കുറഞ്ഞ വിലയുള്ള ബൈക്കിന്റെ ആ കുറവും നികത്തി കമ്പനി, ഷോറൂമുകളിൽ തിരക്കായാൽ കാരണം ഇതായിരിക്കും

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇരുചക്ര വാഹന നിർമാതാക്കളായി മാറിയിരിക്കുകയാണ് ട്രയംഫ് (Triumph). മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ വമ്പൻമാരായ സാക്ഷാൽ റോയൽ എൻഫീൽഡിനെ പൂട്ടാനായി കൊണ്ടുവന്ന 400 സിസി മോഡലുകളെല്ലാം വിജയം കൊയ്യുമ്പോൾ ഹോണ്ടയ്ക്ക് പോലും സാധിക്കാതെ പോയ കച്ചോടമാണ് ബ്രിട്ടീഷ് ബ്രാൻഡ് പിടിക്കുന്നത്. ഹോണ്ട ഹൈനസിനോട് പോലും ഏറ്റുമുട്ടി വിജയം കൈവരിച്ച സ്പീഡ് 400 റോഡ്സ്റ്റർ പലരുടേയും ഡ്രീം ബൈക്കുകളിൽ ഒന്നായി മാറിയിട്ടുമുണ്ട്. ഇതിനിടയിൽ ട്രയംഫിന്റെ ഇന്ത്യയിലെ എൻട്രി ലെവൽ മോഡലായി സ്പീഡ് T4 കമ്പനി അവതരിപ്പിക്കുകയും ചെയ്‌തിരുന്നു.

സ്പീഡ് 400 റോഡ്സ്റ്റർ വാങ്ങാൻ ബജറ്റില്ലാത്തവർക്ക് കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാവുന്ന സ്പീഡ് T4 ഒരു ഗംഭീര മോട്ടോർസൈക്കിളാണ് കേട്ടോ. അടുത്തിടെ 1.99 ലക്ഷം രൂപയാക്കി വില കുറച്ച് മോഡലിനെ വിൽപ്പന ഇരട്ടിയാക്കാനും ട്രയംഫ് ശ്രമം നടത്തിയിരുന്നു. കുറഞ്ഞ വിലയുള്ള ബൈക്കിന് വീണ്ടും വില കുറഞ്ഞത് ആളുകൾക്ക് ഏറെയിഷ്ടപ്പെട്ടിരുന്നു. എന്നാൽ മറ്റ് രണ്ട് വേരിയന്റുകളെ അപേക്ഷിച്ച് കാഴ്ച്ചയിൽ അത്ര സ്റ്റൈലൊന്നും ഇതിനില്ലായിരുന്നു.

Triumph Speed T4 New Colour Options Launched

ആ ഒരു പോരായ്‌മ പരിഹരിച്ച് ട്രയംഫ് ബൈക്കിനെ പുറത്തിറക്കിയിരിക്കുകയാണിപ്പോൾ. മറ്റൊന്നുമല്ല, ആകർഷകമായ കളർ ഓപ്ഷനുകളുമായി സ്പീഡ് T4 വിപണിയിലെത്തിയതാണ് സംഭവം. ഒപ്പം പുത്തൻ ഗ്രാഫിക്‌സുകൾ കൂടിയാവുമ്പോൾ സംഗതി ഉഷാറായിട്ടുണ്ടെന്ന് വേണം പറയാൻ. കാസ്പിയൻ ബ്ലൂ, പേൾ മെറ്റാലിക് വൈറ്റ്, ലാവ റെഡ് ഗ്ലോസ്, പേൾ മെറ്റാലിക് വൈറ്റ്, ഫാന്റം ബ്ലാക്ക്, പേൾ മെറ്റാലിക് വൈറ്റ്, ഫാന്റം ബ്ലാക്ക്, സ്റ്റോം ഗ്രേ എന്നീ പുതുപുത്തൻ നിറങ്ങളിലാണ് T4 ഇനി സ്വന്തമാക്കാനാവുക.

സ്റ്റൈലിംഗിലുണ്ടായിരുന്ന ആ കുറവും പരിഹരിക്കപ്പെട്ടതോടെ ഷോറൂമുകളിൽ ഇനി വൻതിരക്ക് അനുഭവപ്പെട്ടാലും അത്ഭുതപ്പെടുകയൊന്നും വേണ്ട കേട്ടോ. അതിന്റെ കാരണം ഏറ്റവും പുതിയ ട്രയംഫ് സ്പീഡ് T4 ആയിരിക്കും. പുതിയ ഡ്യുവൽ-ടോൺ നിറങ്ങളിൽ യുവാക്കളുടെ ഹൃദയം കീഴടക്കാൻ ഈ എൻട്രി ലെവൽ 400 സിസി മോട്ടോർസൈക്കിളിനാവുമെന്ന കാര്യം ഗ്യാരണ്ടിയാണ്.

Triumph Speed T4 New Colour Options Launched

മുമ്പുണ്ടായിരുന്ന ബ്ലാക്ക് പൗഡർ കോട്ടിംഗുള്ള എൻഡ് കാനുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രഷ്‌ഡ് അലുമിനിയം എക്‌സ്‌ഹോസ്റ്റും മോഡലിന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. ഇത്തരം പരിഷ്ക്കാരം ലഭിച്ചുവെങ്കിലും 1,99,000 രൂപയുടെ എക്സ്ഷോറൂം വിലയിൽ തന്നെയാണ് ട്രയംഫ് ഏറ്റവും പുതിയ സ്പീഡ് T4 മോഡലും വിപണയിൽ എത്തിക്കുന്നത്. സ്പീഡ് 400 റോഡ്സ്റ്ററിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് ഇതും നിർമിച്ചിരിക്കുന്നത്.

എങ്കിലും സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് ചില കാര്യങ്ങൾ പരിഷ്ക്കരിച്ചുകൊണ്ടാണ് കമ്പനി ബൈക്കിനെ പണികഴിപ്പിച്ചിരിക്കുന്നത്. സിംഗിൾ-സിലിണ്ടർ, ലിക്വിഡ് കൂൾഡ്, 398 സിസി എഞ്ചിനാണ് ട്രയംഫ് സ്പീഡ് T4 മോഡലിന്റെ ഹൃദയം. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ റീട്യൂൺ ചെയ്‌ത എഞ്ചിന് 31 bhp പവറിൽ പരമാവധി 36 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

Triumph Speed T4 New Colour Options Launched

ഇതോടൊപ്പം ഇലക്ട്രോണിക് ത്രോട്ടിൽ, ട്രാക്ഷൻ കൺട്രോൾ, ഇമ്മൊബിലൈസർ, ഗോൾഡൻ അപ്‌സൈഡ്-ഡൗൺ ഫോർക്ക് തുടങ്ങിയ പ്രീമിയം സവിശേഷതകളെല്ലാം ഒഴിവാക്കിയാണ് സ്പീഡ് T4 ഒരുക്കിയിരിക്കുന്നത്. ഇനി മറ്റ് കാര്യങ്ങളിലേക്ക് നോക്കിയാൽ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, റിബഡ് കവർ ഉള്ള സിംഗിൾ സീറ്റ്, വൃത്താകൃതിയിലുള്ള മിററുകൾ, മാറ്റ് ഫിനിഷ് എക്‌സ്‌ഹോസ്റ്റ് എന്നിവയുള്ള ഒരു റെട്രോ-സ്റ്റൈൽ മോട്ടോർസൈക്കിളാണ് സ്പീഡ് T4.

സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ട്രയംഫിന്റെ എൻട്രി ലെവൽ മോട്ടോർസൈക്കിളിന്റെ സസ്പെൻഷനായി മുൻവശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ബ്രിട്ടീഷ് ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. ബ്രേക്കിംഗിലേക്ക് വന്നാൽ ഡ്യുവൽ ചാനൽ എബിഎസിനിറെ സഹായത്തോടെ മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കാണ് സ്പീഡ് T4 മോഡലിൽ ഒരുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Monday, February 17, 2025, 17:18 [IST]
English summary
Triumph speed t4 new colour options launched
കൂടുതല്‍... #triumph motorcycles #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X