ആക്‌ടിവയുടെ ശത്രു, ആക്‌സസ് വാങ്ങുന്നവർക്ക് 5,000 രൂപ ക്യാഷ്ബാക്കും 100 ശതമാനം ലോണും തരാമെന്ന് സുസുക്കി

ഇന്ത്യക്കാർക്ക് സ്‌കൂട്ടറുകളോടുള്ള പ്രണയം തുടങ്ങിയിട്ട് കാലംകുറച്ചായി. ഉപയോഗിക്കാനുള്ള എളുപ്പവും മോട്ടോർസൈക്കിളുകളേക്കാൾ പ്രായോഗികവുമാണെന്നതുമാണ് ആൺ-പെൺ വ്യത്യാസമില്ലാതെ സ്‌കൂട്ടറുകളുടെ ജനപ്രീതി ഇത്രയധികം വർധിക്കാൻ കാരണമായത്. പണ്ട് ഹോണ്ട ആക്‌ടിവ, സുസുക്കി ആക്‌സസ് പോലുള്ള ചരുക്കം ചില കമ്പനികൾ മാത്രമായിരുന്നു ഗിയർലെസ് മോഡലുകൾ പുറത്തിറക്കിയിരുന്നതെങ്കിൽ ഇന്ന് എല്ലാ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളുടെ നിരയിലും സ്‌കൂട്ടറുകളുണ്ട്. ഈ വിഭാഗത്തിലെ അതികായകൻമാർ ഹോണ്ട ആണെങ്കിലും സുസുക്കി, ടിവിഎസ്, ഹീറോ പോലുള്ള ബ്രാൻഡുകളും ഇവിടുന്ന് പണംവാരുന്നുണ്ട്. ആക്‌സസ്, ബർഗ്മാൻ, അവെനിസ് എന്നിവയാണ് സുസുക്കിയുടെ വജ്രായുധങ്ങൾ.

ആക്‌സസ് ചൂടപ്പം പോലെ വിറ്റഴിയുമ്പോൾ കട്ടസപ്പോർട്ടായി മറ്റ് രണ്ട് പേരും ഒപ്പം ഓടുന്നുണ്ട്. ബർഗ്മാൻ സ്ട്രീറ്റ്, ആക്‌സസ്, അവെനിസ് എന്നീ മോഡലുകൾക്കായി സുസുക്കി പുതിയ ഓഫറുകളും ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ബ്രാൻഡിന്റെ ഏതെങ്കിലും സ്‌കൂട്ടർ വാങ്ങാനെത്തുന്നവർക്ക് 5,000 രൂപ ക്യാഷ്ബാക്കിനൊപ്പം 100 ശതമാനം വരെ ലോണും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Suzuki Access Avenis And Burgman Street Scooters Now Available With Rs 5 000 Cashback

യാതൊരു ഹൈപ്പോഥെക്കേഷനുമില്ലാതെയാണ് സുസുക്കി ലോൺ കൊടുക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഈ ഓഫറുകൾ പരിമിതമായ സമയത്തേക്ക് മാത്രമേ സാധുതയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഈ ഓഫറുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് അവരുടെ അടുത്തുള്ള ജാപ്പനീസ് വാഹന നിർമാതാക്കളുടെ അംഗീകൃത ഡീലർഷിപ്പുകൾ സന്ദർശിക്കാവുന്നതാണ്.

വീട്ടിലെ ഏത് പ്രായക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ അനുയോജ്യമായ ഫാമിലി സ്‌കൂട്ടറാണ് സുസുക്കി ആക്‌സസ്. യൂത്തിന് വേണ്ട പെർഫോമൻസും സ്റ്റൈലും, വീട്ടുകാർക്ക് വേണ്ട മൈലേജും സ്റ്റോറേജ് സ്പേസും അങ്ങനെ എല്ലാം ഒത്തുചേർന്ന ഓൾറൗണ്ടറാണ് ഈ 125 സിസി വാഹനം. സ്റ്റാൻഡേർഡ്, സ്‌പെഷ്യൽ, റൈഡ് കണക്ട് എഡിഷൻ എന്നീ മൂന്ന് വകഭേദങ്ങളിലാണ് ആക്‌സസ് 125 ലഭ്യമാവുന്നത്.

Access 125

സോളിഡ് ഐസ് ഗ്രീൻ, പേൾ ഷൈനി ബീജ്, മെറ്റാലിക് മാറ്റ് സ്റ്റെല്ലാർ ബ്ലൂ, പേൾ ഗ്രേസ് വൈറ്റ്, മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2 എന്നീ അഞ്ച് നിറങ്ങളും കൂടിയാവുമ്പോൾ സംഗതി കളറാവും. 81,700 രൂപ മുതലാണ് ആക്‌സസിന്റെ എക്സ്ഷോറൂം വില. 6,750 ആർപിഎമ്മിൽ 8.58 bhp കരുത്തും 5,500 ആർപിഎമ്മിൽ 10 Nm ടോർക്കും നൽകുന്ന 125 സിസി എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സ്കൂട്ടറിന് തുടിപ്പേകുന്നത്.

സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഭാരം കുറവായതിനാൽ തന്നെ സഡൺ പിക്കപ്പും കിടിലൻ പെർഫോമൻസും ആക്‌സസിന് നൽകാനാവും. ഇതിനെല്ലാം ഒപ്പം 60 കിലോമീറ്റർ മൈലേജും കമ്പനി അവകാശപ്പെടുന്നുണ്ട് കേട്ടോ. ഇതേ എഞ്ചിൻ തന്നെയാണ് സുസുക്കി അവെനിസിലും ബർഗ്മാൻ സ്ട്രീറ്റിലും പ്രവർത്തിക്കുന്നത്. അതിൽ എഞ്ചിൻ വശത്തിന്റെ കാര്യത്തിൽ വേറെ ആശങ്കകളൊന്നും വേണ്ട.

Burgman Scooter

അടുത്തിടെ രണ്ട് മോഡലുകളും കമ്പനി 2025 മോഡൽ ഇയർ പരിഷ്ക്കാരങ്ങൾ നൽകി പരിഷ്ക്കരിച്ചിരുന്നു. ബർഗ്മാൻ സ്ട്രീറ്റിന് 95,800 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ബർഗ്മാൻ സ്ട്രീറ്റ് EX പതിപ്പിന് 1,16,200 രൂപയും എക്സ്ഷോറൂം വിലയായി ചെലവാക്കേണ്ടി വരും. മാക്‌സി സ്‌കൂട്ടർ ശൈലിയിൽ ഒരുങ്ങിയിരിക്കുന്ന ഇത് സ്റ്റാൻഡേർഡ് എഡിഷൻ, റൈഡ് കണക്റ്റ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വരുന്നത്.

ടിവിഎസ് എൻടോർഖ് പോലെയുള്ള സ്പോർട്ടി സ്കൂട്ടറുകളെ നേരിടാൻ കമ്പനി പുറത്തിറക്കിയ അവെനിസിന് 93,200 രൂപയാണ് ഇന്ത്യൻ വിപണിയിൽ മുടക്കേണ്ടി വരുന്ന പ്രാരംഭ വില. മെറ്റാലിക് മാറ്റ് ബ്ലാക്ക് നമ്പർ 2, മാറ്റ് ടൈറ്റാനിയം സിൽവറും ഉൾക്കൊള്ളുന്ന അവെനിസിന്റെ പുതിയ സ്പെഷ്യൽ എഡിഷൻ പതിപ്പും ഇപ്പോൾ 94,000 രൂപയ്ക്ക് വിപണനത്തിന് എത്തുന്നുണ്ട്. സുസുക്കിയുടെ ഇക്കോ പെർഫോമൻസ് (SEP) സാങ്കേതികവിദ്യയും അഡ്വാൻസ്ഡായ ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനങ്ങളും ഉൾക്കൊള്ളിച്ചാണ് വാഹനം ഡിസൈൻ ചെയ്‌തിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, April 19, 2025, 14:00 [IST]
English summary
Suzuki access avenis and burgman street scooters now available with rs 5000 cashback
കൂടുതല്‍... #suzuki motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X