ഹണ്ടർ ഷോറൂമിൽ തന്നെയിരിക്കും? കുറഞ്ഞ വിലയുള്ള 400 സിസി ബൈക്കിന് 18,000 രൂപ വീണ്ടും കുറച്ച് ട്രയംഫ്

ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗത്തിൽ റോയൽ എൻഫീൽഡിന്റെ മുഖ്യശത്രുവായി വളർന്നിരിക്കുകയാണ് ട്രയംഫ് (Triumph). സ്പീഡ്, സ്ക്രാംബ്ലർ, സ്പീഡ് T4 എന്നീ 400 സിസി മോഡലുകളുമായി കളംനിറയുന്ന ബ്രാൻഡിന്റെ ശ്രേണി യൂത്തൻമാർ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ബജാജുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കുറഞ്ഞ വിലയുള്ള ബൈക്കുകൾ ബ്രിട്ടീഷ് ടൂവീലർ ബ്രാൻഡിന്റെ ഇമേജും മാറ്റിയെടുത്തിട്ടുണ്ടെന്ന് വേണം പറയാൻ. സ്പീഡും സ്ക്രാംബ്ലറും ചൂടപ്പം പോലെ വിറ്റഴിയുമ്പോൾ എതിരാളികളുടെ നെഞ്ചിൽ തീയാണെന്നതിൽ സംശയമൊന്നും വേണ്ട. അതിനിടയിൽ മോഡലുകൾക്ക് ഗംഭീര ഓഫറുകളുമിട്ട് ട്രയംഫ് ആളുകളെ ചാക്കിലാക്കാൻ ശ്രമിക്കുന്നുമുണ്ട്.

ട്രയംഫിന്റെ ഇന്ത്യയിലെ എൻട്രി ലെവൽ മോഡലായ സ്പീഡ് T4 കഴിഞ്ഞ കുറച്ച് മാസങ്ങളായി നല്ല വിലക്കുറവോടെയാണ് കമ്പനി വിറ്റഴിക്കുന്നത്. ഇയർ എൻഡ് ഓഫറായി കൊടുത്തിരുന്ന ഡിസ്‌കൗണ്ട് ആനുകൂല്യങ്ങൾ ഇപ്പോഴിതാ 2025 ജനുവരി മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ് ബ്രാൻഡ്. അതായത് ഈ മാസം അവസാനം വരെ 18,000 രൂപ കിഴിവോടെ മോട്ടോർസൈക്കിൾ സ്വന്തമാക്കാനാവുമെന്ന് സാരം.

Triumph Speed T4 Motorcycle Price Dropped By Rs 18 000

കിഴിവിനെ തുടർന്ന് 1.99 ലക്ഷം രൂപയ്ക്ക് ട്രയംഫ് സ്പീഡ് T4 വീട്ടിലെത്തിക്കാനുള്ള സുവർണാവസരം ചെറുപ്പക്കാർ മുതലാക്കുമെന്നാണ് വിവരം. നിലവിലുള്ള സ്റ്റോക്കുകൾ വേഗം വിറ്റഴിക്കാനാണ് ഇത്തരത്തിൽ കിടിലൻ ഓഫറുമായി മുമ്പോട്ട് വന്നിരിക്കുന്നത്. മോഡലിന്റെ സ്റ്റോക്കുകൾ വിറ്റഴിയുന്നതു വരെ ഈ ആനുകൂല്യങ്ങൾ ആളുകൾക്ക് ഉപയോഗപ്പെടുത്താനാവും. പേൾ മെറ്റാലിക് വൈറ്റ്, കോക്ടെയ്ൽ വൈൻ റെഡ്, ഫാൻ്റം ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് T4 വിപണനത്തിന് എത്തുന്നത്.

കഴിഞ്ഞ വർഷമാണ് ട്രയംഫ് സ്പീഡ് T4 പുറത്തിറക്കിയത്. റോയൽ എൻഫീൽഡ് ഹണ്ടർ 350, ഹോണ്ട ഹൈനസ് CB350 തുടങ്ങിയ മോഡലുകൾ വാങ്ങാനിരിക്കുന്നവർക്ക് പറ്റിയ ഓപ്ഷൻ കൂടിയാണിത്. ട്രയംഫ് സ്പീഡ് 400 റോഡ്സ്റ്ററിന് താഴെയാണ് ഇതിന്റെ സ്ഥാനം. രാജ്യത്തെ 350-500 സിസി സെഗ്മെന്റിലെ മറ്റ് ബൈക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വില തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്.

Triumph Speed T4 Motorcycle Price Dropped By Rs 18 000

റെട്രോ മോഡേൺ റോഡ്‌സ്റ്റർ പതിപ്പായ സ്പീഡ് 400 മോഡലിനെ അടിസ്ഥാനമാക്കിയാണ് ട്രയംഫ് സ്പീഡ് T4 നിർമിച്ചിരിക്കുന്നത്. സിറ്റി ഉപയോഗങ്ങൾക്കും മറ്റും കിടിലമാണ് കക്ഷിയെന്നതിനാൽ ഏതുതരം ആളുകളേയും തൃപ്ത്തിപ്പെടുത്താൻ വാഹനത്തിനാവും. 398 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന് എഞ്ചിൻ കച്ച ലോ-എൻഡ് ടോർക്കിനായിട്ടാണ് ട്യൂൺ ചെയ്തിരിക്കുന്നത്.

അങ്ങനെ 30.6 bhp കരുത്തിൽ 36 Nm torque വരെ ഉത്പാദിപ്പിക്കാൻ ട്രയംഫിന്റെ എൻട്രി ലെവൽ മോട്ടോർസൈക്കിളിനാവും. സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ കൂടുതല്‍ ബജറ്റ് ഫ്രണ്ട്ലി മോഡൽ എന്ന നിലയിൽ ഇതിന് വലിയ സ്വീകാര്യത ലഭിച്ചിട്ടുമുണ്ട്. ഓൾ-എൽഇഡി ലൈറ്റിംഗ്, 17 ഇഞ്ച് അലോയ് വീലുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ എന്നിവയാണ് ബൈക്കിലെ പ്രധാന സവിശേഷതകൾ.

Triumph Speed T4 Motorcycle Price Dropped By Rs 18 000

ഇനി ഡിസൈനിലേക്ക് നോക്കിയാൽ സ്പീഡ് 400 റോഡ്സ്റ്ററിന് സമാനമാണ് T4. വളരെ വ്യത്യസ്തമായ റൈഡ് ഡൈനാമിക്‌സുമായിട്ടാണ് മോഡലിന്റെ വരവ്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ പുതിയ സ്പീഡ് T4 ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ട്രയംഫ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയാക്കാൻ വേണ്ടിയാണ് പരമ്പരാഗത യൂണിറ്റുകൾ ഉപയോഗിച്ചിരിക്കുന്നത്.

മാറിയ ഫോർക്കുകൾക്കൊപ്പം ഈ മോട്ടോർബൈക്കിൻ്റെ ഫ്രണ്ട് മഡ്ഗാർഡും ബ്രിട്ടീഷ് ബ്രാൻഡ് മാറ്റിയിട്ടുണ്ട്. ബ്രേക്കിംഗിനായി രണ്ടറ്റത്തും സിംഗിൾ ഡിസ്‌ക്കാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും ട്രയംഫ് സ്പീഡ് T4 മോഡലിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ കൊടുക്കുന്ന പൈസയ്ക്ക് ആള് മുതലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

More from DriveSpark

Article Published On: Monday, February 10, 2025, 11:25 [IST]
English summary
Triumph speed t4 motorcycle price dropped by rs 18000
കൂടുതല്‍... #triumph motorcycles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X