വികാരവും വിറയലും കുറഞ്ഞത് പോലെ വിലയും കുറയും, 350 സിസി ബുള്ളറ്റുകൾ വാങ്ങണേൽ ഇനി എളുപ്പം

വാഹനങ്ങൾക്ക് പുതിയ ജിഎസ്‌ടി നിരക്കുകൾ പ്രഖ്യാപിച്ചതോടെ കാറുകൾക്ക് മാത്രമല്ല, രാജ്യത്തെ ഇരുചക്ര വാഹനങ്ങൾക്കും കാര്യമായ വിലക്കുറവ് സംഭവിക്കാൻ പോവുകയാണ്. 350 സിസി വരെയുള്ള ബൈക്കുകൾക്കും സ്‌കൂട്ടറുകൾക്കും വലിയതോതിൽ തന്നെ വില കുറയുന്നതായിരിക്കും. ടിവിഎസ് പോലുള്ള ബ്രാൻഡുകൾ ജിഎസ്‌ടി നിരക്കുകൾ കുറച്ചുകൊണ്ടുള്ള വില പ്രഖ്യാപിച്ച് കഴിഞ്ഞതോടെ ടൂവീലർ നിർമാതാക്കളെല്ലാം സമാനമായ പ്രഖ്യാപനങ്ങളോടെ പിന്നാലെയുണ്ട്. റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡും (Royal Enfield) ജിഎസ്ടി (GST) നിരക്ക് കുറയ്ക്കലിന്റെ മുഴുവൻ ആനുകൂല്യവും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണിപ്പോൾ.

ജിഎസ്ടി കൗൺസിൽ അടുത്തിടെ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങളുടെ തുടർച്ചയായാണ് വിലക്കുറവ് ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. 350 സിസി വരെയുള്ള മോട്ടോർസൈക്കിളുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്നും 18 ശതമാനമായി കുറച്ചതിനാൽ വലിയ വില വ്യത്യാസം തന്നെയാണുണ്ടാവാൻ പോവുന്നത്. എൻഫീൽഡ് ബൈക്കുകൾക്ക് വില കുറയുന്നത് എല്ലാ പ്രായക്കാരേയും സംബന്ധിച്ച് ആഘോഷിക്കാനാവുന്ന വാർത്തയാണ്.

Royal Enfield Classic Bullet Hunter Meteor 350cc Models Price Reduced By Rs 22 000

ക്ലാസിക് 350, ബുള്ളറ്റ് 350, ഹണ്ടർ 350, മീറ്റിയോർ 350 തുടങ്ങിയ ബെസ്റ്റ് സെല്ലറുകൾ ഉൾപ്പെടുന്ന റോയൽ എൻഫീൽഡിന്റെ 350 സിസി ശ്രേണിയിൽ ഇപ്പോൾ 22,000 രൂപ വരെ വിലക്കുറവ് ലഭിക്കും. പുതിയ ജിഎസ്ടി ഘടനയ്ക്ക് അനുസൃതമായി 350 സിസിക്ക് മുകളിലുള്ള മോട്ടോർസൈക്കിളുകളുടെ വിലയും പരിഷ്ക്കരിക്കും. അത് ചിലപ്പോൾ കമ്പനിക്ക് ഒരുപോലെ നിരാശ നൽകുന്ന കാര്യം കൂടിയാണ്.

പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വരുന്ന 2025 സെപ്റ്റംബർ 22 മുതൽ പുതുക്കിയ വിലകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ ജിഎസ്ടി പരിഷ്ക്കരണം 350 സിസിയിൽ താഴെയുള്ള മോട്ടോർസൈക്കിളുകൾ കൂടുതൽ വിലകുറഞ്ഞതാക്കുക മാത്രമല്ല, ആദ്യമായി വാങ്ങുന്നവരെ പോലും ആവേശഭരിതരാക്കുകയും ചെയ്യുമെന്ന് ഐഷർ മോട്ടോർസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും റോയൽ എൻഫീൽഡ് സിഇഒയുമായ ബി ഗോവിന്ദരാജൻ പറഞ്ഞു.

Royal Enfield Classic Bullet Hunter Meteor 350cc Models Price Reduced By Rs 22 000

350 സിസിയിൽ താഴെയുള്ള റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളുടെ ജിഎസ്ടി 2.0 ന് ശേഷമുള്ള വിലകൾ എങ്ങനെയായിരിക്കുമെന്ന് നോക്കിയാലോ? ബ്രാൻഡിന്റെ എൻട്രി ലെവൽ മോട്ടോർസൈക്കിളായി പ്രവർത്തിക്കുന്ന ഹണ്ടറിന് 22,000 രൂപയോളമാണ് കുറയുന്നത്. അതായത് നിലവിൽ 1,49,900 രൂപ മുതൽ 1,74,655 രൂപ വരെ വില വരുന്ന മോഡലിന് പുതുക്കിയ നികുതി നിരക്കുകൾ പ്രകാരം ടോപ്പ് എൻഡിന് വില ഏകദേശം 1,52,655 രൂപയോളമായി കുറയും.

ഇനി ബുള്ളറ്റ് 350 നോക്കുന്നവർക്കാണെങ്കിൽ 1,76,625 രൂപ മുതൽ 2,20,466 രൂപ വരെയാണ് നിലവിൽ മുടക്കേണ്ടതായി വരുന്ന എക്സ്ഷോറൂം വില. ബുള്ളറ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിന് 1,98,466 രൂപയായിട്ട് വില കുറയുകയും ചെയ്യും. മീറ്റിയോറിന് ഇപ്പോൾ 2,08,270 രൂപ മുതൽ 2,32,545 രൂപ വരെയാണ് ഇന്ത്യയിലെ വില വരുന്നത്. ഇതിനും 22,000 രൂപയോളം കുറയുന്നതിനാൽ 2,10,545 രൂപയ്ക്ക് ഇനി മുതൽ ക്രൂയിസർ ബൈക്കിന്റെ ടോപ്പ് വേരിയന്റ് വാങ്ങാനായേക്കും.

Royal Enfield Classic Bullet Hunter Meteor 350cc Models Price Reduced By Rs 22 000

റോയൽ എൻഫീൽഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിയുന്ന മോട്ടോർസൈക്കിളായ ക്ലാസിക് 350-യുടെ ടോപ്പ് വേരിയന്റ് 1,98,466 രൂപയുടെ എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാനാവും. നിലവിൽ ഇതിന് 2,20,466 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വിപണിയിലെത്തുന്നത്. 350 സിസി ശ്രേണി റോയൽ എൻഫീൽഡിന്റെ നട്ടെല്ലാണെന്ന് വേണം പറയാൻ. വില കുറയുന്നതോടെ കൂടുതൽ കച്ചോടം പിടിക്കാൻ ബ്രാൻഡിന് എളുപ്പത്തിൽ സാധിക്കും.

എന്നാൽ കമ്പനിയുടെ ഉയർന്ന ശേഷിയുള്ള മോഡലുകളുടെ വില ഇതേസമയം വർധിക്കുകയും ചെയ്യും. സെപ്റ്റംബർ 22 മുതൽ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ 350 സിസി ശേഷിക്ക് മുകളിലുള്ള മോട്ടോർസൈക്കിളുകൾക്ക് ജിഎസ്ടിയിൽ 40 ശതമാനം വരെ വർധനവ് ഉണ്ടാവും. നിലവിലുണ്ടായിരുന്നത് 28 ശതമാനം ജിഎസ്ടിയും 3 ശതമാനം സെസുമാണ്. ആയതിനാൽ ഈ ബൈക്കുകളുടെ വിലയിൽ ഏകദേശം 9 ശതമാനത്തിന്റെ വർധനവുണ്ടാവുമെന്ന് സാരം.

More from DriveSpark

Article Published On: Wednesday, September 10, 2025, 11:07 [IST]
English summary
Royal enfield classic bullet hunter meteor 350cc models price reduced by rs 22000
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X