സിമ്പിളായിട്ട് സിമ്പിളിന്റെ ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങിക്കാം, കൈയിലെ മൊബൈൽ മാത്രം മതി; സംഭവം ഇങ്ങനെ

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ കിടമത്സരം കനക്കുകയാണ്. ഓരോ ദിവസം ചെല്ലുമ്പോഴും പുതുമോഡലുകൾ കടന്നുവരുന്നതിനൊപ്പം വിൽപ്പന വർധിപ്പിക്കാൻ പുതിയ പുതിയ ഐഡിയയും പ്രയോഗിച്ച് രംഗത്തെത്തുകയാണ് ബ്രാൻഡുകൾ. ഇപ്പോഴിതാ ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ സിമ്പിൾ എനർജി ആമസോൺ ഇന്ത്യയുമായും ഫ്ലിപ്പ്കാർട്ടുമായും തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതുവഴി ഉപഭോക്താക്കൾക്ക് രണ്ട് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും നേരിട്ട് സിമ്പിൾ ഇലക്ട്രിക് സ്‌കൂട്ടറുകൾ വാങ്ങാൻ സാധിക്കും. അതായത് ഷോറൂമിൽ പോയി സമയം കളയാതെ മൊബൈലിലൂടെ തന്നെ ഇവി മുതലാളിയാവാൻ സാധിക്കുമെന്ന് ചുരുക്കം.

സിമ്പിൾ വൺ ജെൻ 1.5, സിമ്പിൾ S ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇപ്പോൾ ഡോർസ്റ്റെപ്പ് ഡെലിവറിയോടെ ഓൺലൈൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിൽ എത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ പല മുൻനിര ബ്രാൻഡുകളും ഇതേ തന്ത്രം പിന്തുടരുകയും നേട്ടമുട്ടാക്കുകയും ചെയ്‌തിട്ടുണ്ട്. ആഭ്യന്തരമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വിൽക്കുന്ന രീതിയിൽ ഒരു സുപ്രധാന മാറ്റമാണ് ആമസോണും ഫ്ലിപ്പ്കാർട്ടും കൊണ്ടുവന്നിരിക്കുന്നത്.

2025 simple one

രാജ്യത്തുടനീളം തങ്ങളുടെ വിൽപ്പന ശൃഖംല വികസിപ്പിക്കാനുള്ള സിമ്പിൾ എനർജിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം. പരമ്പരാഗത ഷോറൂം അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായി തുടരുന്ന ടയർ 2, ടയർ 3 നഗരങ്ങൾ ഉൾപ്പെടെ കൈയിലെടുക്കാൻ കമ്പനിക്കാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഉത്സവ സീസണിൽ വിൽപ്പന വർധിപ്പിക്കാൻ നീക്കം സഹായിച്ചേക്കുമെന്നാണ് കരുതുന്നത്.

ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലൂടെ വിൽപ്പന ആരംഭിച്ചത് ആഘോഷമാക്കാൻ സിമ്പിൾ എനർജി രണ്ട് പ്ലാറ്റ്‌ഫോമുകളിലും ഗണ്യമായ ഉത്സവകാല ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ടേ. 2025 ഒക്ടോബർ 20 വരെ സാധുതയുള്ള ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ HDFC ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 14,500 രൂപ വരെയും, മറ്റ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 8,750 രൂപ വരെയും കിഴിവ് പ്രയോജനപ്പെടുത്താനാവും.

2025 simple one rear design

ആമസോൺ പേ ICICI ബാങ്ക് കാർഡ് ഉപയോഗിച്ച് 16,434 രൂപ വരെ എക്‌സ്‌ക്ലൂസീവ് കിഴിവ് എന്നിവയും ഉപഭോക്താക്കൾക്ക് നേടിയെടുക്കാനാവും. അതേസമയം 2025 ഒക്ടോബർ 24 വരെ നീണ്ടുനിൽക്കുന്ന ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബാംഗ് ദീപാവലി സെയിൽ വഴി സിമ്പിൾ വണ്ണിന് 7,500 രൂപയും സിമ്പിൾ വൺ S വേരിയന്റിന് 5,000 രൂപയും ഓഫർ ലഭിക്കും. ഫ്ലിപ്പ്കാർട്ട് ഉപഭോക്താക്കൾക്ക് എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 7,250 രൂപ വരെ ക്യാഷ്ബാക്കിനും അവസരമുണ്ട്.

ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉടമകൾക്ക് 4,000 രൂപ വരെയും ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ 12 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഈ കാർഡുള്ള ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാവുമെന്നാണ് കമ്പനി പറയുന്നത്. ബെംഗളൂരുവിൽ 1.72 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് സിമ്പിൾ വൺ ജെൻ 1.5 വിപണനം ചെയ്യുന്നത്. ഓഫറുകൾ ഉപയോഗപ്പെടുത്തിയാൽ വില ഇനിയും കുറയും.

IDC കണക്കുകൾ പ്രകാരം സിംഗിൾ ചാർജിൽ 248 കിലോമീറ്റർ റേഞ്ച്, 2.77 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള കഴിവ്, 30 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസ്, ഒന്നിലധികം റൈഡ് മോഡുകൾ, ആപ്പ് ഇന്റഗ്രേഷൻ, റീജനറേറ്റീവ് ബ്രേക്കിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകളും ഇവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

5 കിലോവാട്ട് മണിക്കൂർ ബാറ്ററി പായ്ക്കും 72 ന്യൂട്ടൺ മീറ്റർ ടോർക്ക് ഉത്പാദിപ്പിക്കുന്ന 8.5 കിലോവാട്ട് മോട്ടോറുമാണ് സിമ്പിൾ വൺ ജെൻ 1.5 പതിപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. മറുവശത്ത് .55 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് സിമ്പിൾ വൺ S ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. 3.7 kWh ബാറ്ററി, 8.5 കിലോവാട്ട് മോട്ടോർ, മണിക്കൂറിൽ 105 കിലോമീറ്റർ പരമാവധി വേഗത എന്നിവയോടെയാണ് ഇവി വരുന്നത്.

IDC കണക്കുകൾ പ്രകാരം ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പൂർണ ചാർജിൽ 181 കിലോമീറ്റർ വരെ സഞ്ചരിക്കാനാവും. കൂടാതെ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 5G ഇ-സിം കണക്റ്റിവിറ്റി, ബ്ലൂടൂത്ത്, നൂതന സുരക്ഷാ സംവിധാനങ്ങൾ എന്നിവയും സിമ്പിൾ വൺ S വേരിയന്റിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. രണ്ട് മോഡലുകളും വെറും 39 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ഫാസ്റ്റ് ചാർജിംഗ് സർപ്പോർട്ടുമായാണ് വരുന്നത്.

More from DriveSpark

Article Published On: Saturday, October 18, 2025, 10:07 [IST]
English summary
Simple energy electric scooters now available in amazon and flipkart
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X