ബേബി ബുള്ളറ്റിന് പുതിയ ലുക്കുമായി റോയൽ എൻഫീൽഡ്, 1.76 ലക്ഷമുണ്ടേൽ ഇതിൽ ചെത്തി നടക്കാം

റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ നിരയിലെ യങ് കിഡാണ് ഹണ്ടർ (Royal Enfield Hunter 350). വേട്ടക്കാരന്റെ വരവിന് ശേഷം മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗത്തിൽ അതിവേഗം കുതിക്കാൻ കമ്പനിക്കായി. എൻഫീൽഡിന്റെ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡൽ എന്ന പദവി മാത്രമല്ല, അതുവരെ ബ്രാൻഡിൽ നിന്നും പുറത്തിറങ്ങിയതിൽ വെച്ച് ഏറ്റവും മോഡേൺ കൂടിയായിരുന്നു ഹണ്ടർ. 2022 ഓഗസ്റ്റിൽ പുറത്തിറക്കിയ ഹണ്ടർ 350 ഏറ്റവും വേഗത്തിൽ 5 ലക്ഷം യൂണിറ്റ് വിൽപ്പന നേടുന്ന ഇന്ത്യൻ ബൈക്ക് കൂടിയായി മാറി.

കൃത്യമായ ഇടവേളകളിൽ ഹണ്ടറിലേക്ക് നവീകരണങ്ങൾ കൊണ്ടുവരാനും കമ്പനി ശ്രമിക്കാറുണ്ടെന്നതും വിൽപ്പന വേഗം കൂട്ടാൻ കഴിഞ്ഞിട്ടുള്ള തന്ത്രമാണ്. ലോഞ്ച് ചെയ്‌തതിന് ശേഷം വെറും 6 മാസത്തിനുള്ളിൽ ഹണ്ടറിന്റെ ആദ്യത്തെ 1 ലക്ഷം യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചു. തുടർന്ന് 2023 ജൂലൈ അവസാനത്തോടെ 2 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലിലും ഹണ്ടർ എത്തിയപ്പോൾ മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഏകദേശം 2.5 വർഷങ്ങൾക്ക് ശേഷമാണ് 5 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് കൈവരിച്ചത്.

Royal Enfield Hunter 350 Graphite Grey Colour Option Launched Priced At Rs 1 76 Lakh

ഈ നേട്ടങ്ങൾക്കെല്ലാം പിന്നാലെ ബൈക്കിന്റെ 2025 മോഡലും പുറത്തിറക്കി യൂത്തൻമാരെയെല്ലാം എൻഫീൽഡ് പോക്കറ്റിലാക്കി. ആളുകൾ എടുത്തു പറഞ്ഞ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് എത്തിയ പുത്തൻ ആവർത്തനം ശരിക്കും പലരുടേയും ഗുഡ്ബുക്കിൽ കയറിപ്പറ്റുകയും ചെയ്‌തു. ഇപ്പോഴിതാ 350 സിസി മോട്ടോർസൈക്കിളിലേക്ക് പുതിയ ഗ്രാഫൈറ്റ് ഗ്രേ കളർ ഓപ്ഷനും സമ്മാനിച്ചിരിക്കുകയാണ് കമ്പനി.

1.76 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുണ്ടെങ്കിൽ റോയൽ എൻഫീൽഡ് ഹണ്ടർ 350-യുടെ ഗ്രാഫൈറ്റ് ഗ്രേ നിറം വീട്ടിലെത്തിക്കാനാവും. ഇതോടെ റെട്രോ റോഡ്സ്റ്ററിനുള്ള ആകെ കളർ ഓപ്ഷനുകളുടെ എണ്ണം ഏഴാവുകയും ചെയ്‌തു. സെഗ്മെന്റിലെ മത്സരം വർധിക്കുന്നതിനുള്ള മറുപടിയായിട്ടും പുതിയ കളറിന്റെ വരവിനെ കണക്കാക്കാം. മോട്ടോർസൈക്കിളിന്റെ മിഡ് വേരിയന്റിൽ മാത്രമേ ഈ ഓപ്ഷൻ ലഭ്യമാവൂവെന്നതും ശ്രദ്ധിക്കണേ.

Royal Enfield Hunter 350 Graphite Grey Colour Option Launched Priced At Rs 1 76 Lakh

സ്ട്രീറ്റ് ഗ്രാഫിറ്റി ആർട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നിയോൺ യെല്ലോ ആക്സന്റുകളുള്ള മാറ്റ് ഫിനിഷാണ് പുതിയ ഗ്രാഫൈറ്റ് ഗ്രേയിലെ ഹൈലൈറ്റ്. യുവത്വം തുളുമ്പുന്ന ലുക്കിനൊപ്പം കറുപ്പിന്റെ അഴക് ഹണ്ടറിനെ വല്ലാതെ ഹോട്ടാക്കുന്നുണ്ട്. പുതിയ വേരിയന്റിനായുള്ള ബുക്കിംഗ് ഇപ്പോൾ ഡീലർഷിപ്പുകളിലൂടെയും RE ആപ്പിലൂടെയും കമ്പനിയുടെ വെബ്‌സൈറ്റ് വഴിയും റോയൽ എൻഫീൽഡ് സ്വീകരിക്കുന്നുണ്ട്.

സിറ്റി റൈഡുകൾക്കും യാത്രകൾക്കും വീക്ക്എൻഡ് യാത്രകൾക്കും അനുയോജ്യമായ റെട്രോ-മോഡേൺ സ്റ്റൈലുള്ള റോയൽ എൻഫീൽഡ് ഹണ്ടർ 350 ബ്രാൻഡിന്റെ 349 സിസി ജെ-സീരീസ് സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനോടെയാണ് വിപണിയിലെത്തുന്നത്. ഫ്യുവൽ ഇഞ്ചക്ടഡ് എഞ്ചിന് പരമാവധി 20.2 bhp പവറിൽ 27 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 5 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Royal Enfield Hunter 350 Graphite Grey Colour Option Launched Priced At Rs 1 76 Lakh

177 കിലോഗ്രാം ഭാരം മാത്രമുള്ള ബൈക്കിന് 800 മില്ലീമീറ്റർ സീറ്റ് ഹൈറ്റും 1,370 mm വീൽബേസുമാണുള്ളത്. പെർഫോമൻസിലേക്ക് നോക്കിയാൽ മണിക്കൂറിൽ 114 കിലോമീറ്റർ വരെ വേഗത പുറത്തെടുക്കാനും എൻഫീൽഡിന്റേ വേട്ടക്കാരനാവും. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, കൂടുതൽ സുഖപ്രദമായ സീറ്റ്, പുതുക്കിയ സസ്‌പെൻഷൻ, മികച്ച റൈഡർ ഫിറ്റിനായി പുതുക്കിയ എർഗണോമിക് ട്രയാംഗിൾ എന്നിവയാണ് 2025 മോഡൽ ഇയർ അപേഡേറ്റിന്റെ ഭാഗമായി ബൈക്കിലെത്തിയത്.

സ്ലിപ്പ്-അസിസ്റ്റ് ക്ലച്ച് ഫീച്ചർ ചെയ്യുന്ന ആദ്യത്തെ 350 സിസി റോയൽ എൻഫീൽഡും ഹണ്ടർ ആണ്. എൽഇഡി ഹെഡ്‌ലാമ്പ്, ട്രിപ്പർ നാവിഗേഷൻ പോഡ്, ടൈപ്പ്-സി യുഎസ്ബി ഫാസ്റ്റ് ചാർജിംഗ് എന്നിവയാണ് ബൈക്കിലെ പ്രധാന ഫീച്ചറുകൾ. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് മോഡേൺ ക്ലാസിക് മോട്ടോർസൈക്കിളിൽ ഉപയോഗിച്ചിരിക്കുന്നത്.

സെഗ്‌മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നായി ഹണ്ടർ മാറുന്നതിൽ നിർണായകമായത് താങ്ങാനാവുന്ന വില തന്നെയാണ്. നിലവിൽ 1.50 ലക്ഷം മുതൽ 1.82 ലക്ഷം രൂപ വരെയാണ് റോയൽ എൻഫീൽഡിന്റെ എൻട്രി ലെവൽ മോട്ടോർസൈക്കിളിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ക്ലാസിക് പാരമ്പര്യത്തിനൊപ്പം മോഡേൺ ഡിസൈനും സാങ്കേതികവിദ്യകളും കോർത്തിണക്കി എത്തുന്ന ഹണ്ടർ എല്ലാവർക്കും പറ്റിയ ബൈക്കായി മാറുന്നത് ഇങ്ങനെയെല്ലാമാണ്.

More from DriveSpark

Article Published On: Tuesday, August 12, 2025, 8:30 [IST]
English summary
Royal enfield hunter 350 graphite grey colour option launched priced at rs 1 76 lakh
കൂടുതല്‍... #royal enfield #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X