിരിക്കുന്നതിനാൽ സുഗമമായ പെർഫോമൻസിനൊപ്പം ഹാൻഡിലിംഗും മികച്ചതാവുമെന്നാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾ അവകാശപ്പെടുന്നത്. ഷാസിയുടെ കാര്യം വരുമ്പോൾ മോട്ടോർസൈക്കിളിൽ സ്റ്റീൽ ട്യൂബുലാർ സ്പൈൻ ഫ്രെയിം, ഷോവ സസ്പെൻഷൻ എന്നിവ ഉപയോഗിച്ചാണ് ബുള്ളറ്റ് 650 നിർമിച്ചിരിക്കുന്നത്. ട്യൂബ്-ടൈപ്പ് ടയറുകളുള്ള വയർ-സ്പോക്ക് വീലുകളിലാണ് ടൂവീലർ വിപണിയിലേക്ക് എത്തുന്നത്.

Royal Enfield Bullet 650 To Launch In January 2026

വിലയുടെ കാര്യത്തിലേക്ക് വന്നാൽ പരമ്പരാഗതമായി ബുള്ളറ്റിന് ക്ലാസിക്കിനേക്കാൾ കുറഞ്ഞ വിലയാണ് നൽകിയിരുന്നത് എന്നതിതിനാൽ 650 സിസി മോഡലിനും ഇതേ തന്ത്രം തുടരാനാണ് സാധ്യത. ബുള്ളറ്റ് 650 മോഡലിന് ഏകദേശം 3.50 ലക്ഷം മുതൽ 3.60 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. വിപണിയിൽ നേരിട്ടുള്ള എതിരാളികൾ ഒന്നുമില്ലെങ്കിലും ഇത്രയും വലിയ വില കൊടുത്ത് പാരലൽ ട്വിൻ എഞ്ചിനുള്ള ബുള്ളറ്റ് വാങ്ങാൻ ആളുകൾ എത്തുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, November 30, 2025, 17:58 [IST]
English summary
Royal enfield bullet 650 to launch in january 2026 details inside
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X