വിപണിയിലെത്തിയിട്ട് വെറും രണ്ടര വർഷം, എൻഫീൽഡിന്റെ 'യങ് കിഡിനെ' ഇതുവരെ വാങ്ങിയത് 5 ലക്ഷം പേർ

റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ നിരയിലെ ജനപ്രിയ മോഡൽ ഏതാണെന്ന ചോദ്യത്തിന് പലരും ക്ലാസിക്, ഹിമാലയൻ എന്നൊക്കെയാവും പറയുക. എന്നാൽ ഇവരെയെല്ലാ വെട്ടി ഹണ്ടർ എന്ന ചുണക്കുട്ടൻ ഈ സ്ഥാനം കരസ്ഥമാക്കിയിട്ട് നാളിമ്മിണിയായി കേട്ടോ. എൻഫീൽഡിന്റെ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡൽ എന്ന പദവി മാത്രമല്ല, അതുവരെ ബ്രാൻഡിൽ നിന്നും പുറത്തിറങ്ങിയതിൽ വെച്ച് ഏറ്റവും മോഡേൺ കൂടിയായിരുന്നു ഹണ്ടർ. അങ്ങനെ ഇറങ്ങിയ നാൾ മുതൽ ദേ ഇന്നുവരെ യൂത്തൻമാരുടെ ഫേവറീറ്റ് മോഡലായി മാറാൻ എൻഫീൽഡിന്റെ വേട്ടക്കാരനായി.

2022 ഓഗസ്റ്റിൽ പുറത്തിറക്കിയ ഹണ്ടർ 350 ഇപ്പോഴിതാ വിൽപ്പനയിൽ പുതിയൊരു നേട്ടവും കൂടി കരസ്ഥമാക്കിയിരിക്കുകയാണ്. വിപണയിലെത്തി 3 വർഷം പിന്നിടാൻ മാസങ്ങൾ ബാക്കി നിൽക്കെ 5 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കിയിരിക്കുകയാണ് റോയൽ എൻഫീൽഡിന്റെ യംഗ് കിഡ്. ലോഞ്ച് ചെയ്‌തതിന് ശേഷം വെറും 6 മാസത്തിനുള്ളിൽ ഹണ്ടറിന്റെ ആദ്യത്തെ 1 ലക്ഷം യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചു.

Royal Enfield Hunter 350 Reached 5 Lakh Sales Milestone

തുടർന്ന് 2023 ജൂലൈ അവസാനത്തോടെ 2 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലിലും ഹണ്ടർ എത്തിയപ്പോൾ മോട്ടോർസൈക്കിൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഏകദേശം 2.5 വർഷങ്ങൾക്ക് ശേഷമാണ് 5 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് കൈവരിച്ചിരിക്കുന്നത്. സെഗ്‌മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നായി ഹണ്ടർ മാറുന്നതിൽ നിർണായകമായത് താങ്ങാനാവുന്ന വില തന്നെയാണ്.

ക്ലാസിക് പാരമ്പര്യത്തിനൊപ്പം ആധുനിക ഡിസൈനും സാങ്കേതികവിദ്യകളും കോർത്തിണക്കിയാണ് റോയൽ എൻഫീൽഡ് ഹണ്ടറിനെ പണികഴിപ്പിച്ചത്. റെട്രോ, മെട്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് വിപണിയിൽ എത്തുന്നത്. ബ്രാൻഡ് നിരയിലെ ഏറ്റവും താങ്ങാനാവുന്നതും ഒതുക്കമുള്ളതുമായ മോഡലായതിനാൽ തന്നെ ആളുകൾക്കെല്ലാം വളരെ ഇഷ്‌ടമായി. 17 ഇഞ്ച് വീലുകളുമായി വരുന്ന എൻഫീൽഡിന്റെ ആദ്യ ബൈക്കാണിത് എന്നതും വലിയൊരു പ്രത്യേകതയായിരുന്നു.

Royal Enfield Hunter 350 Reached 5 Lakh Sales Milestone

അങ്ങനെ പരമ്പരാഗത എൻഫീൽഡ് (Royal Enfield) മോട്ടോർസൈക്കിളുകളിൽ നിന്നും വ്യത്യസ്‌തമായി റൈഡിംഗിലും ഹാൻഡിലിംഗിലുമെല്ലാം വലിയ മാറ്റങ്ങളാണ് ഹണ്ടർ അവതരിപ്പിച്ചത്. റോയൽ എൻഫീൽഡ് അടുത്തിടെ പുറത്തിറക്കിയ എല്ലാ 350 സിസി മോട്ടോർസൈക്കിളുകളുടെയും അടിസ്ഥാനമായ പുതിയ ജെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഹണ്ടർ 350 മോഡലും പണികഴിപ്പിച്ചിരിക്കുന്നത്.

പരിചിതമായ 349 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് ഹണ്ടറിന്റെ ഹൃദയം. ബൈക്കിന്റെ സ്വഭാവസവിശേഷതകൾക്ക് അനുസൃതമായി ഈ എഞ്ചിൻ റീട്യൂൺ ചെയ്‌തിട്ടുണ്ടെന്നാണ് റോയൽ എൻഫീൽഡ് പറയുന്നത്. സിംഗിൾ സിലിൻഡർ ജെ സീരീസ് ഫ്യുവൽ ഇഞ്ചക്ടഡ് എഞ്ചിന് പരമാവധി 20.2 bhp പവറിൽ 27 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 5 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Royal Enfield Hunter 350 Reached 5 Lakh Sales Milestone

177 കിലോഗ്രാം ഭാരം മാത്രമുള്ള ബൈക്കിന് 150 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 800 മില്ലീമീറ്റർ സീറ്റ് ഹൈറ്റും 1,370 mm വീൽബേസുമാണുള്ളത്. പെർഫോമൻസിലേക്ക് നോക്കിയാൽ മണിക്കൂറിൽ 114 കിലോമീറ്റർ വരെ വേഗത പുറത്തെടുക്കാനും എൻഫീൽഡിന്റേ വേട്ടക്കാരനാവും. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് ഹണ്ടർ 350 മോഡേൺ ക്ലാസിക് മോട്ടോർസൈക്കിളിൽ ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിൾ കൂടിയാണ് ഹണ്ടർ എന്ന് ചുമ്മാതെ പറഞ്ഞതല്ല കേട്ടോ. 1.50 ലക്ഷം രൂപ മുതൽ 1.75 ലക്ഷം രൂപ വരെയാണ് റോയൽ എൻഫീൽഡിന്റെ വേട്ടക്കാരന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. റെബൽ ബ്ലാക്ക്, റെബൽ ബ്ലൂ, റെബൽ റെഡ്, ഡാപ്പർ ഗ്രീൻ, ഡാപ്പർ വൈറ്റ്, ഡാപ്പർ ഗ്രേ, ഡാപ്പർ ഓറഞ്ച്, ഫാക്ടറി ബ്ലാക്ക് എന്നീ 8 കളർ ഓപ്ഷനിലാണ് ഹണ്ടർ 350 വാങ്ങാനാവുന്നത്.

More from DriveSpark

Article Published On: Sunday, January 26, 2025, 9:00 [IST]
English summary
Royal enfield hunter 350 reached 5 lakh sales milestone details inside
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X