ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കാൻ സമയമായെന്ന് സുസുക്കി, വരുന്നത് 95 KM റേഞ്ചുള്ള ആക്‌സസ്

ഇലക്ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിലെ മത്സരം കനക്കുമ്പോൾ പണ്ടുണ്ടായിരുന്ന സ്റ്റാർട്ടപ്പ് ബ്രാൻഡുകളെല്ലാം രാജ്യത്തെ പ്രമുഖർക്ക് മുന്നിൽ അടിപതറുകയായിരുന്നു. നേരത്തെ ഇവി വിപണിയിൽ ഓലയും ഏഥറുമായിരുന്നു രാജാക്കൻമാരായി വിലസിയിരുന്നതെങ്കിൽ ഇന്ന് ബജാജും ടിവിഎസും ഹീറോയുമെല്ലാം ആസ്ഥാനം ഏറ്റെടുത്തു. സ്റ്റാർട്ടപ്പുകളെ ഒതുക്കി ആളാവാൻ ഹോണ്ടയും എത്തിയെങ്കിലും ഇതുവരെ ശോഭിക്കാനായില്ല. എന്നാൽ വിപണിയിലെ വമ്പൻമാരായ സുസുക്കിയും വൈദ്യുത വാഹന രംഗത്തേക്ക് കടന്നുവരികയാണ്. 2025 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഇ-ആക്‌സസുമായി (Suzuki e-Access) കമ്പനി എന്ന് വിപണിയിൽ എത്തുമെന്ന് ആരാധകർ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഇപ്പോഴിതാ പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം സുസുക്കി ഇ-ആക്‌സസ് 2025 സെപ്റ്റംബറിൽ അതായത് അടുത്ത മാസം തന്നെ വിപണിയിൽ എത്തുമെന്നാണ് വിവരം. റഷ്‌ലൈൻ പോലുള്ള മാധ്യമങ്ങൾ ഈ വാർത്ത പുറത്തുവിട്ടിട്ടുമുണ്ട്. വരാനിരിക്കുന്ന ഉത്സവ സീസൺ മുതലെടുത്ത് പണംവാരാനാണ് ഇത്തരത്തിലൊരു സമയം ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ കണ്ടെത്തിയിരിക്കുന്നതെന്നാണ് നിഗമനം.

Suzuki e-Access Electric Scooter Launch

ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന വിപണികളായ 30 ഇന്ത്യൻ നഗരങ്ങളിലായിരിക്കും ഇ-ആക്സസ് തുടക്കത്തിൽ അവതരിപ്പിക്കുകയെന്ന് സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് ഈ വർഷം അവസാനത്തോടെ കമ്പനി സാന്നിധ്യമുള്ള എല്ലാ നഗരങ്ങളിലേക്കും വിൽപ്പന വ്യാപിപ്പിക്കുകയും ചെയ്യും. ഡിസൈനിലേക്ക് നോക്കിയാൽ ICE ആക്‌സസിന്റെ എന്തോ ഒരു ഛായ കടമെടുത്ത പോലെയാണ് ആക്‌സസ് ഇലക്ട്രിക് കാണപ്പെടുന്നത്.

ഷാർപ്പ് ലുക്കിംഗ് ആരേയും മോഹിപ്പിക്കാൻ പാകത്തിലുള്ളതാണ്. ഹാൻഡിൽബാർ കൗളിൽ എൽഇഡി ഹെഡ്ലൈറ്റ് സജ്ജീകരണം, ഭംഗിയായി ക്രമീകരിച്ച ഫ്രണ്ട് ഏപ്രോൺ, സ്ലീക്ക് സൈഡ് പാനലുകൾ, നീളമുള്ളതും പ്രായോഗികവുമായ സീറ്റ്, സ്റ്റൈലിഷ് റിയർ ടെയിൽ ലൈറ്റുകൾ, സ്മാർട്ട്-ലുക്കിംഗ് അലോയ് വീലുകൾ, ഒരു ഫ്ലാറ്റ് ഫുട്വെൽ, സീറ്റിനടിയിൽ വലിയൊരു സ്റ്റോറേജ് സ്പേസ് എന്നിവയെല്ലാമാണ് സുസുക്കി ഇ-ആക്‌സസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Suzuki e-Access Electric Scooter Launch

സുസുക്കിയുടെ ഇ-ടെക്‌നോളജിയുമായാണ് വരുന്ന ഇവിക്ക് 3.07kWh ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് (LFP) ബാറ്ററിയാണ് തുടിപ്പേകാനായി എത്തുന്നത്. ലിഥിയം-ഫെറോ-ഫോസ്ഫേറ്റ് (LFP) സെല്ലുകൾ സ്വീകരിച്ച ആദ്യത്തെ കമ്പനിയാണ് സുസുക്കി കേട്ടോ. IDC കണക്കുകൾ പ്രകാരം ഇ-ആക്സസിന് സിംഗിൾ ചാർജിൽ ഏകദേശം 95 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും. പെർമനന്റ് മാഗ്നറ്റ് മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്.

സ്വിംഗാർമിൽ ഘടിപ്പിച്ചിരിക്കുന്ന 4.1 kW ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറിന് പവർ നൽകുന്നത്. ആയതിനാൽ മണിക്കൂറിൽ പരമാവധി 71 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സുസുക്കിയുടെ ഇലക്‌ട്രിക് സ്‌കൂട്ടറിനാവും. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ബെൽറ്റ് ഫൈനൽ ഡ്രൈവ് വഴി പവർ നൽകുന്ന ഇ-ആക്‌സിന് 5.5 bhp കരുത്തിൽ പരമാവധി 15 Nm ടോർക്ക് വരെ വികസിപ്പിക്കാനാവും.

Suzuki e-Access Electric Scooter Launch

സ്കൂട്ടറിനൊപ്പം ലഭിക്കുന്ന പോർട്ടബിൾ ഓഫ്‌ബോർഡ് ചാർജർ ഉപയോഗിച്ചാൽ 0-80 ശതമാനം ചാർജ് ചെയ്യാൻ 4 മണിക്കൂർ 30 മിനിറ്റാണ് വേണ്ടി വരിക. അതേസമയം സുസുക്കി ഇ-ആക്‌സസിലെ ബാറ്ററി പായ്ക്ക് 100 ശതമാനം ചാർജ് ചെയ്യാൻ 6 മണിക്കൂർ 42 മിനിറ്റും എടുക്കും. ഒരു ഡിസി ഫാസ്റ്റ് ചാർജറിൽ കുത്തിയാൽ 80 ശതമാനം ചാർജ് ചെയ്യാൻ 1 മണിക്കൂർ 12 മിനിറ്റും മതിയാവും.

എന്നാൽ 100 ശതമാനം ചാർജ് എത്താൻ 2 മണിക്കൂർ 12 മിനിറ്റും സമയവും മാത്രമാണ് സുസുക്കി ഇ-ആക്‌സസ് ഇലക്ട്രിക് സ്കൂട്ടറിന് വേണ്ടി വരിക. ഏഥര്‍ റിസ്ത, ഓല S1, ഹോണ്ട ആക്ടിവ ഇ, ടിവിഎസ് ഐക്യുബ്, ബജാജ് ചേതക് പോലുള്ള വമ്പൻമാരുമായിട്ടാവും ഇ-ആക്സസിന് മത്സരിക്കേണ്ടി വരിക. ഒപ്പം പുതുതായി പുറത്തിറക്കിയ ടിവിഎസ് ഓർബിറ്റർ മോഡലും ജാപ്പനീസ് വൈദ്യുത സ്കൂട്ടറിന് പണികൊടുക്കും. വിലയുടെ കാര്യത്തെ കുറിച്ച് ഇതുവരെ സൂചനയില്ലെങ്കിലും 1 ലക്ഷത്തിന് അടുത്തായിരിക്കും പ്രാരംഭ വിലയെന്നാണ് അനുമാനം.

More from DriveSpark

Article Published On: Friday, August 29, 2025, 8:29 [IST]
English summary
Suzuki e access electric scooter launch in september 2025 what to expect
കൂടുതല്‍... #suzuki motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X