പുതിയ 400 സിസി കഫേ റേസർ ബൈക്ക് പുറത്തിറക്കാൻ തീയതി കുറിച്ച് ട്രയംഫ്, ഇടിവെട്ട് ലുക്കിൽ എത്തുന്നത് 'ത്രക്സ്റ്റൺ

മിഡിൽ ക്ലാസുകാരന്റെ വലിയ സ്വപ്‌നങ്ങളിൽ ഒന്നായിരുന്നിരിക്കാം എന്നെങ്കിലും ഒരു സൂപ്പർബൈക്ക് വാങ്ങുക എന്നത്. പക്ഷേ ഒടുക്കത്തെ വില കാരണം ആ മോഹമെല്ലാം പണ്ടേ നമ്മൾ ഉപേക്ഷിച്ചിട്ടുണ്ടാവും. എന്നാൽ ബ്രിട്ടീഷ് ആഡംബര ബൈക്ക് നിർമാതാക്കളായ ട്രയംഫ് നമ്മുടെ സ്വന്തം ബജാജിന്റെ കൈപിടിച്ചതോടെ കിടുക്കൻ 400 സിസി മോട്ടോർസൈക്കിളുകൾ വില കുറച്ച് അവതരിപ്പിക്കാൻ തുടങ്ങി. ആദ്യം സ്പീഡ് 400, സ്ക്രാംബ്ലർ 400X എന്നിങ്ങനെ രണ്ട് മോഡലുകൾ അവതരിപ്പിച്ച കമ്പനി ഈ 400 സിസി നിര വിപുലീകരിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. മിഡ്-കപ്പാസിറ്റി സെഗ്മെന്റ് അരങ്ങുവാണിരുന്ന റോയൽ എൻഫീൽഡിനും ഹോണ്ടയ്ക്കുമാണ് ഇതോടെ ക്ഷീണമായത്.

ഇപ്പോഴിതാ ത്രക്സ്റ്റൺ 400 എന്ന പേരിൽ പുതിയൊരു കഫേ റേസർ പുറത്തിറക്കുന്നതിലൂടെ ഇന്ത്യയിലെ റെട്രോ ബൈക്ക് വിഭാഗത്തെ വീണ്ടും ഇളക്കിമറിക്കാൻ ഒരുങ്ങുകയാണ് ട്രയംഫ്. 2025 ഓഗസ്റ്റ് ആറിന് മോട്ടോർസൈക്കിൾ ഔദ്യോഗികമായി ഇന്ത്യയിൽ ലോഞ്ച് ചെയ്യാനാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളുടെ പദ്ധതി. സ്പീഡ് 400, സ്‌ക്രാംബ്ലർ 400X എന്നിവയുടെ വിജയത്തെത്തുടർന്ന് ബജാജുമായുള്ള ട്രയംഫിന്റെ സഹകരണത്തിന് കീഴിലുള്ള മൂന്നാമത്തെ മോഡലായിരിക്കുമിത്.

Triumph Thruxton 400 Cafe Racer Motorcycle To Launch On August 6 In India

റോഡ് ടെസ്റ്റിംഗിനിടെ പലതവണ പകർത്തിയ ത്രക്സ്റ്റൺ 400 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞുനിന്നിരുന്നു. പരമ്പരാഗത കഫേ റേസറുകളിൽ കണ്ടുപരിചയിച്ച സ്റ്റൈലിംഗ് തന്നെയാണ് ട്രയംഫിന്റെ പുതിയ 400 സിസി ബൈക്കിനും തുടിപ്പേകുക. അടുത്തിടെ നിർത്തലാക്കിയ ത്രക്സ്റ്റൺ 1200 മോഡലിന്റെ ഡിസൈൻ ഭാഷ്യം ഇത് പ്രതിധ്വനിപ്പിക്കുമെന്ന കിംവദന്തികളുമുണ്ട്.

സ്‌കൾപ്പഡ് ഫ്യുവൽ ടാങ്ക്, കൂടുതൽ സ്പോർട്ടിയറായ റൈഡിംഗ് പോസ്ച്ചർ, സ്ലീക്ക് റിയർ സീറ്റ് കൗൾ, ബാർ-എൻഡ് മിററുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ തുടങ്ങിയ ഘടകങ്ങളെ ട്രയംഫ് ത്രക്സ്റ്റൺ 400 കഫേ റേസറിൽ ഉണ്ടാവും. ട്രയംഫ് ഇതുവരെ വരാനിരിക്കുന്ന പുത്തൻ ബൈക്കിന്റെ സാങ്കേതിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും സ്പീഡ് 400, സ്‌ക്രാംബ്ലർ 400X എന്നിവയിൽ കാണുന്ന അതേ 398 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിൻ തന്നെയായിരിക്കും ഉപയോഗിക്കുക.

6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ എഞ്ചിൻ ഏകദേശം 40 bhp കരുത്തിൽ പരമാവധി 37.5 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. എന്നിരുന്നാലും, ത്രക്സ്റ്റൺ 400 കഫേ റേസറിന്റെ സ്‌പോർട്ടിയർ സ്വഭാവവുമായി പൊരുത്തപ്പെടുന്നതിന് ചെറുതായി പരിഷ്ക്കരിച്ച ഗിയറിംഗ് അല്ലെങ്കിൽ എഞ്ചിൻ ട്യൂണിംഗ് ഉണ്ടായിരിക്കാമെന്നാണ് അനുമാനം.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ട്രയംഫിന്റെ പുതിയ 400 സിസി പ്രീമിയം മോട്ടോർസൈക്കിളിന്റെ സസ്പെൻഷനായി മുൻവശക്ക് അപ്‌സൈഡ്-ഡൌൺ ഫോർക്കുകൾ, പിന്നിൽ മോണോഷോക്ക് എന്നിവയായിരിക്കും കമ്പനി സമ്മാനിക്കുക. അതേസമയം രണ്ടറ്റത്തും ഡിസ്ക് ബ്രേക്കുകൾ ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെ സജ്ജീകരിക്കും. ബൈക്കിന്റെ ഫോക്കസ്ഡ് സ്റ്റാൻസുമായി പൊരുത്തപ്പെടുന്നതിന് മൊത്തത്തിലുള്ള ഭാരവും വലിപ്പവും ചെറുതായി മാറ്റാനും സാധ്യതയുണ്ട്.

വിലയുടെ കാര്യത്തിൽ ട്രയംഫ്, സ്പീഡ് 400 മോഡലിനേക്കാൾ അല്പം പ്രീമിയമായി ത്രക്സ്റ്റൺ 400 അവതരിപ്പിക്കുമെന്നാണ് വിവരം. നിലവിൽ റോഡ്സ്റ്റന് 2.46 ലക്ഷം രൂപയോളമാണ് എക്സ്ഷോറൂം വില വരുന്നത്. വ്യത്യസ്തമായ സ്റ്റൈലിംഗും സ്ഥാനനിർണയവും കണക്കിലെടുക്കുമ്പോൾ ആധുനിക എഞ്ചിനീയറിംഗിന്റെയും റെട്രോ അപ്പീലിന്റെയും മിശ്രിതം തേടുന്ന റൈഡർമാരെ ട്രയംഫിന്റെ കഫേ റേസർ ആകർഷിക്കും.

ഇന്ത്യയിൽ കഫേ റേസർ രംഗം ക്രമേണ പ്രചാരം നേടിക്കൊണ്ടിരിക്കുന്നതിനാൽ രസകരവും സ്റ്റൈലിഷുമായ സ്വഭാവസവിശേഷതകളാൽ സമ്പന്നമായ മോട്ടോർസൈക്കിളുകൾക്കായുള്ള വർധിച്ചുവരുന്ന ഡിമാന്റ് മുതലെടുക്കുകയാണ് ട്രയംഫിന്റെ ലക്ഷ്യം. എന്തായാലും ആകാംക്ഷയ്ക്ക് ഓഗസ്റ്റ് 15-ന് വിരാമമാവും. സബ് 500 സിസി വിഭാഗത്തിലെ അടുത്ത ക്രൗഡ്-പുള്ളറായി മാറിയേക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്.

More from DriveSpark

Article Published On: Thursday, July 31, 2025, 16:42 [IST]
English summary
Triumph thruxton 400 cafe racer motorcycle to launch on august 6 in india
കൂടുതല്‍... #triumph motorcycles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X