ഇനി ഹണ്ടർ ഹാപ്പിയാവും, കുറഞ്ഞ വിലയുള്ള ബൈക്കിന് വില കൂട്ടി ട്രയംഫ്; എന്നിട്ടും പുതിയ വില അത്ര കൂടുതലല്ല

ഇന്ത്യൻ വിപണിയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റ് ഭരിക്കുന്ന റോയൽ എൻഫീൽഡിന്റെ ഏറ്റവും വലിയ ഭീഷണിയായി വളർന്നിരിക്കുകയാണ് ട്രയംഫ്. 400 സിസി മോഡലുകളിലൂടെ രാജ്യത്തെ യൂത്തൻമാരെ എല്ലാം കൈയിലെടുത്ത ബ്രിട്ടീഷ് ബ്രാൻഡ് ഹോണ്ടയ്ക്ക് പോലും സാധിക്കാതെ പോയ കച്ചോടമാണ് കൈക്കലാക്കുന്നത്. എൻഫീൽഡ് ഹണ്ടറിന്റെ വിപണി നോട്ടമിട്ടെത്തിയ ട്രയംഫിന്റെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി മോഡലായ സ്പീഡ് T4 തരക്കേടില്ലാത്ത രീതിയിൽ ആളെക്കൂട്ടിയിട്ടുണ്ട്. ഇടയ്ക്ക് ബൈക്കിന്റെ വില വരെ കുറച്ച് കമ്പനി ആളുകളെ ചാക്കിലാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇനി വാഹനം പഴയ വിലയ്ക്ക് നൽകാനാവില്ലെന്ന് അറിച്ചിരിക്കുകയാണ്.

ട്രയംഫിന്റെ എൻട്രി ലെവൽ മോട്ടോർസൈക്കിളായ സ്പീഡ് T4 സ്വന്തമാക്കാൻ ഇനി മുതൽ 4,121 രൂപയാണ് അധികമായി മുടക്കേണ്ടി വരിക. ഇതോടെ 1.98 ലക്ഷം രൂപയായിരുന്ന എക്സ്ഷോറൂം വില 2.03 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ട്. മുമ്പ് 18,000 രൂപ കുറച്ചതിനെ തുടർന്നാണ് ബൈക്കിന്റെ വില രണ്ട് ലക്ഷത്തിന് താഴെയായത്. എന്തായാലും വില പരിഷ്ക്കാരം കാര്യമായി മോഡലിന്റെ വിൽപ്പനയെ ബാധിക്കില്ലെന്നാണ് വിവരം.

Triumph Speed T4 Model Becomes Expensive New Price Details

ഈ പുതിയ വില വർധനവ് ഉണ്ടായിരുന്നിട്ടും ഇന്ത്യയിലെ ബ്രിട്ടീഷ് ബ്രാൻഡിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന മോട്ടോർസൈക്കിളാണ് സ്പീഡ് T4. ഇതൊഴികെ ബൈക്കിന് മറ്റ് മാറ്റങ്ങളൊന്നും കമ്പനി സമ്മാനിച്ചിട്ടില്ല. അടുത്തിടെ പുതിയ കളർ ഓപ്ഷനുകൾ സമ്മാനിച്ച് T4 പതിപ്പിനെ കൂടുതൽ മിടുക്കനാക്കാനും ട്രയംഫിന് സാധിച്ചിരുന്നു. മുമ്പ് രണ്ട് നിറങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂവെന്ന പോരായ്‌മയും വാഹനം മറികടന്നിട്ടുണ്ട്.

കാസ്പിയൻ ബ്ലൂ, പേൾ മെറ്റാലിക് വൈറ്റ്, ലാവ റെഡ് ഗ്ലോസ്, പേൾ മെറ്റാലിക് വൈറ്റ്, ഫാന്റം ബ്ലാക്ക്, പേൾ മെറ്റാലിക് വൈറ്റ്, ഫാന്റം ബ്ലാക്ക്, സ്റ്റോം ഗ്രേ എന്നീ പുതുപുത്തൻ നിറങ്ങളിലാണ് T4 തെരഞ്ഞെടുക്കാനാവും. മുമ്പുണ്ടായിരുന്ന ബ്ലാക്ക് പൗഡർ കോട്ടിംഗുള്ള എൻഡ് കാനിന് പകരം ബ്രഷ്‌ഡ് അലുമിനിയം എക്‌സ്‌ഹോസ്റ്റും ട്രയംഫ് സ്പീഡ് T4 മോഡലിൽ എത്തിയിട്ടുണ്ട്. സ്പീഡ് 400 റോഡ്സ്റ്ററിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ഈ വേരിയന്റും പണികഴിപ്പിച്ചിരിക്കുന്നത്.

Triumph Speed T4 Model Becomes Expensive New Price Details

എങ്കിലും സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് ചില കാര്യങ്ങളിൽ നവീകരണങ്ങളും ഇതിലുണ്ട്. സിംഗിൾ-സിലിണ്ടർ, ലിക്വിഡ് കൂൾഡ്, 398 സിസി എഞ്ചിനാണ് ട്രയംഫ് സ്പീഡ് T4 മോഡലിന്റെ തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ റീട്യൂൺ ചെയ്‌ത എഞ്ചിന് 31 bhp പവറിൽ പരമാവധി 36 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മികച്ച ലോ എൻഡ് ടോർക്കാണ് ബൈക്ക് നൽകുന്നത്.

ആയതിനാൽ സിറ്റി ഉപയോഗങ്ങൾക്കും മറ്റും കിടിലമാണ് കക്ഷിയെന്ന് വേണം പറയാൻ. 2500 ആർപിഎമ്മിൽ ഏകദേശം 85 ശതമാനം ടോർക്കും ലഭ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്പീഡ് 400 റോഡ്സ്റ്ററിലെ ഇലക്ട്രോണിക് ത്രോട്ടിൽ, ട്രാക്ഷൻ കൺട്രോൾ, ഇമ്മൊബിലൈസർ, ഗോൾഡൻ അപ്‌സൈഡ്-ഡൗൺ ഫോർക്ക് തുടങ്ങിയ പ്രീമിയം ഫീച്ചറുകളെല്ലാം ഒഴിവാക്കിയാണ് ട്രയംഫ് സ്പീഡ് T4 വിപണിയിൽ എത്തിച്ചിരിക്കുന്നത്.

Triumph Speed T4 Model Becomes Expensive New Price Details

വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, റിബഡ് കവർ ഉള്ള സിംഗിൾ സീറ്റ്, വൃത്താകൃതിയിലുള്ള മിററുകൾ, മാറ്റ് ഫിനിഷ് എക്‌സ്‌ഹോസ്റ്റ്, 17 ഇഞ്ച് അലോയ് വീലുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ എന്നിവയാണ് റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിലെ മറ്റ് ഫീച്ചറുകൾ. സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ട്രയംഫ് സ്പീഡ് T4 ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഒരുക്കിയിരിക്കുന്നത്.

Take a Poll

ട്രയംഫിന്റെ എൻട്രി ലെവൽ മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗ് വശങ്ങളിലേക്ക് വന്നാൽ ഡ്യുവൽ ചാനൽ എബിഎസിനിറെ സഹായത്തോടെ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കാണ് ലഭിക്കുക. ഇന്ത്യൻ വിപണിയിൽ റോയൽ എൻഫീൽഡ് ഹണ്ടർ 350, ഹോണ്ട ഹൈനസ് CB350, ജാവ 42 തുടങ്ങിയ മോഡലുകളോടാണ് ട്രയംഫ് സ്പീഡ് T4 മാറ്റുരയ്ക്കുന്നത്. വില കൂടിയെങ്കിലും എതിരാളികളേക്കാൾ പെർഫോമൻസ് നൽകുന്നതിനാൽ വിൽപ്പനയെ അതൊന്നും ബാധിക്കാനിടയില്ല.

More from DriveSpark

Article Published On: Thursday, May 15, 2025, 9:57 [IST]
English summary
Triumph speed t4 model becomes expensive new price details
കൂടുതല്‍... #triumph motorcycles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X