ആ 100 പേരിൽ ഒരാളാവണോ? നൂറെണ്ണം മാത്രം നിർമിക്കുന്ന കസ്റ്റം ബിൽഡ് ബൈക്കുമായി റോയൽ എൻഫീൽഡ്

മിലാനിൽ നടക്കുന്ന EICMA മോട്ടോർ ഷോയുടെ 2025 പതിപ്പിൽ മിന്നിത്തിളങ്ങി ഇന്ത്യയുടെ സ്വന്തം റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ്. ബുള്ളറ്റ് 650, ബ്രാൻഡിന്റെ ആദ്യത്തെ ഇലക്ട്രിക് ബൈക്കായ ഫ്ലെയിംഗ് ഫ്ലീ സ്ക്രാംബ്ലർ, ഹിമാലയൻ മാന ബ്ലാക്ക് എഡിഷൻ, കോണ്ടിനെന്റൽ GT 750, ഹിമാലയൻ 750, എന്നിങ്ങനെ ഒന്നിലധികം മോഡലുകൾ അവതരിപ്പിച്ച കമ്പനിയുടെ നിരയിൽ ഷോട്ട്ഗൺ 650 കസ്റ്റം എഡിഷനും പരിചയപ്പെടുത്തിയിരുന്നു. ജനപ്രിയ കസ്റ്റം ബിൽഡർ റഫ് ക്രാഫ്റ്റുകളുമായി സഹകരിച്ചാണ് ഈ ലിമിറ്റഡ് എഡിഷൻ മോഡലിനെ ബ്രാൻഡ് പുറത്തിറക്കിയിരിക്കുന്നത്.

ഈ ലിമിറ്റഡ് എഡിഷൻ മോഡൽ ഷോട്ട്ഗൺ 650-യുടെ 100 യൂണിറ്റുകൾ മാത്രമാവും വിപണിയിലെത്തുക. ആയതിനാൽ ലോകത്തിലെ ആ 100 പേരിൽ ഒരാളാവാൻ നിങ്ങൾക്ക് സുവർണാവസരം ലഭിക്കും. കസ്റ്റം ബിൽറ്റ് ഷോട്ട്ഗൺ 650 X റഫ് ക്രാഫ്റ്റ്സ് പതിപ്പിൽ ഗ്ലോസ് ജെറ്റ് ബ്ലാക്ക്, മാറ്റ് സ്റ്റെൽത്ത് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളുടെ സംയോജനമാണ് ഉപയോഗിച്ചിരിക്കുന്നത്.

Royal Enfield Shotgun 650 X Rough Crafts Custom Build Unveiled At EICMA 2025

ഇത് പൂർണ്ണമായും പുതിയൊരു കളർ തീമാണെന്നതിനാൽ നിരത്തിലിറക്കായിൽ ഒന്ന് വേറിട്ട് നിൽക്കുമെന്ന് ഉറപ്പാണ്. റിയൽ ഗോൾഡൻ ലീഫ് സ്ട്രൈപ്പുകളുടെ ഉപയോഗമാണ് ഈ കസ്റ്റം പ്രോജക്റ്റിന്റെ പ്രധാന ഹൈലൈറ്റ്. ഫ്രണ്ട് ഫെൻഡർ, ഫ്യുവൽ ടാങ്ക്, സൈഡ് പാനലുകൾ, റിയർ ഫെൻഡർ എന്നിവയിലുടനീളം ഇവ കാണാം. ക്ലാസിക് 350, ബുള്ളറ്റ് 350 തുടങ്ങിയ റോയൽ എൻഫീൽഡ് ബൈക്കുകളിൽ കാണപ്പെടുന്ന ഒരു സിഗ്നേച്ചർ സവിശേഷതയാണ് ഗോൾഡൻ റിയർ സ്ട്രൈപ്പുകൾ.

ഷോട്ട്ഗൺ 650 മോട്ടോർസൈക്കിളിൽ ഇത് ആദ്യമായി അവതരിപ്പിക്കപ്പെടുന്നുവെന്നതും ഹൈലൈറ്റാണ്. ഡാർക്ക് സർഫസിൽ വരച്ചിരിക്കുന്ന റിയൽ ഗോൾഡൻ ലീഫ് ബൈക്കിന് ആഡംബരവും ഗാംഭീര്യവുമായ ഒരു ഫീലാണ് സമ്മാനിക്കുന്നത്. മറ്റൊരു ഹൈലൈറ്റ് USD ഫ്രണ്ട് ഫോർക്കുകളുടെ ഇന്നർ ട്യൂബിന് ഗോൾഡൻ നിറം നൽകിയിരിക്കുന്നതാണ്. കസ്റ്റം ബൈക്കിനായി ഉപയോഗിക്കുന്ന ബ്ലാക്ക് കളർ ഓപ്ഷനൊപ്പം ഇത് നന്നായി ഇണങ്ങുന്നുണ്ട്.

Royal Enfield Shotgun 650 X Rough Crafts Custom Build Unveiled At EICMA 2025

മറ്റ് നിരവധി പ്രീമിയം അപ്‌ഗ്രേഡുകളും ഷോട്ട്ഗണ്ണിന്റെ ഈ ലിമിറ്റഡ് എഡിഷനിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സിംഗിൾ പീസ് ലെതർ സീറ്റിന് വ്യതിരിക്തമായ ക്വിൽറ്റഡ് പാറ്റേൺ ഉണ്ട്. അത് കസ്റ്റം ബിൽഡിന്റെ മൊത്തത്തിലുള്ള ഡിസൈൻ തത്ത്വചിന്തയുമായി പ്രതിധ്വനിക്കുന്നു. കോൺട്രാസ്റ്റ് കട്ട് അലോയ് റിമ്മുകളും ബാർ എൻഡ് മിററുകളും ബൈക്കിൽ ഒരുക്കിയിട്ടുണ്ട്. ഫ്യുവൽ ടാങ്കിലെ കാസ്റ്റ് ചെയ്ത സോളിഡ് ബ്രാസ് ബാഡ്ജാണ് മറ്റൊരു പ്രധാന ആകർഷണം.

മുകളിൽ പറഞ്ഞതുപോലെ റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 X റഫ് ക്രാഫ്റ്റ്സ് ഡ്രോപ്പ് കസ്റ്റം ബിൽഡ് ബൈക്കിന്റെ 100 യൂണിറ്റുകൾ മാത്രമേ ആഗോളതലത്തിൽ വിൽക്കുകയുള്ളൂ. ഇന്ത്യ, യൂറോപ്പ്, ഏഷ്യൻ പസഫിക്, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഇത് ലഭ്യമാകും. ഓരോ ബൈക്കിനും 1 മുതൽ 100 ​​വരെയുള്ള ഒരു യൂണീക് നമ്പരും ഉണ്ടായിരിക്കും. EICMA-യിൽ പ്രദർശിപ്പിച്ചിരിക്കുന്ന മോഡലിന്റെ ഫ്യുവൽ ടാങ്കിൽ 1/100 നമ്പർ കാണാം.

Royal Enfield Shotgun 650 X Rough Crafts Custom Build Unveiled At EICMA 2025

ലിമിറ്റഡ് എഡിഷനായതിനാൽ തന്നെ ലേലത്തിൽ വെച്ച് വിൽക്കുമോ അതോ സാധാരണ പോലെ ആദ്യം വാങ്ങാനെത്തുന്ന 100 പേർക്ക് ബൈക്ക് വിൽക്കുമോയെന്ന കാര്യം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റോയൽ എൻഫീൽഡ് ഷോട്ടോഗൺ 650 സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് നിലവിൽ 3.94 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്. പുതിയ ഷോട്ട്ഗൺ 650 X റഫ് ക്രാഫ്റ്റ്സ് ഡ്രോപ്പ് കസ്റ്റം ബിൽഡ് ബൈക്കിന് എന്തായാലും വില ഇതിലും കൂടുതലായിരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

മോഡലിന്റെ മെക്കാനിക്കൽ സവിശേഷതകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സ്റ്റാൻഡേർഡ് വേരിയന്റുകളിലെ അതേ 270 ഡിഗ്രി ഫയറിംഗ് ഓർഡറോട് കൂടിയ 648 സിസി, പാരലൽ ട്വിൻ എഞ്ചിൻ തന്നെയാവും റഫ് ക്രാഫ്റ്റ്സ് ഡ്രോപ്പ് കസ്റ്റം ബിൽഡ് പതിപ്പിനും തുടിപ്പേകാൻ എത്തുകയെന്നാണ് അനുമാനം. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി വരുന്ന ഇത് 47.8 bhp പവറിൽ പരമാവധി 51 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

More from DriveSpark

Article Published On: Thursday, November 6, 2025, 16:46 [IST]
English summary
Royal enfield shotgun 650 x rough crafts custom build unveiled at eicma 2025
കൂടുതല്‍... #royal enfield #eicma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X