250 സിസി ബൈക്ക് വാങ്ങിയവരുണ്ടേൽ നേരെ ഷോറൂമിലേക്ക് വിട്ടോ, ചെറിയ 'പണി'യുണ്ടെന്ന് സുസുക്കി

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ ജാപ്പനീസ് കരുത്തൻമാരാണ് സുസുക്കി (Suzuki). കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളും ഗിയർലെസ് സ്‌കൂട്ടറുകളും തുടങ്ങി സൂപ്പർബൈക്കുകളുടെ ലോകത്ത് വരെ സ്വന്തമായി അഡ്രസുണ്ടാക്കിയെടുത്തവരാണ് ഇവർ. ബ്രാൻഡിന്റെ പേര് കേൾക്കുമ്പോൾ തന്നെ നമുക്കെല്ലാം ആദ്യം ഓർമവരിക ഹയാബൂസയായിരിക്കും. ധൂം എന്ന ഹിന്ദി സിനിമയിലൂടെ വലിയ ഫാൻബേസുണ്ടാക്കിയെടുത്ത ഇതിഹാസ മോട്ടോർസൈക്കിൾ പലരുടേയും ഡ്രീം കൂടിയായിരിക്കും. പക്ഷേ സുസുക്കിക്ക് (Suzuki Motorcycles) സാധാരണക്കാരിലേക്ക് വേരോട്ടമുണ്ടാക്കി കൊടുത്ത മോഡലുകൾ ജിക്‌സർ ബൈക്കും (Gixxer Bike) ആക്‌സസ് സ്‌കൂട്ടറുമാണ് (Access 125 Scooter).

ഇന്നും ഇവയുടെ കരുത്തിൽ തന്നെ മുമ്പോട്ട് പോവുന്ന ബ്രാൻഡ് കൃത്യമായ ഇടവേളകളിൽ ഓരോ മോഡലുകളേയും പുതുക്കി പണിയാനും പ്രത്യേകം മനസുവെക്കാറുണ്ട്. 150 സിസി, 250 സിസി വിഭാഗങ്ങളിൽ ജിക്‌സർ ബൈക്കുകൾ തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്നതിന് കാരണവും ഇതുതന്നെയാണ്. എന്നാൽ ജിക്‌സർ വാങ്ങിയവർക്ക് ആശങ്കയുണ്ടാക്കുന്നൊരു വാർത്തയാണ് ഇപ്പോൾ സുസുക്കിയിൽ നിന്നും പുറത്തുവരുന്നത്.

Suzuki Gixxer 250 Bikes Recalled In India Due To Faulty Rear Brake Assembly

ക്വാർട്ടർ ലിറ്റർ ബൈക്ക് ശ്രേണിയിലെ ജിക്‌സർ 250 മോഡലുകളിൽ ഒരു തകരാർ കണ്ടെത്തിയിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ. ആയതിനാൽ ജിക്‌സർ 250, ജിക്‌സർ SF 250S മോഡലുകളെ കമ്പനി സ്വമേധയാ തിരിച്ചുവിളിക്കുന്നതായി പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ്. ബൈക്ക്‌വാലെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഇനി എന്താണ് പ്രശ്‌നം എന്ന് പറഞ്ഞുതരാം.

റിയർ ബ്രേക്ക് അസംബ്ലിയിലെ തകരാറാണ് ബൈക്കുകളെ തിരികെ വിളിക്കാൻ കാരണമായിരിക്കുന്നതെന്ന് സുസുക്കി പറയുന്നു. ജിക്‌സർ 250 സിസി മോട്ടോർസൈക്കിളുകളുടെ 5000-ത്തിലധികം യൂണിറ്റുകളാണ് കമ്പനി ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുന്നത്. തിരിച്ചുവിളിക്കൽ നോട്ടീസ് അനുസരിച്ച് 2022 ഫെബ്രുവരി മുതൽ 2026 ജൂൺ വരെ നിർമിച്ച മൊത്തം 5145 ബൈക്കുകളെ ഈ പ്രശ്നം ബാധിച്ചിട്ടുണ്ട്.

Suzuki Gixxer 250 Bikes Recalled In India Due To Faulty Rear Brake Assembly

ജിക്‌സർ 250, ജിക്‌സർ SF 250 എന്നിവയിൽ വി-സ്ട്രോം 250 മോഡലിൽ നിന്നുള്ള റിയർ ബ്രേക്ക് കാലിപ്പർ അസംബ്ലി തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്. ആയതിനാൽ മൂന്ന് മോഡലുകളുടെ ഉടമകളും വേഗം തന്നെ അവരുടെ മോട്ടോർസൈക്കിളുകൾ സുസുക്കി സർവീസ് സെന്ററിൽ എത്തിക്കുന്നതാവും ഉചിതം. ബ്രേക്ക് പാഡുകളും ബ്രേക്ക് ഡിസ്കും തമ്മിലുള്ള അനുചിതമായ സമ്പർക്കമാണ് തകരാറിന് കാരണം.

ഈ അവസ്ഥയിൽ മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ ബ്രേക്ക് പാഡുകളുടെ ഭാഗികമായ തേയ്മാനം സംഭവിക്കുകയും ബ്രേക്കിംഗ് പെർഫോമൻസിനെ ബാധിക്കുകയും ചെയ്‌തേക്കാം എന്നാണ് സുസുക്കി പറയുന്നത്. കമ്പനി നിലവിൽ പ്രശ്നബാധിതരായ ഉപഭോക്താക്കളെ ബന്ധപ്പെടുന്ന പ്രക്രിയയിലാണ്. ഉപഭോക്താക്കളോട് അവരുടെ മോട്ടോർസൈക്കിളുകൾ അടുത്തുള്ള സർവീസ് സെന്ററിൽ കൊണ്ടുവരാൻ സുസുക്കി ആവശ്യപ്പെടും.

Suzuki Gixxer 250 Bikes Recalled In India Due To Faulty Rear Brake Assembly

ടെക്നീഷ്യൻ ആദ്യം ബൈക്ക് പരിശോധിക്കുകയും തുടർന്ന് സൗജന്യമായി തന്നെ തകരാറുകൾ പരിഹരിച്ച് നൽകുകയും ചെയ്യും. അതിനാൽ ഉടമകൾ ആശങ്കപ്പെടേണ്ടതില്ല. 249 സിസി, ഓയിൽ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സുസുക്കിയുടെ ക്വാട്ടർ ലിറ്റർ മോട്ടോർസൈക്കിളുകൾക്ക് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 26.1 bhp കരുത്തിൽ പരമാവധി 22.2 Nm torque വരെ നൽകാനാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, August 30, 2025, 13:52 [IST]
English summary
Suzuki gixxer 250 bikes recalled in india due to faulty rear brake assembly
കൂടുതല്‍... #suzuki motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X