റോണിനും ഹണ്ടറും എടുക്കാൻ വരട്ടെ, സ്പീഡ് 400 ശ്രേണിക്ക് അന്യായ വിലക്കുറവുമായി ട്രയംഫ്! കുറഞ്ഞത് 17,000 രൂപ

ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ രാജാക്കൻമാരായ റോയൽ എൻഫീൽഡിന്റെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ് (Triumph Motorcycles). 400 സിസി മോഡലുകളിലൂടെ വിസ്‌മയം തീർക്കുന്ന കമ്പനി എൻഫീൽഡിന് എതിരായി പല സുപ്രധാന തീരുമാനങ്ങളും കൈക്കൊള്ളാറുമുണ്ട്. 350 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ ജിഎസ്ടി 40 ശതമാനമായി ഉയർന്നതിനെത്തുടർന്ന് എൻഫീൽഡ് തങ്ങളുടെ ശ്രേണിയിൽ വില വർധനവ് നടപ്പിലാക്കിയിരുന്നു. എന്നാൽ ഇതിൽ നിന്നും വിഭിന്നമായി ട്രയംഫ് തങ്ങളുടെ മോഡൽ നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കാതെ ഉപഭോക്താക്കൾക്കൊപ്പം നിലകൊള്ളുകയായിരുന്നു.

ജിഎസ്‌ടി വർധനവ് ഉപഭോക്താക്കളിലേക്ക് കൈമാറുന്നതിനുപകരം അധിക ചെലവ് സ്വയം ഏറ്റെടുക്കാനാണ് ട്രയംഫ് തീരുമാനിച്ചത്. 400 സിസി മോഡലുകൾ പഴയ എക്സ്ഷോറൂം വിലയിൽ തന്നെ വിൽക്കുന്നത് തുടരുമെന്ന് ട്രയംഫ് മോട്ടോർസൈക്കിൾസ് പറഞ്ഞു. ഇതുകൂടാതെ ഇപ്പോഴിതാ തങ്ങളുടെ ജനപ്രിയ ബൈക്കുകളായ സ്പീഡ് ശ്രേണിയുടെ വില കുറച്ചുകൊണ്ട് എതിരാളികളെയെല്ലാം വിറപ്പിച്ചിരിക്കുകയാണ്.

Triumph Speed 400 And Speed T4 Motorcycles Get Prices Cut By Up To Rs 17 000

സ്പീഡ് 400 വാങ്ങിനിരുന്നവർക്ക് ഇപ്പോൾ 2,33,754 രൂപയുടെ എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാനാവും. മുമ്പത്തെ 2,50,551 രൂപയിൽ നിന്നാണ് 17,000 രൂപയോളം കുറവ് വരുത്തിയിരിക്കുന്നത്. മറുവശുത്ത് സ്പീഡ് T4 2,06,738 എക്സ്ഷോറൂം വില 1,92,539 രൂപയാക്കിയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഇത് ഉത്സവ സീസണിൽ ട്രയംഫിന് അധിക കച്ചോടം നേടാൻ സഹായിക്കും. പ്രത്യേകിച്ച് എൻഫീൽഡ് ബൈക്കുകളുടെ വില കൂടിയിരിക്കുന്ന സമയത്ത്.

2023-24 സാമ്പത്തിക വർഷം മുതൽ ട്രയംഫിന്റെ സ്പീഡ് ശ്രേണി അതിവേഗ വളർച്ചയാണ് എൻഫീൽഡിനോട് മുട്ടിയിട്ടും കൈവരിച്ചത്. പ്രതിമാസ വിൽപ്പന ഏതാണ്ട് ഇരട്ടിയായിയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതും. പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ സ്പീഡ് 400, സ്ക്രാംബ്ലർ 400X എന്നിവ ഒരുമിച്ച് 50,000 യൂണിറ്റ് വിൽപ്പനയും നേടിയിരുന്നു. ആഗോള വിപണികളിലും ഈ ട്വിൻസിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

Triumph Speed 400 And Speed T4 Motorcycles Get Prices Cut By Up To Rs 17 000

പഴയകാല കഫേ റേസർ സ്റ്റൈലിംഗുള്ള ത്രക്സ്റ്റൺ 400 അടുത്തിടെ അരങ്ങേറ്റം കുറിച്ചതോടെ തങ്ങളുടെ മോഡൽ നിര വിപുലീകരിക്കാനും കമ്പനിക്കായിരുന്നു. ട്രയംഫിന്റെ മെയ്ഡ്-ഇൻ-ഇന്ത്യ നിരയിലെ ഒരു പുതിയ റെട്രോ ഫ്ലേവറായിട്ടാണ് ആശാൻ എത്തുന്നത്. മോട്ടോർസൈക്കിൾ ലഭിക്കുന്ന ആദ്യ വിപണി ഇന്ത്യയാണെങ്കിലും ഈ വർഷം അവസാനത്തോടെ ആഗോളതലത്തിൽ ബൈക്ക് പുറത്തിറക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

സ്പീഡ് T4, സ്പീഡ് 400, സ്‌ക്രാംബ്ലർ 400 X, ത്രക്സ്റ്റൺ 400, സ്‌ക്രാംബ്ലർ XC എന്നിങ്ങനെ 400 സിസി പ്ലാറ്റ്‌ഫോമിൽ ട്രയംഫിന് ഇപ്പോൾ 5 ബൈക്കുകളാണുള്ളത്. പുതിയ ട്രയംഫ് ത്രക്സ്റ്റൺ 400 കഫേ റേസറിനും അതേ 398 സിസി ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ TR-സീരീസ് എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. പവർ സ്പീഡ് 400 റോഡ്സ്റ്ററിനേക്കാൾ വർധിപ്പിച്ചിട്ടുണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Triumph Speed 400 And Speed T4 Motorcycles Get Prices Cut By Up To Rs 17 000

ത്രക്സ്റ്റൺ 400 കഫേ റേസറിൽ എഞ്ചിന് 41.4 bhp കരുത്തിൽ 37.5 Nm ടോർക്ക് വരെ വികസിപ്പിക്കാനാവുമെന്നാണ് ട്രയംഫ് പറയുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും. ട്രയംഫ് സ്പീഡ് 400 റോഡ്സ്റ്ററിന്റെ കാര്യത്തിലേക്ക് വന്നാൽ ഇതിലെ 398.15 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ DOHC എഞ്ചിന് 8,000 ആർപിഎമ്മിൽ 39.5 bhp പവറും 6,500 ആർപിഎമ്മിൽ 37.5 Nm ടോർക്കുമാണ് നൽകാനാവുക.

ടോർക്ക്-അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് സ്പീഡ് വരുന്നത്. റൈഡ്-ബൈ-വയർ ത്രോട്ടിൽ സിസ്റ്റം, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ബോഷ് ഡ്യുവൽ-ചാനൽ എബിഎസ് യൂണിറ്റ് എന്നിവയും ഇതിലെ പ്രത്യേകതകളാണ്. ഷാസിയിൽ ബോൾട്ട്-ഓൺ റിയർ സബ്ഫ്രെയിമുള്ള ഒരു ഹൈബ്രിഡ് സ്പൈൻ/പെരിമീറ്റർ ഫ്രെയിമാണ് ഉപയോഗിച്ചിരിക്കുന്നത്. സസ്പെൻഷനായി മുൻവശത്ത് അപ്‌സൈഡ്-ഡൌൺ ഫോർക്കുകളും പിന്നിൽ ഗ്യാസ്-ചാർജ്ഡ് മോണോഷോക്കും ലഭിക്കും.

More from DriveSpark

Article Published On: Tuesday, October 7, 2025, 11:21 [IST]
English summary
Triumph speed 400 and speed t4 motorcycles get prices cut by up to rs 17000
കൂടുതല്‍... #triumph motorcycles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X