ഹൈബ്രിഡ് എഞ്ചിൻ ഒന്നുമില്ല, പക്ഷേ 60 KM മൈലേജ് കിട്ടും! സുസുക്കിയുടെ ഫാമിലി സ്‌കൂട്ടറിൻ്റെ കച്ചോടം കൂടി

സ്‌കൂട്ടറുകളെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരാണ് ഇന്ത്യക്കാർ. ഒരു കാറിൻ്റെ പണിയെടുക്കാൻ ശേഷിയുള്ള ഇവരാവട്ടെ ഇന്ത്യയിലെ എല്ലാ വീടുകളിലും സാന്നിധ്യമറിയിച്ചിട്ടുമുണ്ട്. സ്‌കൂട്ടർ എന്നാൽ പലർക്കും അവസാന വാക്ക് ആക്‌ടിവയാണെങ്കിലും അതേ അംഗീകാരം ലഭിക്കുന്നൊരു മോഡലാണ് സുസുക്കി ആക്‌സസ്. 19 വർഷങ്ങളായി വിപണിയിലുള്ള വാഹനം ഇന്ന് ഫാമിലി സ്‌കൂട്ടറുകളിലെ സൂപ്പർസ്റ്റാർ കൂടിയാണ്. യൂത്തൻമാർക്കും ലേഡീസിനും വയസായവർക്കുമെല്ലാം ഒരുപോലെ കൊണ്ടുനടക്കാനാവുന്ന ഗിയർലെസ് സ്‌കൂട്ടർ വേറെയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചെറുപ്പക്കാർക്ക് വേണ്ട പെർഫോമൻസും സ്റ്റൈലും, വീട്ടുകാർക്ക് വേണ്ട മൈലേജും സ്റ്റോറേജ് സ്പേസും അങ്ങനെ എല്ലാം ഒത്തുചേർന്ന ഓൾറൗണ്ടറാണ് കക്ഷിയാണിത്.

യമഹയുടെ മോഡലുകളിലേത് പോലെ ഹൈബ്രിഡ് എഞ്ചിൻ ഒന്നുമില്ലെങ്കിലും 60 കിലോമീറ്റർ വരെ മൈലേജ് കിട്ടുന്ന കിടിലൻ ലൈറ്റ് വെയ്റ്റ് സ്‌കൂട്ടറിനെ ഇന്ത്യക്കാർ എങ്ങനെ സ്നേഹിക്കാതിരിക്കും. 2025 നവംബർ മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോഴും ഈ സ്നേഹം വെളിപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം സുസുക്കി ആക്‌സസ് 125-ൻ്റെ 67,477 യൂണിറ്റ് വിൽപ്പനയാണ് കമ്പനി നേടിയതെന്ന് ഗാഡിവാഡി പ്രസിദ്ധീകരിച്ചിരിക്കുന്ന വിൽപ്പന കണക്കുകൾ പറയുന്നു.

Suzuki Access 125 Scooter Posted 67 477 Unit Sales In November 2025

അതായത് 2024 നവംബർ മാസത്തെ 54,118 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ സുസുക്കി ആക്‌സസിൻ്റെ വാർഷിക വിൽപ്പനയിൽ 24.68 ശതമാനത്തിൻ്റെ വർധനവുണ്ടായിട്ടുണ്ടെന്ന് ചുരുക്കം. വിപണിയിലെത്തിയതിന് ശേഷം 62 ലക്ഷത്തിലധികം ഉടമകളാണ് ആക്‌സസിന് ഇന്ത്യയിലുള്ളത്. 2006-ലാണ് ആക്‌സസ് ആദ്യമായി വിൽപ്പനയ്‌ക്കെത്തുന്നത്. അതിന് ശേഷം ഇന്നുവരെ ചൂടപ്പം പോലെയാണ് ആശാൻ വിറ്റഴിയുന്നതും.

ഇന്ത്യയിലെ ആദ്യത്തെ 125 സിസി സ്‌കൂട്ടർ എന്ന പ്രത്യേക വിശേഷണവും സുസുക്കി ആക്‌സസിന് അർഹതപ്പെട്ടതാണ്. സുഗമമായ പെർഫോമൻസും നല്ല മൈലേജും അന്ന് മുതൽ ഇന്ന് വരെ നൽകാൻ മോഡലിനായിട്ടുണ്ട്. അടിക്കടി ആക്‌സസിലേക്ക് പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന് പുതുമ നിലനിർത്താനും സുസുക്കി ശ്രമിക്കാറുണ്ട്. അടുത്തിടെ ഹയാബൂസ സൂപ്പർബൈക്കിന് സമാനമായ സ്റ്റൈൽ സ്‌കൂട്ടർ ആവാഹിച്ചിരുന്നു.

Suzuki Access 125 Scooter Posted 67 477 Unit Sales In November 2025

125 സിസി എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സുസുക്കി ആക്‌സസിന് തുടിപ്പേകുന്നത്. ഒരു സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,750 ആർപിഎമ്മിൽ 8.58 bhp കരുത്തും 5,500 ആർപിഎമ്മിൽ 10 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാനാവുന്നതാണ്. ഭാരം കുറവായതിനാൽ തന്നെ സഡൺ പിക്കപ്പും അതിമനോഹരമായ പെർഫോമൻസും ആക്‌സസിന് നൽകാനാവും.

സുസുക്കി ഇക്കോ പെർഫോമൻസ് (SEP) സാങ്കേതികവിദ്യയോടെയാണ് സ്കൂട്ടർ വരുന്നത്. ആയതിനാൽ 125 സിസി സ്‌കൂട്ടറിൽ കമ്പനി അവകാശപ്പെടുന്ന മൈലേജ് 60 കിലോമീറ്ററോളമാണ്. മോഡലിന്റെ മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് യൂണിറ്റുകളും പിന്നിൽ സ്വിംഗ് ആം മൗണ്ടഡ് മോണോഷോക്കുമാണ് ബ്രാൻഡ് നൽകുന്നത്. ബ്രേക്കിംഗിനായി മുൻവശത്ത് ഡിസ്ക് അല്ലെങ്കിൽ ഡ്രം ബ്രേക്കും പിന്നിൽ ഡ്രം യൂണിറ്റുമാണ് ലഭിക്കുക.

Suzuki Access 125 Scooter Posted 67 477 Unit Sales In November 2025

സിബിഎസ് അല്ലെങ്കിൽ കോംബി ബ്രേക്കിംഗ് സംവിധാനത്തോടെയാണ് സ്കൂട്ടർ വരുന്നത് എന്നതിനാൽ സുരക്ഷ ഇരട്ടിയാവുന്നുമുണ്ട്. ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഇൻകമിംഗ് കോൾ, എസ്എംഎസ്, വാട്ട്‌സ്ആപ്പ് അലേർട്ടുകൾ എന്നിവയ്‌ക്കൊപ്പം ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളാണ് സ്കൂട്ടറിൽ വാഗ്‌ദാനം ചെയ്യുന്നത്. 22.3 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് കപ്പാസിറ്റി, സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റം, നീളമേറിയ സീറ്റ്, വീതിയേറിയ ഫ്ലോർബോർഡ് എന്നിവയാണ് സുസുക്കി ആക്‌സസിനെ കിടിലൻ ഫാമിലി സ്‌കൂട്ടറാക്കുന്നത്.

എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി പൊസിഷൻ ലൈറ്റുകൾ, യുഎസ്ബി ചാർജിംഗ് സോക്കറ്റ്, ക്രോംഡ് എക്‌സ്‌റ്റേണൽ ഫ്യൂവൽ റീ-ഫില്ലിംഗ് ലിഡ് എന്നിവയും സുസുക്കി ആക്‌സസിലെ ഹൈലൈറ്റുകളാണ്. നിലവിൽ തെരഞ്ഞെടുക്കുന്ന വേരിയന്റിന് അനുസരിച്ച് 79,958 രൂപ മുതൽ 96,155 രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ടിവിഎസ് ജുപ്പിറ്റർ 125, ഹോണ്ട ആക്‌ടിവ 125, യമഹ റേ ZR, ഫാസിനോ പോലുള്ള മോഡലുകളുമായാണ് ആക്‌സസിന്റെ മത്സരം.

More from DriveSpark

Article Published On: Thursday, December 25, 2025, 14:00 [IST]
English summary
Suzuki access 125 scooter posted 67 477 unit sales in november 2025
കൂടുതല്‍... #suzuki motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X