കുറഞ്ഞ വിലയുള്ള 400 സിസി ബൈക്കിന് പുതിയ മാറ്റവുമായി കമ്പനി, ഹണ്ടറിനെ തേടിയുള്ള ഹണ്ടിംഗുമായി ട്രയംഫ്

മിഡ്-സൈസ് മോട്ടോർസൈക്കിൾ വിഭാഗത്തിൽ റോയൽ എൻഫീൽഡിനും ഹോണ്ടയ്ക്കും വെല്ലുവിളിയായി കടന്നുവന്നവരാണ് ബ്രിട്ടീഷ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ്. 400 സിസി ബൈക്കുകളിലൂടെ രാജ്യത്തെ യൂത്തൻമാരെ വേഗം കൈയിലെടുക്കാനും കമ്പനിക്കായി. അതിന്റെ പ്രധാന കാരണം ഇത്രയും ക്വാളിറ്റിയുള്ള മോഡലുകൾ കുറഞ്ഞ വിലയിൽ കൊടുക്കുന്നു എന്നത് തന്നെയാണ്. തുടക്കത്തിൽ വിപണിയിലെത്തിയ സ്പീഡ് 400, സ്ക്രാംബ്ലർ 400X എന്നിവയുടെ വിജയത്തിന്റെ പിന്നാലെ ബ്രാൻഡ് ഇവയെ അടിസ്ഥാനമാക്കി തന്നെ താങ്ങാനാവുന്ന മറ്റൊരു ബൈക്കിന് കൂടി രൂപംകൊടുക്കുകയുണ്ടായി.

ട്രയംഫിന്റെ ഇന്ത്യയിലെ എൻട്രി ലെവൽ മോഡലായി അവതരിപ്പിച്ച സ്പീഡ് T4 പതിപ്പിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. സ്പീഡ് 400 വാങ്ങാൻ ബജറ്റില്ലാത്തവർക്കായി കുറഞ്ഞ വിലയിൽ ബ്രാൻഡ് പുറത്തിറക്കിയ റോഡ്സ്റ്റർ ശരിക്കും ചെത്ത് വണ്ടിയായിരുന്നു. എന്നാൽ തുടക്കത്തിൽ കാര്യമായ നല്ല കളർ ഓപ്ഷനുകളില്ലാതിരുന്നത് പലരേയും നിരാശരാക്കിയിരുന്നു. ഇത് മനസിലാക്കിയ ബ്രിട്ടീഷ് ബ്രാൻഡ് ഈ വർഷം ഫ്രെബ്രുവരിയിൽ കിടിലൻ നിറങ്ങൾ സമ്മാനിച്ച് മോഡലിനെ പുതുക്കി വിപണിയിലെത്തിച്ചു.

Triumph Speed T4 Baja Orange Colour Option Launched At Rs 2 05 Lakh

ഇതോടെ യുവാക്കളെല്ലാം മോട്ടോർസൈക്കിളിന് മുന്നിൽ ഫ്ലാറ്റായി. ബൈക്കിനെ കൂടുതൽ ആളുകളിലേക്ക് കൂടി എത്തിക്കാനായി ട്രയംഫ് ഇപ്പോഴിതാ സ്പീഡ് T4 മോഡലിലേക്ക് പുതിയൊരു നിറം കൂടി ചേർത്തിരിക്കുകയാണ്. ബാജ ഓറഞ്ച് എന്ന പേരിൽ അറിയപ്പെടുന്ന കളർ ഓപ്ഷനിലുള്ള സ്പീഡ് T4 ബൈക്കിന് 2.05 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. സ്ക്രാംബ്ലർ 1200 XE, സ്ട്രീറ്റ് ട്രിപ്പിൾ 765 R തുടങ്ങിയ ട്രയംഫിന്റെ വലിയ മോഡലുകളിൽ നിന്നും കടമെടുത്തതാണിത്.

പുതിയ നിറത്തിന് പുറമെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിളിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും ട്രയംഫ് നടപ്പിലാക്കിയിട്ടില്ല കേട്ടോ. ഈ കളർ ഓപ്ഷൻ ഫ്യുവൽ ടാങ്കിൽ ഓറഞ്ച്, ഗ്രേ നിറങ്ങളിലാണ് വരുന്നത് എന്നതിനാൽ ലുക്ക് വർധിക്കാൻ കാരണമായിട്ടുണ്ട്. കാസ്പിയൻ ബ്ലൂ, പേൾ മെറ്റാലിക് വൈറ്റ്, ലാവ റെഡ് ഗ്ലോസ്, പേൾ മെറ്റാലിക് വൈറ്റ്, ഫാന്റം ബ്ലാക്ക്, സ്റ്റോം ഗ്രേ എന്നിവയുൾപ്പെടെ മറ്റ് നിറങ്ങൾ വിൽപ്പനയിൽ തുടരും.

Triumph Speed T4 Baja Orange Colour Option Launched At Rs 2 05 Lakh

ബാജ ഓറഞ്ച് കൂടിയാവുന്നതോടെ ട്രയംഫ് സ്പീഡ് T4 ഇനി അഞ്ച് നിറങ്ങളിൽ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം വിൽപ്പനയ്ക്കെത്തിയ ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡൽ സ്പീഡ് 400 റോഡ്സ്റ്ററിന് പകരം കൂടുതൽ താങ്ങാനാവുന്നതും ടോർക്ക്-ഫ്രണ്ട്‌ലിയുമായ ഒരു ഓപ്ഷനുനായാണ് കണക്കാക്കുന്നത്. 398 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിൻ തന്നെയാണ് ബൈക്കിന്റെ ഹൃദയം.

6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കി റീട്യൂൺ ചെയ്‌ത എഞ്ചിന് 7,000 ആർപിഎമ്മിൽ 30.6 bhp കരുത്തും 5,000 ആർപിഎമ്മിൽ പരമാവധി 36 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മികച്ച ലോ എൻഡ് ടോർക്ക് ബൈക്ക് വാഗ്‌ദാനം ചെയ്യുന്നതിനാൽ സിറ്റി ഉപയോഗങ്ങൾക്കും മറ്റും കിടിലമാണ് ആശാൻ. 2500 ആർപിഎമ്മിൽ ഏകദേശം 85 ശതമാനം ടോർക്കും ലഭ്യമാണെന്നാണ് ട്രയംഫ് പറയുന്നത്.

Triumph Speed T4 Baja Orange Colour Option Launched At Rs 2 05 Lakh

സ്പീഡ് 400 റോഡ്സ്റ്ററിലെ ഇലക്ട്രോണിക് ത്രോട്ടിൽ, ട്രാക്ഷൻ കൺട്രോൾ, ഇമ്മൊബിലൈസർ, ഗോൾഡൻ അപ്‌സൈഡ്-ഡൗൺ ഫോർക്ക് തുടങ്ങിയ പ്രീമിയം ഫീച്ചറുകളെല്ലാം ഒഴിവാക്കിയാണ് ട്രയംഫ് സ്പീഡ് T4 വിപണിയിൽ എത്തിച്ചിരിക്കുന്നത്. സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഘടിപ്പിച്ചിരിക്കുന്നത്.

ട്രയംഫിന്റെ എൻട്രി ലെവൽ മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗിനായി ഡ്യുവൽ ചാനൽ എബിഎസിനിറെ സഹായത്തോടെ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കാണ് ഒരുക്കിയിരിക്കുന്നത് കേട്ടോ. റൌണ്ട് എൽഇഡി ഹെഡ്‌ലൈറ്റ്, റിബഡ് കവർ ഉള്ള സിംഗിൾ സീറ്റ്, വൃത്താകൃതിയിലുള്ള മിററുകൾ, മാറ്റ് ഫിനിഷ് എക്‌സ്‌ഹോസ്റ്റ്, 17 ഇഞ്ച് അലോയ് വീലുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ എന്നിവയാണ് റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിലെ പ്രധാന ഹൈലൈറ്റുകൾ.

More from DriveSpark

Article Published On: Wednesday, June 18, 2025, 19:08 [IST]
English summary
Triumph speed t4 baja orange colour option launched at rs 2 05 lakh
കൂടുതല്‍... #triumph motorcycles #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X