പഴയ ബൈക്ക് എക്സ്ചേഞ്ച് ചെയ്‌താൽ 20,000 രൂപ കൂടുതൽ കിട്ടും, ഒപ്പം 15,000 രൂപ ക്യാഷ്ബാക്കും തരാമെന്ന് സുസുക്കി

അഡ്വഞ്ചർ ടൂററർ ബൈക്കുകൾ വാങ്ങാൻ ഇന്ത്യക്കാരോളം പ്രിയമുള്ളവർ വേറെ കാണില്ല. റോയൽ എൻഫീൽഡ് ഹിമാലയൻ മുതൽ ഇങ്ങോട്ടുള്ള എല്ലാത്തരം എഡിവി ബൈക്കുകളും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. താരതമ്യേന നല്ല ബൈക്കുകൾ ശ്രേണിയിലുണ്ടായിരുന്നിട്ടും ആളുകൾ കാര്യമായി തിരക്കി വരാതിരുന്നത് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സുസുക്കിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. അപ്പോഴാണ് വി-സ്ട്രോം SX എന്ന 250 സിസി അഡ്വഞ്ചർ ടൂററിനെ കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. ഓഫ്-റോഡിംഗിന് അത്ര സെറ്റപ്പില്ലെങ്കിലും ഹൈവേ ടൂറിംഗിനും മറ്റും പറ്റിയ മോഡലായി ഇതിനെ ആളുകൾ ഏറ്റെടുത്തു.

പിന്നെ ഷോറൂമിലെത്തുന്ന പകുതിപ്പേരുടേയും കണ്ണ് ഈ മോട്ടോർസൈക്കിളിലായതിനാൽ സുസുക്കി കച്ചോടം പൊടിപൊടിക്കുന്നുണ്ട്. ഇപ്പോഴിതാ വിൽപ്പന വേഗം കൂട്ടാനായി അഡ്വഞ്ചറർ ടൂറർ മോട്ടോർസൈക്കിളിന് നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. 20,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും 15,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുമായിട്ടാണ് ഈ മാസം സുസുക്കിയുടെ അഡ്വഞ്ചർ ടൂറർ വാങ്ങാനാവുന്നത്.

Suzuki V-Strom SX Adventure Tourer Now Available With Rs 35 000 Offer

കൂടാതെ എക്സ്ഷോറൂം വിലയുടെ 100 ശതമാനം വരെ ലോൺ സൌകര്യവും കമ്പനി ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. യാതൊരു ഹൈപ്പോഥെക്കേഷനുമില്ലാതെയാണ് ഈ ആനുകൂല്യം ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓഫർ എത്ര കാലത്തേക്ക് സാധുതയുള്ളതാണെന്ന് സുസുക്കി വ്യക്തമാക്കിയിട്ടില്ല. കൂടുതൽ വിശദമായ വിവരങ്ങൾക്ക് താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള അംഗീകൃത ഡീലർഷിപ്പുകളുമായി ബന്ധപ്പെടാം.

നൂതനമായ സുസുക്കി ഓയിൽ കൂളിംഗ് സിസ്റ്റവും (SOCS) സിംഗിൾ സിലിണ്ടർ സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന 249 സിസി എഞ്ചിനാണ് വി-സ്ട്രോം SX മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 26 bhp കരുത്തിൽ പരമാവധി 22.2 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനുമാവും. 167 കിലോഗ്രാം ഭാരമുള്ള ബൈക്ക് ഓൺ-റോഡിലേത് പോലെ ഓഫ്-റോഡിലും അനായാസം കൊണ്ടുനടക്കാനാവും.

Suzuki V-Strom SX Adventure Tourer Now Available With Rs 35 000 Offer

അപ്-റൈറ്റ് റൈഡിംഗ് പോസ്ചറോടെയാണ് അഡ്വഞ്ചർ ടൂറർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ ഡ്യുവൽ-പർപ്പസ് സെമി-ബ്ലോക്ക് പാറ്റേൺ ടയറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂറിംഗ് അധിഷ്ഠിത ബൈക്കായതിനാൽ തന്നെ മോഡേൺ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് മോട്ടോർസൈക്കിൾ വിപണിയിൽ എത്തുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, യുഎസ്ബി ചാർജിംഗ് എന്നിവയെല്ലാം മോടിയേകുന്ന കാര്യമാണ്.

ചാമ്പ്യൻ യെല്ലോ നമ്പർ രണ്ട്, പേൾ ബ്ലേസ് ഓറഞ്ച്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ 250 സിസി അഡ്വഞ്ചർ ബൈക്ക് തെരഞ്ഞെടുക്കാനാവും. 2025 മോഡൽ വർഷത്തേക്ക് വരാനിരിക്കുന്ന OBD-2B മാനദണ്ഡങ്ങൾക്ക് അനുസൃതമായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ തങ്ങളുടെ ജനപ്രിയ മോട്ടോർസൈക്കിൾ നിര പരിഷ്ക്കരിച്ചിട്ടുണ്ട്. ആധുനിക രൂപം നൽകുന്നതിന് പുതിയ കളർ ഓപ്ഷനുകളിലും ലഭ്യമാണ്.

Suzuki V-Strom SX Adventure Tourer Now Available With Rs 35 000 Offer

OBD-2B മാനദണ്ഡങ്ങൾക്ക് അനുസൃതമായി പുതുക്കിയ ശേഖരത്തിൽ സുസുക്കി ജിക്സർ 155, ജിക്‌സർ SF 155, ജിക്‌സർ 250, ജിക്‌സർ SF 250, വി-സ്ട്രോം SX 250 എന്നീ കിടിലൻ മോഡലുകളാണ് ഉൾപ്പെടുന്നത്. യർന്ന പെർഫോമൻസ്, കുറഞ്ഞ ഇന്ധന ഉപഭോഗം, എളുപ്പത്തിലുള്ള അറ്റകുറ്റപ്പണി എന്നിവയ്ക്കായി സുസുക്കി ഓയിൽ കൂളിംഗ് സിസ്റ്റം (SOCS), സുസുക്കി ഇക്കോ പെർഫോമൻസ് (SEP) സാങ്കേതികവിദ്യകളും ജിക്‌സറിന്റെ 250 സിസി മോഡലുകളിൽ ഒരുക്കിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, February 12, 2025, 10:01 [IST]
English summary
Suzuki v strom sx adventure tourer now available with rs 35000 offer
കൂടുതല്‍... #suzuki motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X