സുസുക്കിയുടെ ചിമിട്ടൻ സൂപ്പർബൈക്ക്, GSX-8R ഇവോ അവതരിപ്പിച്ച് ജാപ്പനീസ് കമ്പനി! ഇന്ത്യൻസ് പ്ലീസ് വെയ്റ്റ്

ഇന്ത്യയിലെ ഏറ്റവും കിടിലൻ ഇരുചക്ര വാഹന നിർമാതാക്കളിൽ ഒരാളാണ് സുസുക്കി. ആക്‌സസും ജിക്‌സറുമെല്ലാം കൊടുത്ത് ഇന്ത്യക്കാരെ ഫാൻസാക്കിയ കമ്പനി പക്ഷേ വിദേശ വിപണികളിൽ ആള് വേറെയാണ്. സാധാരണക്കാരന് വേണ്ടുന്ന ടൂവീലറുകൾ മുതൽ അങ്ങ് സൂപ്പർബൈക്കുകൾ വരെ നിർമിക്കുന്നതിൽ വിദഗ്ധരാണ് ഈ ജാപ്പനീസ് ബ്രാൻഡ്. ഇവിടെ ഹയാബൂസ പോലുള്ള ആഡംബര ബൈക്കുകൾക്കും നിരവധി ഫാൻസുണ്ട്. എന്നാൽ നമ്മുടെ രാജ്യത്ത് ലഭിക്കാത്ത നിരവധി കിടിലൻ മോട്ടോർസൈക്കിളുകളുടെ കമനീയ ശേഖരമാണ് സുസുക്കിക്ക് വിദേശ രാജ്യങ്ങളിലുമുള്ളത്. ഇപ്പോഴിതാ യൂറോപ്യൻ വിപണികൾക്കായി സുസുക്കി പുതിയ GSX-8R സ്പോർട്‌സ് ബൈക്ക് പുറത്തിറക്കിയിരിക്കുകയാണ്.

മിഡിൽവെയ്റ്റ് സ്പോർട്സ് മോട്ടോർസൈക്കിളിന്റെ GSX-8R ഇവോ എന്ന വികസിത വേരിയന്റാണ് യൂറോപ്പിനായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ കൂടുതൽ ട്രാക്ക്-ഓറിയന്റഡും അഗ്രസീവ് പാക്കേജും തേടുന്ന റൈഡേഴ്സിനെ ലക്ഷ്യം വെച്ചുള്ളതാണ് ഈ പതിപ്പ്. പ്രീമിയം ഘടകങ്ങളും കോസ്മെറ്റിക് അപ്‌ഗ്രേഡുകളും ഉപയോഗിച്ച് പരിഷ്ക്കരിച്ച പെർഫോമൻസും ബൈക്കിൽ സംയോജിപ്പിച്ചിട്ടുണ്ട്.

suzuki gsx-8r evo

സ്റ്റാൻഡേർഡ് GSX-8R മോട്ടോർസൈക്കിളിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ഇവോ വേരിയന്റും നിർമിച്ചിരിക്കുന്നത്. 82 bhp കരുത്തിൽ പരമാവധി 78 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 776 സിസി പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് DOHC എഞ്ചിൻ നിലനിർത്തിക്കൊണ്ടാണ് ഇവോയും എത്തിയിരിക്കുന്നത് കേട്ടോ. സുസുക്കി ഇതിൽ 6 സ്പീഡ് ഗിയർബോക്‌സും ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ വേരിയന്റിലെ അപ്‌ഗ്രേഡുകൾ മൊത്തത്തിലുള്ള മെക്കാനിക്കൽ മാറ്റങ്ങളേക്കാൾ സ്റ്റൈലിംഗ്, റൈഡിംഗ് ഡൈനാമിക്സ്, റൈഡർ-ഫോക്കസ്ഡ് സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും സുസുക്കി പറയുന്നു. അതായത് സ്റ്റാൻഡേർഡ് പതിപ്പിനെ അപേക്ഷിച്ച് GSX-8R ഇവോ നിരവധി കോസ്മെറ്റിക് നവീകരണങ്ങൾ അവതരിപ്പിക്കുന്നുവെന്ന് സാരം. ഫാക്ടറി ഫിറ്റഡ് അക്രപോവിക് എക്‌സ്‌ഹോസ്റ്റാണ് കൂട്ടത്തിൽ ഏറ്റവും വലിയ ഹൈലൈറ്റ്.

മോട്ടോർസൈക്കിളിന് കൂടുതൽ സ്‌പോർട്ടി ക്യാരക്ടർ നൽകാൻ അക്രപോവിക് എക്‌സ്‌ഹോസ്റ്റ് സഹായിച്ചിട്ടുണ്ടെന്ന് പറയാം. പിൻഭാഗത്ത് പില്യൺ സീറ്റിന് പകരമായി നിറങ്ങളുമായി പൊരുത്തപ്പെടുന്ന സിംഗിൾ-സീറ്റ് കൗളും അധിക സംരക്ഷണത്തിനായി ഒരു കസ്റ്റം ടാങ്ക് പാഡും വരെ സുസുക്കി ഒരുക്കിയിട്ടുണ്ട്. ഈ മാറ്റങ്ങളോടെ ട്രാക്കിന് അനുകൂലമായ കൂടുതൽ സൌകര്യങ്ങൾ ഇവോ കൊണ്ടുവരുന്നുണ്ടെന്ന് പറയാം.

ഇവോ വേരിയന്റിൽ സുസുക്കി ഇന്റലിജന്റ് റൈഡ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വിച്ചബിൾ ത്രീ-ലെവൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, റൈഡ്-ബൈ-വയർ ത്രോട്ടിൽ, വ്യത്യസ്ത റൈഡിംഗ് ശൈലികൾക്കായി പ്രത്യേകം തയാറാക്കിയ 3 സെലക്ടിബിൾ എഞ്ചിൻ മാപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ട്രാഫിക്കിൽ കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുമ്പോൾ ഓഫാവുന്നത് തടയാൻ സഹായിക്കുന്ന ലോ ആർ‌പി‌എം അസിസ്റ്റും ഈ സൂപ്പർബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

5 ഇഞ്ച് ടി‌എഫ്‌ടി ഡാഷ്‌ബോർഡിലൂടെയാണ് ഈ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നത്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി ഷോവയിൽ നിന്ന് കടമെടുത്ത പൂർണ്ണമായും ക്രമീകരിക്കാവുന്ന UDS ഫ്രണ്ട് ഫോർക്കുകളും പിൻഭാഗത്ത് മോണോഷോക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകളിൽ വരുന്ന ബൈക്കിന്റെ ബ്രേക്കിംഗിനായി ഡ്യുവൽ-ചാനൽ എബിഎസും ലഭിക്കും.

അതേ സ്റ്റീൽ ഫ്രെയിമിലാണ് പാരലൽ-ട്വിൻ എഞ്ചിനുള്ള സുസുക്കിയുടെ പുത്തൻ ഇവോ വേരിയന്റും പണികഴിപ്പിച്ചിരിക്കുന്നത്. സുസുക്കി GSX-8R ഇവോ നിലവിൽ യൂറോപ്പിൽ മാത്രമുള്ളതാണ്. ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാനുള്ള പദ്ധതിയൊന്നും ജാപ്പനീസ് ബ്രാൻഡിനില്ലെന്നാണ് വിവരം. ഇനി ഭാവിയിൽ അവതരിപ്പിക്കുകയാണെങ്കിൽ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാവും (CBU) കൊണ്ടുവരിക.

More from DriveSpark

Article Published On: Thursday, October 23, 2025, 14:39 [IST]
English summary
Suzuki gsx 8r evo middleweight sports bike launched may soon in india
കൂടുതല്‍... #suzuki motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X