കിടിലൻ പവറും ചെത്ത് ലുക്കും, എൻടോർഖിനിട്ട് പണികൊടുക്കാൻ സുസുക്കിയുടെ 125 സ്പോർട്ടി സ്‌കൂട്ടറിന് പുതിയ കളർ

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കിക്ക് ഇന്ത്യയിൽ ബ്രേക്ക്ത്രൂ നൽകിയത് സ്‌കൂട്ടറുകളാണ്. പ്രത്യേകിച്ച് ആക്‌സസ് എന്ന മോഡലാണ് കമ്പനിയുടെ വളർച്ചയുടെ പിന്നിൽ പ്രവർത്തിച്ചത് എന്നുപറഞ്ഞാലും തെറ്റൊന്നുമില്ല. രാജ്യത്തെ ആദ്യത്തെ 125 സിസി സ്‌കൂട്ടർ എന്ന നിലയിൽ പുറത്തിറങ്ങിയ മോഡൽ അതിവേഗമാണ് ജനപ്രിയമായത്. എന്നാൽ ആക്‌സസിന്റെ രണ്ടാംതലമുറ എത്തിയതോടെയാണ് ആളുകളെല്ലാം ഷോറൂമിലേക്ക് എത്തിയത്. എന്നാൽ സ്പോർട്ടിയർ ലുക്ക് ആഗ്രഹിക്കുന്ന ചെറുപ്പക്കാരെല്ലാം നേരെ പോയത് ടിവിഎസ് എൻടോർഖിലേക്കായിരുന്നു. ഇതിനെ വെല്ലാനായി സുസുക്കി ഡിസൈൻ ചെയ്‌തെടുത്ത സ്‌കൂട്ടറായിരുന്നു അവെനിസ് (Suzuki Avenis).

ആക്‌സസിന്റെ സ്റ്റൈൽ പോരെന്ന് വിചാരിക്കുന്ന യൂത്തൻമാരെ ഉന്നമിട്ട് പുറത്തിറക്കിയ അവെനിസ് കാര്യമായി ക്ലച്ചുപിടിച്ചില്ലെങ്കിലും ഓടിച്ച് നോക്കിയിട്ടുള്ളവർക്കെല്ലാം കുറ്റംപറയാനില്ലാത്ത 125 സിസി സ്‌കൂട്ടറാണിത്. ഇപ്പോഴിതാ ഗിയർലെസ് വണ്ടിയിലേക്ക് പുതിയൊരു ഡ്യുവൽ-ടോൺ കളർ ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി. മെറ്റാലിക് മാറ്റ് പ്ലാറ്റിനം സിൽവർ നമ്പർ 2/ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നാണ് ഇതറിയപ്പെടുക.

Suzuki Avenis 125cc Scooter Now Available With New Dual-Tone Colour Option

സ്‌കൂട്ടറിന്റെ സ്‌പോർട്ടി ഡിസൈനിന് ഒരു യുണീക് അട്രാക്ഷൻ നൽകുന്നതിനായാണ് മെറ്റാലിക് മാറ്റ് പ്ലാറ്റിനം സിൽവർ നമ്പർ 2/ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് കൊണ്ടുവന്നിരിക്കുന്നത്. നിലവിലുള്ള ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്/പേൾ ഗ്ലേസിയർ വൈറ്റ്, ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക്/പേൾ മിറ റെഡ്, ഗ്ലോസി സ്പാർക്കിൾ ബ്ലാക്ക് എന്നീ കളർ ലൈനപ്പിനെ ആകർഷകമാക്കാനും ഈ പുതിയ ഡ്യുവൽ-ടോൺ വേരിയന്റിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

വിലയിൽ മാറ്റമില്ലാത്തതിനാൽ സുസുക്കി അവെനിസ് സ്റ്റാൻഡേർഡ് എഡിഷന് 91,400 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതേസമയം റൈഡ് കണക്റ്റ് എഡിഷനാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ 93,200 രൂപയും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും. ഇന്ത്യയിലുടനീളമുള്ള സുസുക്കിയുടെ അംഗീകൃത ഇരുചക്ര വാഹന ഡീലർഷിപ്പുകളിൽ രണ്ട് വകഭേദങ്ങളും ഇപ്പോൾ പുത്തൻ നിറത്തോടൊപ്പം ലഭ്യമാണ്.

Suzuki Avenis 125cc Scooter Now Available With New Dual-Tone Colour Option

അവെനിസിനെ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിനായി 100 ശതമാനം ഓൺ-റോഡ് ഫണ്ടിംഗും ഹൈപ്പോഥെക്കേഷനുകളുമില്ലാത്ത ആകർഷകമായ ഫിനാൻസ് ഓപ്ഷനുകളും സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്. ആയതിനാൽ ഉപഭോക്താക്കൾക്ക് അവരുടെ ഡ്രീം സ്കൂട്ടർ സ്വന്തമാക്കുന്നത് കൂടുതൽ എളുപ്പമായിട്ടുണ്ട്. കൂടാതെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സുസുക്കി റൈഡിംഗ് ഫെസ്റ്റിന്റെ ഭാഗമായി ഇരുചക്ര വാഹനം വാങ്ങുമ്പോൾ പ്രത്യേക സമ്മാനങ്ങൾ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ഇനി അവെനിസിലേക്ക് തിരികെ വന്നാൽ ബോഡി-മൗണ്ടഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, സ്‌പോർട്ടി ഗ്രാഫിക്‌സ് എന്നിവ ഉൾക്കൊള്ളുന്ന ആകർഷകമായ രൂപകൽപ്പനയാണ് സുസുക്കിയുടെ സ്പോർട്ടി 125 സിസി സ്കൂട്ടറിനെ സെഗ്മെന്റിൽ വേറിട്ടു നിർത്തുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, യുഎസ്ബി ചാർജിംഗ് സോക്കറ്റ്, ഫ്രണ്ട് ബോക്സ് തുടങ്ങിയവയാണ് വണ്ടിയെ അടിപൊളിയാക്കുന്നത്.

ഒപ്പം എക്സ്റ്റേണൽ ഫ്യുവൽ ലിഡ്, നീളമുള്ളതും സ്‌പോർട്ടിയുമായ സ്റ്റെപ്പ് സീറ്റ്, 21.8 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് എന്നിവയാണ് സുസുക്കി അവെനിസിലെ പ്രായോഗിക സവിശേഷതകൾ. സിറ്റി യാത്രകളിൽ നല്ല റൈഡ് കംഫർട്ടും കൺട്രോളും നൽകുന്നതിനായി സ്കൂട്ടർ ടെലിസ്കോപ്പിക് ഫ്രണ്ട് സസ്‌പെൻഷൻ, കമ്പൈൻഡ് ബ്രേക്ക് സിസ്റ്റം (സിബിഎസ്), സൈഡ് സ്റ്റാൻഡ് ഇന്റർലോക്ക്, 12 ഇഞ്ച് ഫ്രണ്ട് ടയർ എന്നിവ വാഗ്ദാനം ചെയ്യുന്നുമുണ്ട്.

124.3 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ നൽകുന്ന സുസുക്കി അവെനിസ് 6,750 ആർ‌പി‌എമ്മിൽ 8.7 bhp പവറും 5,500 ആർ‌പി‌എമ്മിൽ 10 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സുസുക്കി ഇക്കോ പെർഫോമൻസ് (SEP) സാങ്കേതികവിദ്യയുള്ളതിനാൽ പെർഫോമൻസും മൈലേജും ഒരുപോലെ ഉറപ്പാക്കുന്നുമുണ്ട്. എഞ്ചിൻ ഏറ്റവും പുതിയ എമിഷൻ മാനദണ്ഡമായ ബി‌എസ്-VI OBD-2B നിലവാരത്തിന് അനുസരിച്ചാണ് പണികഴിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, August 6, 2025, 9:00 [IST]
English summary
Suzuki avenis 125cc scooter now available with new dual tone colour option
കൂടുതല്‍... #suzuki motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X