വില കൂട്ടാൻ തങ്ങൾക്ക് മനസില്ലെന്ന് ട്രയംഫ്, ഇനിയും പഴയ വിലയിൽ തന്നെ 400 സിസി ബൈക്കുകൾ വാങ്ങാം

ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗത്തിലേക്ക് കൃത്യമായ പദ്ധതികളോടെ എത്തിയവരാണ് ട്രയംഫ് (Triumph). സൂപ്പർബൈക്കുകളും പ്രീമിയം മോട്ടോർസൈക്കിളുകളും മാത്രം നിർമിച്ചുവന്നിരുന്ന കമ്പനി ബജാജുമായി സഹകരിച്ചാണ് കുറഞ്ഞ വിലയുള്ള മോഡലുകളുമായി രംഗത്തിറങ്ങുന്നത്. ആദ്യം അവതരിപ്പിച്ച സ്പീഡ് 400, സ്ക്രാംബ്ലർ 400 എന്നിവ വലിയ വിജയം ആയപ്പോൾ ഇതിനെ അടിസ്ഥാനമാക്കിയുള്ള വിവിധ ശൈലിയിലുള്ള മറ്റ് ബൈക്കുകളും അടുത്തിടെ വിപണിയിൽ എത്തിയിരുന്നു. ശരിക്കും പറഞ്ഞാൽ ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളുടെ വരവ് സെഗ്മെന്റ് കിങായിരുന്ന റോയൽ എൻഫീൽഡിന് (Royal Enfield) തിരിച്ചടിയായിരുന്നുവെന്ന് വേണം പറയാൻ.

പുതിയ ജിഎസ്‌ടി പരിഷ്ക്കാരത്തോടെ ബ്രാൻഡിന് വലിയ തിരിച്ചടി കിട്ടുമെന്ന് പലരും കരുതിയെങ്കിലും തന്ത്രപരമായി സംഭവം കൈകാര്യം ചെയ്‌തിരിക്കുകയാണ് ട്രയംഫ്. 350 സിസിക്ക് മുകളിലുള്ള മോട്ടോർസൈക്കിളുകളുടെ ചരക്ക് സേവന നികുതി (GST) 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കേന്ദ്ര സർക്കാർ അടുത്തിടെ ഉയർത്തിയിരുന്നു. ഇതോടെ റോയൽ എൻഫീൽഡ് തങ്ങളുടെ 350 സിസിക്ക് മുകളിലുള്ള വാഹനങ്ങളുടെ വില ഉയർത്തുകയും ചെയ്‌തിരുന്നു.

Triumph Speed Scrambler Thruxton 400cc Motorcycle Prices To Remain Same

എന്നാൽ ജിഎസ്‌ടി വർധനവ് ഉപഭോക്താക്കളിലേക്ക് കൈമാറുന്നതിനുപകരം അധിക ചെലവ് സ്വയം ഏറ്റെടുക്കാനാണ് ട്രയംഫ് തീരുമാനിച്ചിരിക്കുന്നത്. അതായത് വില കൂട്ടാൻ തങ്ങൾക്ക് മനസില്ലെന്ന് സാരം. 400 സിസി മോഡലുകൾ പഴയ എക്സ്ഷോറൂം വിലയിൽ തന്നെ വിൽക്കുന്നത് തുടരുമെന്ന് ട്രയംഫ് മോട്ടോർസൈക്കിൾസ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗം ക്രമാനുഗതമായി വളർന്നുകൊണ്ടിരിക്കുകയാണിപ്പോൾ.

സ്പീഡ് 400, സ്പീഡ് T4, സ്ക്രാംബ്ലർ 400X, പുതുതായി പുറത്തിറക്കിയ ത്രക്സ്റ്റൺ 400 എന്നിവയുൾപ്പെടെ ട്രയംഫിന്റെ 400 സിസി ശ്രേണി ആ മേഖലയിൽ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ വില വർധനവ് നടപ്പിലാക്കുന്നത് പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് ബ്രിട്ടീഷ് ടൂവീലർ നിർമാതാക്കളുടെ വിലയിരുത്തൽ. എന്തായാലും കെടിഎം, ഹാർലി ഡേവിഡ്‌സൺ, ബജാജ് എന്നീ ബ്രാൻഡുകൾക്ക് ശേഷം ഇത്തരത്തിൽ വില വർധിപ്പിക്കേണ്ടന്ന് തീരുമാനിച്ചിരിക്കുന്ന മറ്റൊരു ബ്രാൻഡാണ് ട്രയംഫ്.

Triumph Speed Scrambler Thruxton 400cc Motorcycle Prices To Remain Same

അടുത്തിടെ 400 സിസി നിര വിപുലീകരിക്കുന്നതിനായി ട്രയംഫ് ത്രക്സ്റ്റൺ 400 കഫേ റേസറും പുറത്തിറക്കിയിരുന്നു. 2.74 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ വണ്ടി എൻഫീൽഡിന്റെ 650 ട്വിൻസിനോടാണ് നേരിട്ട് മത്സരിക്കുന്നത്. ത്രക്സ്റ്റൺ 1200 സിസി മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള റെട്രോ-സ്റ്റൈൽ സെമി-ഫെയറിംഗാണ് പുതിയ ത്രക്സ്റ്റൺ 400 പതിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.

ട്രയംഫിന്റെ മെയ്ഡ്-ഇൻ-ഇന്ത്യ നിരയിലെ ഒരു പുതിയ റെട്രോ ഫ്ലേവറായിട്ടാണ് ത്രക്സ്റ്റൺ 400 കഫേ റേസർ എത്തുന്നത്. മോട്ടോർസൈക്കിൾ ലഭിക്കുന്ന ആദ്യ വിപണി ഇന്ത്യയാണെങ്കിലും ഈ വർഷം അവസാനത്തോടെ ആഗോളതലത്തിൽ ബൈക്ക് പുറത്തിറക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീഡ് T4, സ്പീഡ് 400, സ്‌ക്രാംബ്ലർ 400 X, ത്രക്സ്റ്റൺ 400, സ്‌ക്രാംബ്ലർ XC എന്നിങ്ങനെ 400 സിസി പ്ലാറ്റ്‌ഫോമിൽ ട്രയംഫിന് ഇപ്പോൾ 5 ബൈക്കുകളാണുള്ളത്.

Triumph Speed Scrambler Thruxton 400cc Motorcycle Prices To Remain Same

പുതിയ ട്രയംഫ് ത്രക്സ്റ്റൺ 400 കഫേ റേസറിനും അതേ 398 സിസി ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ TR-സീരീസ് എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. പവർ സ്പീഡ് 400 റോഡ്സ്റ്ററിനേക്കാൾ വർധിപ്പിച്ചിട്ടുണ്ടെന്ന കാര്യം എടുത്ത് പറയേണ്ടതാണ്. ഇപ്പോൾ 41.4 bhp കരുത്തിൽ 37.5 Nm ടോർക്ക് വരെ നൽകാൻ എഞ്ചിനാവും. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് മോട്ടോർസൈക്കിൾ വരുന്നത്.

ബൈക്കിന്റെ സസ്പെൻഷനായി മുന്നിൽ USD ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കുമാണ് ട്രയംഫ് ഉപയോഗിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്ക് ബ്രേക്കുകളും ലഭിക്കും. അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നിവയും ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്. 183 കിലോഗ്രാം ഭാരമുള്ള മോട്ടോർസൈക്കിളിന് 158 mm ഗ്രൗണ്ട് ക്ലിയറൻസാണുള്ളത്.

More from DriveSpark

Article Published On: Thursday, September 25, 2025, 9:00 [IST]
English summary
Triumph speed scrambler thruxton 400cc motorcycle prices to remain same after gst increment
കൂടുതല്‍... #triumph motorcycles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X