ഒന്ന് കുത്തിയിട്ട് ചാർജ് ചെയ്‌താൽ 320 കി.മീ വരെ ഓടിക്കാം, ഏറ്റവും കൂടുതൽ റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഇലക്‌ട്രിക് വാഹനങ്ങൾ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് സ്‌കൂട്ടർ വിപണിയിപ്പോൾ ബാറ്ററി ഘടിപ്പിച്ച മോഡലുകളുടെ പിന്നാലെയാണ് പായുന്നത്. രാജ്യത്തെ പല ഇലക്ട്രിക് കാറുകളും വാഗ്‌ദാനം ചെയ്യുന്ന പോലുള്ള റേഞ്ച് കണക്കുകൾ മുമ്പോട്ട് വെക്കുമ്പോൾ ആളുകൾക്ക് അത്രവേഗം മുഖംതിരിക്കാനാവില്ലല്ലോ. പിന്നെ പെട്രോൾ വില 106 രൂപയോളം നിൽക്കുമ്പോൾ എന്തുകൊണ്ടും ലാഭം ഇവികളാണെന്ന് എല്ലാവരും മനസിലാക്കി കഴിഞ്ഞു. പിന്നെ വീടുകളിൽ സോളാറിന്റെ സാന്നിധ്യം കൂടി വർധിച്ചുവരുന്നതോടെ കാര്യങ്ങൾ കൂടുതൽ സ്മൂത്തായെന്നും പറായാം. അതനുസരിച്ച് എല്ലാ വർഷവും പുതിയ പുതിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും കമ്പനികൾ വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്.

സിംഗിൾ ചാർജിൽ ഏറ്റവും ഉയർന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിൽ വിൽപ്പനയിലുള്ള മികച്ച 5 ഇലക്ട്രിക് സ്കൂട്ടറുകൾ ഏതെല്ലാമെന്ന് ചോദിച്ചാൽ ഉത്തരം പലർക്കും അറിയില്ല. പുതുതായി ഇവിയൊന്ന് വാങ്ങിയാലോ എന്ന് ആലോചിക്കുന്നവർ എന്തായാലും റേഞ്ച് കണക്കുകൾ നോക്കിയേ വാങ്ങാറുമുള്ളൂ. അത്തരക്കാർക്കായി ഏറ്റവും കൂടുതൽ റേഞ്ച് വാഗ്‌ദാനം ചെയ്യുന്ന വൈദ്യുത സ്‌കൂട്ടറുകൾ ഏതെല്ലാമെന്ന് പറഞ്ഞുതരാം.

Top Electric Scooters With Highest Range In India

ഹീറോ വിഡ V2 പ്രോ: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ ഇവി സെഗ്മെന്റിലേക്ക് കാലുകുത്തിയത് വിഡ മോഡലുകളിലൂടെയാണ്. പല വേരിയന്റുകളിൽ ലഭ്യമാവുന്ന സ്‌കൂട്ടറിന്റെ V2 പ്രോ എന്ന വേരിയന്റ് രാജ്യത്ത് ഏറ്റവും കൂടുതൽ റേഞ്ച് വാഗ്‌ദാനം ചെയ്യുന്ന ഇവികളിൽ ഒന്നാണ്. സിംഗിൾ ചാർജിൽ ഹീറോ ഇലക്ട്രിക് സ്കൂട്ടറിന് 165 കിലോമീറ്റർ റേഞ്ച് വരെയാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന് 1.20 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നതും.

ടിവിഎസ് ഐക്യൂബ് ST: കഴിഞ്ഞ വർഷം പുറത്തിറക്കിയ ഐക്യൂബ് നിരയിലെ ഏറ്റവും ടോപ്പ് വേരിയന്റായ ST സിംഗിൾ ചാർജിൽ 212 കിലോമീറ്റർ റേഞ്ച് വരെയാണ് വാഗ്‌ദാനം ചെയ്യുന്നത്. ടിവിഎസ് ഐക്യൂബ് ST 3.5 കിലോവാട്ട്, 5.3 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളോടെയാണ് ലഭ്യമാകുന്നത്. 1.59 ലക്ഷം രൂപയാണ് ടിവിഎസിന്റെ ഫാമിലി സ്‌കൂട്ടറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Top Electric Scooters With Highest Range In India

സിമ്പിൾ വൺ: ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക് ഓലയ്ക്കൊപ്പം കടന്നുവന്ന ബ്രാൻഡാണ് സിമ്പിൾ. ഈ വർഷം ഫെബ്രുവരിയിലാണ് സിമ്പിൾ ഇലക്ട്രിക് വൺ ഇലക്ട്രിക് സ്കൂട്ടറിന്റെ ജെൻ 1.5 പതിപ്പ് പുറത്തിറക്കുന്നത്. 1.65 രൂപ എക്സ്ഷോറൂം വിലയുള്ള പുത്തൻ ഇവി ഡ്യുവൽ ബാറ്ററി സജ്ജീകരണത്തോടെയാണ് വരുന്നത്. അതിൽ ഒന്ന് 3.7kWh ഫ്ലോർബോർഡ് യൂണിറ്റും മറ്റൊന്ന് 1.3kWh പോർട്ടബിൾ പായ്ക്കുമാണ്. ഇതുവഴി പൂർണ ചാർജിൽ 248 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവുമെന്ന് കമ്പനിയുടെ അവകാശവാദം.

അൾട്രാവയലറ്റ് ടെസാറാക്റ്റ്: ഇന്ത്യൻ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ നിലവിലെ ട്രെൻഡ് സെറ്ററാണ് ടെസാറാക്റ്റ്. അന്യായ റേഞ്ചും താങ്ങാനാവുന്ന വിലയുമായി എത്തിയ ഈ മിടുക്കനെ ഇന്ത്യക്കാർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തിരുന്നു. ഈ വർഷം മാർച്ചിൽ അവതരിപ്പിച്ച ഇവിക്ക് നിലവിൽ 1.45 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. എങ്കിലും സിംഗിൾ ചാർജിൽ ഇവിക്ക് 261 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും.

Top Electric Scooters With Highest Range In India

3.5kWh, 5kWh, 6kWh എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ഏറ്റവും വലിയ 6 kWh യൂണിറ്റിനാണ് 261 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നത്. അൾട്രാവയലറ്റ് മാക്സി ഇലക്ട്രിക് സ്കൂട്ടറിന്റെ ഡെലിവറികൾ 2026 ആദ്യ പാദത്തിൽ ആരംഭിക്കും. 20.1 bhp കരുത്തുള്ള PMS ഇലക്ട്രിക് മോട്ടോറിൽ നിന്നാണ് ഈ സ്‌പോർട്ടി ഇലക്ട്രിക് സ്‌കൂട്ടർ പവർ എടുക്കുന്നത്. 2.9 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്നതും ശ്രദ്ധേയമാണ്.

ഓല S1 പ്രോ പ്ലസ്: ഓല ഇലക്ട്രിക് ഈ വർഷം ജനുവരിയിൽ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സ്കൂട്ടറിന്റെ മൂന്നാം തലമുറ പുറത്തിറക്കി. ഒറ്റ ചാർജിൽ 320 കി.മീ. റേഞ്ച് വാഗ്ദാനം ചെയ്യുന്ന 5.3 kWh ബാറ്ററിയുമായി വരുന്ന പ്രോ പ്ലസ് മോഡൽ അതിവേഗം പ്രശസ്‌തിയാർജിക്കുകയും ചെയ്തു. പെർഫോമൻസിലും മിടുക്കനായ ഇവിക്ക് 141 കി.മീ പരമാവധി വേഗം വരെ പുറത്തെടുക്കാനാവും. 1.70 ലക്ഷം രൂപയാണ് ഇവിക്കായി കൊണ്ടുക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Tuesday, May 27, 2025, 12:38 [IST]
English summary
Top electric scooters with highest range in india ola s1 pro plus ultraviolette tessaract and more
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X