71,558 രൂപയുടെ പ്ലാറ്റിന മുതലുണ്ട്, ഈ സേഫ്റ്റി ഫീച്ചറുള്ള 10 ബജറ്റ് ഫ്രണ്ട്ലി ബൈക്കുകൾ നോക്കിവെച്ചോ

വാഹനങ്ങളിൽ പൊതുവേ കാണുന്നൊരു സേഫ്റ്റി ഫീച്ചറാണ് എബിഎസ് അഥവാ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം. വേഗത്തില്‍ വരുന്നൊരു വാഹനം അടിയന്തരമായി ബ്രേക്ക് ഇടുമ്പോൾ വീലുകൾ തെന്നി മാറാതെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന സുരക്ഷാ സംവിധാനമാണിത്. എബിഎസ് ഇല്ലാത്ത വാഹനങ്ങള്‍ ബ്രേക്ക് ചെയ്യുമ്പോള്‍ വീലുകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും അതുവഴി സ്റ്റിയറിങ്ങിന്റേയോ ഹാൻഡിലിന്റേയോ നിയന്ത്രണം നഷ്ടമാകുകയും ചെയ്യും. ഡ്രൈവര്‍ സഡന്‍ ബ്രേക്ക് ചെയ്യുമ്പോള്‍ എബിഎസ്, ടയറുകളിലേക്ക് ബ്രേക്ക് ഫോഴ്‌സ് പമ്പ് ചെയ്യുകയും ഇതുവഴി വാഹനം തെന്നി നീങ്ങുന്നത് തടയുകയും മെച്ചപ്പെട്ട ബ്രേക്കിംഗ് നല്‍കുകയും ചെയ്യും.

ടയറിന്റെ പ്രവര്‍ത്തനം മനസിലാക്കാനുള്ള സെന്‍സറുകള്‍, ഇലക്ട്രോണിക്ക് കണ്‍ട്രോള്‍ യൂണിറ്റ്, ഹൈഡ്രോളിക്ക് വാല്‍വുകള്‍, പമ്പ് എന്നിവ അടങ്ങിയതാണ് എബിഎസ്. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമെല്ലാം ഇപ്പോഴിതൊരു സ്റ്റാൻഡേർഡ് ഫീച്ചറായി മാറിയിട്ടുമുണ്ടെന്ന് വേണം പറയാൻ. പ്രത്യേകിച്ച് ബൈക്ക് വാങ്ങുമ്പോൾ ഇതെല്ലാം നോക്കി വാങ്ങിയാൽ കൂടുതൽ സുരക്ഷിതമായി സഞ്ചരിക്കാം.

Top 10 Budget-Friendly Motorcycles With Single Channel ABS

ഇന്ത്യൻ വിപണിയിലെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജ്, ഹീറോ, യമഹ, ഹോണ്ട എന്നിവരെല്ലാം എബിഎസ് ഘടിപ്പിച്ച ബജറ്റ് ഫ്രണ്ട്ലി ബൈക്കുകൾ പുറത്തിറക്കുന്നുമുണ്ടെന്നത് ഓർക്കുമ്പോൾ എങ്ങനെയാ വേണ്ടെന്ന് പറയുക സിംഗിൾ ചാനൽ ആയാലും ഡ്യുവൽ ചാനൽ ആയാലും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഒരു നിർണായക സേഫ്റ്റി ഫീച്ചറാണ്. ആയതിനാൽ സിംഗിൾ-ചാനൽ എബിഎസുള്ള പോക്കറ്റിന് ഇണങ്ങുന്ന 10 ബൈക്കുകളെ പരിചയപ്പെട്ടാലോ?

ബജാജ് പ്ലാറ്റിന 110: സിംഗിൾ ചാനൽ എബിഎസുമായി വരുന്ന ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളാണ് ബജാജ് പ്ലാറ്റിന 110 എബിഎസ് വേരിയന്റ്. 71,558 രൂപ എക്സ്ഷോറൂം വില വരുന്ന മോഡൽ ഈ ഫീച്ചറുള്ള രാജ്യത്തെ ഒരേയൊരു 110 സിസി ബൈക്കാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. എബിഎസുള്ളള്ള ഒരു ബജറ്റ്-ഫ്രണ്ട്‌ലി ടൂവീലർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കണ്ണുംപൂട്ടി ഈ സുന്ദരനെ വാങ്ങിക്കാം.

Top 10 Budget-Friendly Motorcycles With Single Channel ABS

യമഹ FZ Fi: ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ നിരയിലെ ജനപ്രിയമായ FZ മോട്ടോർസൈക്കിൾ നിരയിലെ എൻട്രി ലെവൽ മോഡലാണ് FZ Fi. 1.18 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ ആളൊരൽപം പിശുക്കനാണെങ്കിലും കുറഞ്ഞ വിലയും സിംഗിൾ ചാനൽ എബിഎസ് സംവിധാനവും കൂടെ കണക്കിലെടുക്കുമ്പോൾ ഈ സവിശേഷത ലഭിക്കുന്ന രാജ്യത്തെ താങ്ങാനാവുന്ന ബൈക്കുകളിൽ ഒന്നായി ഇതുമാറുന്നുണ്ട്.

യമഹ FZ V3: FZ മോട്ടോർസൈക്കിൾ നിരയിലെ V3 മോഡലും സിംഗിൾ ചാനൽ എബിഎസുമായി വരുന്ന ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന മോട്ടോർസൈക്കിളുകളിൽ ഒന്നാണ്. യമഹ FZ Fi പതിപ്പിനേക്കാൾ കൂടുതൽ ഫീച്ചറുകളുകൾ കൂട്ടിച്ചേർത്തുവരുന്ന മോഡലിന് 1,22,900 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 149 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ തന്നെയാണ് ഇതിന്റെ ഹൃദയവും.

Top 10 Budget-Friendly Motorcycles With Single Channel ABS

ഹോണ്ട യൂണികോൺ: വർഷങ്ങളായി ഇന്ത്യക്കാർക്ക് പരിചിതമായ മോഡലുകളിൽ ഒന്നാണ് ഹോണ്ടയുടെ യൂണികോൺ. നിലവിൽ 1,19,481 രൂപ മാത്രം എക്സ്ഷോറൂം വിലയുള്ള ഇതിന് എൽഇഡി ഹെഡ്‌ലൈറ്റുകൾ, OBD-2B നിലവാരമുള്ള എഞ്ചിൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ അപ്‌ഡേറ്റുകളും അടുത്തിടെ ലഭിക്കുകയുണ്ടായി. ഒപ്പം കുറഞ്ഞ വിലയുള്ള കൂടുതൽ വിശ്വസനീയമായ സിംഗിൾ ചാനൽ എബിഎസുള്ള മോട്ടോർസൈക്കിൾ തിരയുന്നവരാണ് നിങ്ങളെങ്കിൽ കണ്ണുംപൂട്ടി യൂണികോൺ വാങ്ങാം.

ഹീറോ എക്സ്ട്രീം 125R: 125 സിസി സെഗ്മെന്റിലെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ എക്സ്ട്രീം 125R പലരുടേയും ഫേവറീറ്റ് ബൈക്കുകളിൽ ഒന്നായി മാറിയിട്ടുണ്ട്. 1.01 ലക്ഷം രൂപ വില വരുന്ന ബൈക്കിലും സിംഗിൾ ചാനൽ എബിഎസിന്റെ പിന്തുണ ലഭിക്കുകയും ചെയ്യും. ഹൈപ്പർ-സ്റ്റൈലിഷ് ഡിസൈൻ ഉള്ളതിനാൽ ഹീറോയിൽ നിന്നും നാം ഇതുവരെ കണ്ട ഡിസൈനിൽ നിന്നും എക്സ്ട്രീം 125R വേറിട്ടുനിൽക്കുന്നുമുണ്ട്.

Top 10 Budget-Friendly Motorcycles With Single Channel ABS

125 സിസി കമ്മ്യൂട്ടർ സ്‌പെയ്‌സിന്റെ പ്രീമിയം വിഭാഗത്തിലാണ് മോട്ടോർസൈക്കിൾ ഇടംപിടിക്കുന്നത്. ടിവിഎസ് റൈഡർ 125, പൾസർ NS 125 പോലുള്ള വമ്പൻമാരുമായി മുട്ടാനിറങ്ങുന്ന മോഡലിന്റെ താങ്ങാനാവുന്ന വിവയും ശ്രദ്ധേയമാണ്. 125 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിന് നല്ല പെർഫോമൻസും കാഴ്ച്ചവെക്കാനാവുന്നുണ്ട്. 66 കിലോമീറ്ററിന്റെ കിടിലൻ മൈലേജാണ് ബ്രാൻഡ് അവകാശപ്പെടുന്നതും.

ഹീറോ എക്സ്ട്രീം 160: ഹീറോയുടെ സമീപകാല ഹിറ്റുകളിൽ ഒന്നാണ് എക്സ്ട്രീം 160R 2V. 1,11,611 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയുന്ന മോഡൽ ഈ സെഗ്മെന്റിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞതും വേഗതയേറിയതുമായ മോഡലായാണ് അറിയപ്പെടുന്നത്. താങ്ങാനാവുന്ന വിലയും കാര്യക്ഷമതയും കാരണം ജനപ്രിയമായി തുടരുന്നതോടൊപ്പം സിംഗിൾ-ചാനൽ എബിഎസ് ഫീച്ചറിന്റെ അകമ്പടിയും വാഹനത്തിലുണ്ട്.

ബജാജ് പൾസർ NS125: യൂത്തിനിടയിൽ ഇപ്പോഴും ജനപ്രിയമായി തുടരുന്ന മോട്ടോസൈക്കിളുകളാണ് ബജാജിന്റെ പൾസർ സീരീസ്. NS, N സീരീസ് പോലുള്ള പുതിയ മോഡലുകൾ പുറത്തിറക്കിയാണ് കമ്പനി ആകർഷണം നിലനിർത്തുന്നത്. അടുത്തിടെ പുറത്തിറക്കിയ പൾസർ NS125 എബിഎസുമായി അപ്‌ഡേറ്റ് ചെയ്‌തതിനാൽ ഈ ലിസ്റ്റിലെ സ്പോർട്ടി ബൈക്കായി ഇതിനെ കണക്കാക്കാം.

ടിവിഎസ് അപ്പാച്ചെ RTR 160 2V: സിംഗിൾ ചാനൽ എബിസുള്ള നല്ലൊരു ബൈക്ക് നോക്കുന്നവർക്ക് പറ്റിയ മോഡലാണ് എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കായ അപ്പാച്ചെയുടെ MR ഡിസ്ക് വേരിയന്റ്. 1,24,720 രൂപ എക്സ്ഷോറൂം വില വരുന്ന ഇത് ഏറ്റവും മോഡേണായ ഡിസൈൻ, ഫീച്ചറുകൾ തുടങ്ങിയവയാണ് അവതരിപ്പിക്കുന്നതും. 159.7 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനുമായി വരുന്ന ഇതിൽ വ്യത്യസ്‌ത റൈഡ് മോഡുകളുമുണ്ട്.

ഹോണ്ട SP160: യൂണികോണിന്റെ അടിസ്ഥാനകാര്യങ്ങൾ ഉപയോഗിച്ച് പണികഴിപ്പിച്ചിരിക്കുന്ന ഹോണ്ടയുടെ SP160 അടുത്തിടെ 2025 മോഡൽ ഇയർ പരിഷ്ക്കാരങ്ങളോടെ പുറത്തിറക്കുകയും ചെയ്‌തിരുന്നു. TFT ഡിസ്പ്ലേ, OBD-2B കംപ്ലയൻസ് തുടങ്ങിയ സവിശേഷതകൾ ചേർത്ത പുതിയ മോഡലിന് 1,20,951 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാൻ എഞ്ചിൻ പരിഷ്ക്കരിച്ചതിന് പുറമെ സെഗ്മെന്റിലെ മത്സരത്തിൽ പിടിച്ചുനിൽക്കാൻ മോഡലിന് പുത്തൻ ഫീച്ചറുകളും ഇപ്പോഴുണ്ട്.

ബജാജ് പൾസർ N150: ടിവിഎസ് അപ്പാച്ചെ RTR 160 മോഡലുകളുടെ മുഖ്യശത്രുവായി വരുന്ന മോഡലും സിംഗിൾ ചാനൽ എബിഎസ് ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി മോട്ടോർസൈക്കിളുകളിൽ ഒന്നാണ് കേട്ടോ. പൾസർ N150 മോഡലിന്റെ വില ആരംഭിക്കുന്നത് 1,17,677 രൂപ മുതലാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് കളർ കോമ്പിനേഷൻ കൂടിയാവുമ്പോൾ കക്ഷിയൊരു മിടുക്കൻ തന്നെയാവുന്നുമുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, March 24, 2025, 12:05 [IST]
English summary
Top 10 budget friendly motorcycles with single channel abs bajaj platina to tvs apache
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X