90 കി.മീ. റേഞ്ചുമായി സുസുക്കിയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ, വാങ്ങുന്നതിന് മുമ്പ് ചിലതൊക്കെ അറിയാനുണ്ട്

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ ഓലയും ഏഥറുമെല്ലാം എതിരാളികളില്ലാതെ കുതിക്കുകയായിരുന്നു ഇതുവരെ. ടിവിഎസും ബജാജും ഒരു വശത്തുനിന്ന് മത്സരിക്കുന്നുണ്ടായിരുന്നുവെങ്കിലും ഓല പോലുള്ള സ്റ്റാർട്ടപ്പുകളെ കാര്യമായി പരിക്കേൽപ്പിക്കാനായിരുന്നില്ല. എന്നാൽ ടൂവീലർ വിഭാഗത്തിലെ പ്രബലൻമാരായ ഹോണ്ടയും സുസുക്കിയും ഇവി രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആക്‌ടിവ, ആക്‌സസ് സ്‌കൂട്ടറുകളുടെ വൈദ്യുത പതിപ്പുമായിട്ടാണ് ഇരുകമ്പനികളും വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ഇതിൽ പലർക്കും ആക്‌സസ് ഇവി കാര്യമായി ബോധിച്ചിട്ടുണ്ട്. ഒതുക്കമുള്ള രൂപവും ദൈനംദിന ആവശ്യങ്ങൾക്ക് ഉതകുന്ന റേഞ്ചുമായി വരുന്ന സ്‌കൂട്ടർ ഒറ്റ നോട്ടത്തിൽ കൊള്ളാം.

2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ അവതരിപ്പിച്ച സുസുക്കി ഇ-ആക്‌സസ് കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറാണെന്ന പ്രത്യേകതയുമുണ്ട്. പുതിയ സുസുക്കി ഇ-ആക്‌സസ് വിപണിയിൽ എത്തുമ്പോൾ വാങ്ങാൻ പ്ലാനുണ്ടേൽ കുറച്ച് കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട് കേട്ടോ. അത് എന്തെല്ലാമെന്ന് നമുക്കൊന്ന് വിശദമായി പരിശോധിച്ചാലോ?

Suzuki Access Electric Scooter Top Things To Know Before You Buy

ഡിസൈൻ: പെട്രോൾ മോഡലിൽ നിന്ന് ഒരു പടി മാറി കൂടുതൽ സ്‌പോർട്ടി ഡിസൈനാണ് സുസുക്കി ആക്‌സസ് ഇലക്‌ട്രിക് സ്വീകരിച്ചിരിക്കുന്നത്. റാക്ക്ഡ് ഫ്രണ്ട്, ഫ്ലാറ്റ് സൈഡ് പാനലുകൾ, വലിയ ഫുട്‌ബോർഡ്, ഫ്ലാറ്റ് സീറ്റ് എന്നിവയുള്ള രൂപം ആരേയും മോഹിപ്പിക്കുന്നതാണ്. സ്‌കൂട്ടറിന്റെ മുകൾ പകുതിയിലാണ് ഹെഡ്‌ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ടെയിൽ സെക്ഷനും രസകരമാക്കാൻ ജാപ്പനീസ് ബ്രാൻഡിനായിട്ടുണ്ട്. മൊത്തത്തിൽ ഇവി സെഗ്‌മെന്റിൽ ഇ-ആക്‌സസിന് ഒരു വ്യതിരിക്തമായ രൂപമുണ്ടെന്ന് പറയാം.

ഫീച്ചറുകൾ: ഇക്കാര്യത്തിലും സുസുക്കി ഇ-ആക്‌സസ് മോശക്കാരനല്ലെന്ന് ഉറപ്പുവരുത്തിയാണ് കമ്പനി പണിതിറക്കിയിരിക്കുന്നത്. എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫോൺ കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവയെല്ലാം നൽകുന്നുണ്ട്. ഇക്കോ, റൈഡ് A, റൈഡ് B എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും ഇലക്‌ട്രിക് സ്‌കൂട്ടറിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ക്ലസ്റ്റർ എൽസിഡിയാണോ അതോ ടിഎഫ്ടി യൂണിറ്റാണോ എന്നതിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

Suzuki Access Electric Scooter Top Things To Know Before You Buy

മെക്കാനിക്‌സ്: സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്ക് യൂണിറ്റുമാണ് സുസുക്കി ആക്സസ് ഇലക്ട്രിക് സ്കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. 12 ഇഞ്ച് അലോയ് വീലുകളുമായി വരുന്ന ഇവിയുടെ ബ്രേക്കിംഗിനായി മുന്നിൽ ഒരു ഡിസ്ക് ബ്രേക്കും പിന്നിൽ ഒരു ഡ്രം ബ്രേക്ക് സെറ്റപ്പുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

ബാറ്ററിയും റേഞ്ചും: സുസുക്കി ഇ-ആക്സസിന് കരുത്ത് പകരുന്നത് 3.07 kWh ബാറ്ററി പായ്ക്കാണ്. ഇത് സിംഗിൾ ചാർജിൽ 95 കിലോമീറ്റർ IDC റേഞ്ച് വരെയാണ് അവകാശപ്പെടുന്നത്. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ വീട്ടിൽ ഒരു സാധാരണ ചാർജർ ഉപയോഗിച്ച് നാലര മണിക്കൂറിനുള്ളിൽ ബാറ്ററി പായ്ക്ക് 0-80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് സുസുക്കി അവകാശപ്പെടുന്നു. പെർഫോമൻസിലേക്ക് നോക്കിയാൽ കണക്കുകളിൽ ആശാൻ അൽപം മടിയനാണെന്ന് തോന്നിയേക്കാം.

eAccess

ഇലക്ട്രിക് ആക്‌സസിന്റെ ആക്സിലറേഷൻ സുസുക്കി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇ-ആക്സസിന് മണിക്കൂറിൽ 71 കിലോമീറ്റർ പരമാവധി വേഗം കൈവരിക്കാനാവുമെന്നാണ് കമ്പനി പറയുന്നു. ഈ വർഷം അവസാനത്തോടെയാവും വാഹനം വിപണനത്തിന് എത്തുകയെന്നാണ് വിവരം. ഇന്ത്യയിലെ ഉയർന്ന മത്സരാധിഷ്ഠിത ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ സുസുക്കി ആക്സസ് ഇലക്ട്രിക് ഹോണ്ട ആക്ടിവ ഇ, ഏഥർ റിസ്‌ത, ടിവിഎസ് ഐക്യുബ്, ബജാജ് ചേതക് എന്നിവയുമായിട്ടാണ് മത്സരിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, February 2, 2025, 12:00 [IST]
English summary
Suzuki access electric scooter top things to know before you buy
കൂടുതല്‍... #suzuki motorcycle #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X