വികാരവും വിറയലുമൊക്കെ പണ്ട്! കൂടുതൽ സെക്‌സി ലുക്കിൽ റോയൽ എൻഫീൽഡിന്റെ 450 സിസി ബുള്ളറ്റ്

പണ്ട് വയസൻമാരുടെ ബ്രാൻഡായി പലരും മുദ്രകുത്തിയിരുന്ന മോട്ടോർസൈക്കിൾ കമ്പനിയായിരുന്നു റോയൽ എൻഫീൽഡ് എങ്കിൽ ഇന്ന് യൂത്തൻമാരുടെ സ്വന്തം ബ്രോയാണ് ഈ റെട്രോ ക്ലാസിക് ഇരുചക്ര വാഹന നിർമാതാക്കളെന്ന് നിസംശയം പറയാം. ഹണ്ടറും ഹിമാലയനും കോണ്ടിനെന്റൽ ജിടിയും ഇന്റർസെപ്റ്ററുമെല്ലാം യുവാക്കൾക്കിടയിൽ അത്രത്തോളം പ്രിയം നേടിയെടുത്തിട്ടുണ്ടെന്നതാണ് സത്യം. വികാരവും വിറയലും മാത്രമായിരുന്ന കാലത്തുനിന്നും കംപ്ലീറ്റ് മോഡേണാവാൻ എൻഫീൽഡിന് അധിക കാലമൊന്നും വേണ്ടിവന്നിരുന്നുമില്ല. ഹിമാലയന് പുറമെ ഗറില്ലയും സ്ക്രാമും പോലെയുള്ള ഏറ്റവും പുത്തൻ 450 സിസി ബൈക്കുകൾ കൂടി അടുത്തിടെ അണിനിരന്നപ്പോൾ ഷോറൂമുകളിലെല്ലാം ഉത്സവത്തിരക്കായി.

പരിഭവിച്ച് നിന്നവരെ പോലും ഗറില്ലയുടെ വരവോടെ ചാക്കിലാക്കാൻ കമ്പനിക്കായിരുന്നു. ഇപ്പോഴാതാ 450 സിസി മോട്ടോർസൈക്കിളിലേക്ക് പുത്തനൊരു കളർ ഓപ്ഷൻ കൂട്ടിച്ചേർത്ത് കൂടുതൽ മോടിയാക്കിയിരിക്കുകയാണ് റോയൽ എൻഫീൽഡ്. ഗറില്ലയുടെ മിഡ്-സ്പെക്ക് ഡാഷ് വേരിയന്റിനൊപ്പം പീക്‌സ് ബ്രോൺസ് എന്ന പുതിയ നിറമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

Royal Enfield Guerrilla 450 Peix Bronze Colour Option Launched

2.49 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ടേൽ ഗറില്ല 450 പീക്സ് ബ്രോൺസ് വീട്ടിലെത്തിക്കാനാവും. അടുത്ത കാലത്തായി വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന പ്രീമിയം സിംഗിൾ സിലിണ്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ ട്രയംഫിനോടും ഹാർലിയോടും ഹോണ്ടയോടുമെല്ലാം മത്സരം കടുപ്പിക്കാൻ ഗറില്ലയുടെ പുതിയ നിറത്തിനാവുമെന്നാണ് വിലയിരുത്തൽ. ഗോവയിൽ നടന്ന 2024 മോട്ടോവേഴ്‌സ് ഷോയിൽ ഈ നിറം കമ്പനി പ്രദർശിപ്പിച്ചതു മുതൽ ആളുകൾ കാത്തിരിക്കുകയായിരുന്നു.

പീക്‌സ് ബ്രോൺസ് കളർ ഓപ്ഷന്റെ ലോഞ്ചിനൊപ്പം ഗറില്ലയുടെ ഡാഷ് വേരിയന്റിൽ സ്‌മോക്ക് സിൽവർ കളർവേയും റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്തൃ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ നീക്കവും നടപ്പിലാക്കിയിരിക്കുന്നത്. റോഡ്‌സ്റ്റർ ഡിസൈനിനൊപ്പം പുതിയ നിറങ്ങളെല്ലാം ഇഴുകി ചേരുന്നുണ്ടെന്ന് വേണം പറയാൻ. റോയൽ എൻഫീൽഡിന്റെ അഡ്വഞ്ചർ ടൂററായ ഹിമാലയനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും ലുക്കിന്റെ കാര്യത്തിൽ ഇവനെ വെല്ലാൻ ആളില്ലെന്നതാണ് സത്യം.

Royal Enfield Guerrilla 450 Peix Bronze Colour Option Launched

എങ്കിലും ഉയർന്ന വില കാരണം കാര്യമായ വിൽപ്പന കൊണ്ടുവരാൻ റോഡ്സ്റ്റർ മോട്ടോർസൈക്കിളിനായിട്ടില്ലെന്ന് വേണം പറയാൻ. കഴിഞ്ഞ മാസം ഗറില്ല 450-യുടെ 349 യൂണിറ്റുകൾ മാത്രമാണ് ബ്രാൻഡിന് വിറ്റഴിക്കാൻ സാധിച്ചിരുന്നത്. എന്തായാലും പുത്തൻ കളർ ഓപ്ഷനിലൂടെ ആളുകളെ ആകർഷിക്കാനാവുമെന്നാണ് വിലയിരുത്തൽ. പുതിയ നിറം മാറ്റി നിർത്തിയാൽ ബൈക്കിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും തന്നെയില്ല.

വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, റൗണ്ട് ട്രിപ്പർ ഡാഷ്ബോർഡ്, റൗണ്ട് വിംഗ് മിററുകൾ, ടേൺ ഇൻഡിക്കേറ്ററുകളിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന എൽഇഡി ടെയിൽ ലൈറ്റുകൾ, ക്ലാസിക് ഫ്യുവൽ ടാങ്ക് ഡിസൈൻ, ഫോർക്ക് ഗെയ്‌റ്ററുകൾ, 160-സെക്ഷൻ ടയറുള്ള ക്ലീൻ ടെയിൽ സെക്ഷൻ, സ്വാൻകി അലോയ് വീലുകൾ, സിൽവർ ബൈ സ്റ്റൈലിഷ് ബോഡി പാനലുകൾ, ഫിനിഷ്ഡ് സിൽവർ ബോഡി പാനലുകൾ, ഡ്യുവൽ ടോൺ നിറങ്ങൾ എന്നിവയാണ് റോയൽ എൻഫീൽഡ് ഗറില്ല 450 റോഡ്സ്റ്ററിനെ കിടിലമാക്കുന്ന സംഗതികൾ.

Royal Enfield Guerrilla 450 Peix Bronze Colour Option Launched

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 2,134 mm നീളവും 834 mm വീതിയും 1,115 mm ഉയരവുമുള്ള മോട്ടോർസൈക്കിളിന് 1,491 mm വീൽബേസ് നീളവും 183 കിലോഗ്രാം ഭാരവുമുണ്ടാകും. ഏറ്റവും പുതിയ ഹിമാലയനുയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിപ്പത്തിൽ ചെറിയവനായതിനാൽ തന്നെ ഭാരം കുറവാണ്. ആയതിനാൽ മികച്ച പെർഫോമൻസ് ഗറില്ലയ്ക്ക് കാഴ്ച്ചവെക്കാനുമാവും.

ഹിമാലയനിലെ അതേ 452 സിസി സിംഗിൾ സിലിണ്ടർ DOHC 4V ലിക്വിഡ്-കൂൾഡ് ഷെർപ 450 എഞ്ചിനാണ് റോയൽ എൻഫീൽഡ് ഗറില്ല 450 മോട്ടോർസൈക്കിളിന്റെ ഹൃദയം. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 40 bhp പവറിൽ 40 Nm torque വരെ ഉത്പാദിപ്പിക്കാനാവും. റൈഡ്-ബൈ-വയർ ത്രോട്ടിൽ, ഗൂഗിൾ മാപ്‌സ്, മ്യൂസിക് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും ബൈക്കിലുണ്ട്.

More from DriveSpark

Article Published On: Tuesday, February 25, 2025, 9:25 [IST]
English summary
Royal enfield guerrilla 450 peix bronze colour option launched price features specs
കൂടുതല്‍... #royal enfield #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X