അപ്പാച്ചെ 310 സിസി ബൈക്കുകൾക്ക് കുറഞ്ഞത് 26,909 രൂപ വരെ, RR, RTR നിരയുടെ പുതിയ വില 2.21 ലക്ഷം മുതൽ

ബജാജ് പൾസറുകളോട് പടവെട്ടാനെത്തി തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ മോഡലാണ് ടിവിഎസ് അപ്പാച്ചെ (TVS Apache). ഇന്ന് 160 സിസി മുതൽ 310 സിസി വരെയുള്ള വിവിധ സെഗ്മെന്റുകളിൽ വിരാജിച്ച് കിടക്കുന്ന അപ്പാച്ചെ ശ്രേണി യൂത്തൻമാരുടെ ഫേവറീറ്റാണ്. കൃത്യമായ ഇടവേളകളിൽ ബൈക്കുകളിലേക്ക് നടപ്പിലാക്കുന്ന നവീകരണങ്ങളാണ് ഇത്രയും ജനപ്രീതിയാർജിക്കാൻ ബ്രാൻഡിനെ സഹായിച്ചത്. ഇപ്പോഴിതാ പുതുത്തി ജിഎസ്ടി (GST) നിരക്കുകളുടെ മുഴുവൻ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് കൈമാറിയതായി ടിവിഎസ് മോട്ടോർ കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. ആയതിനാൽ അപ്പാച്ചെ മോട്ടോർസൈക്കിളുകളുടെ വിലയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

160 സിസി, 180 സിസി, 200 സിസി മോഡലുകൾക്ക് 11,200 മുതൽ 13,400 രൂപ വരെയാണ് വില വെട്ടിക്കുറച്ചിരിക്കുന്നത്. ഇതോടെ 1.02 ലക്ഷം രൂപ മുതലാണ് ടിവിഎസ് അപ്പാച്ചെയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. RTR 310, RR 310 എന്നിവയ്ക്കാണ് പരമാവധി ആനുകൂല്യങ്ങൾ ലഭിച്ചിരിക്കുന്നതെന്നും കമ്പനി പറഞ്ഞു. RR 310 റേസിംഗ് റെഡ് നോൺ BTO വേരിയന്റുകൾക്ക് ക്വിക്ക്ഷിഫ്റ്റർ ഇല്ലാതെ വില 2.56 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്.

TVS Apache 310 Bikes Get Up To Rs 27 000 Price Cut After GST Reform

അതായത് മുൻ വിലയേക്കാൾ 21,759 രൂപ വരെയാണ് ഇപ്പോൾ വില കുറഞ്ഞിരിക്കുന്നത്. ക്വിക്ക്ഷിഫ്റ്റർ ഫീച്ചറുള്ള റേസിംഗ് റെഡ് വേരിയന്റിന് 2.71 ലക്ഷം രൂപയാണ് പുതുക്കിയ വില. അതേസമയം ക്വിക്ക്ഷിഫ്റ്ററുള്ള ബോംബർ ഗ്രേയാണെങ്കിൽ 2.76 ലക്ഷം രൂപയും എക്സ്ഷോറൂം വില നൽകേണ്ടി വരും. RR 310 BTO മോഡലുകളിലേക്ക് കടക്കുമ്പോൾ ചിത്രം കൂടുതൽ രസകരമാകും.

RR 310 ഡൈനാമിക് കിറ്റ് റേസിംഗ് റെഡ് 2.88 ലക്ഷം രൂപ വിലയിൽ എത്തുമ്പോൾ ബോംബർ ഗ്രേയിലുള്ള അതേ കിറ്റിന്റെ വില 2.93 ലക്ഷം രൂപയാണ്. റേസ് റെപ്ലിക്ക വേരിയന്റിന് 3.02 ലക്ഷം രൂപ വിലവരും. 25,659 രൂപയുടെ ഇളവാണ് ജിഎസ്ടി നവീകരണത്തിലൂടെ മോട്ടോർസൈക്കിളിന്റെ ഈ വേരിയന്റിനുണ്ടായിരിക്കുന്നത്. ഡൈനാമിക് പ്രോ കിറ്റ് പതിപ്പുകളുടെ കാര്യമെടുത്താൽ 25,000 രൂപയോളം കുറഞ്ഞിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്.

TVS Apache 310 Bikes Get Up To Rs 27 000 Price Cut After GST Reform

RR 310 റേസിംഗ് റെഡിന് 2.86 ലക്ഷം രൂപയും റേസ് റെപ്ലിക്ക പതിപ്പിന് 3.00 ലക്ഷം രൂപയുമാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്ന എക്സ്ഷോറൂം വില. എല്ലാ ഫീച്ചറുകളുമുള്ള ഡൈനാമിക് പ്ലസ് ഡൈനാമിക് പ്രോ കിറ്റ് വേരിയന്റുകൾക്ക് 3.03 ലക്ഷം രൂപയാണ് വില. റേസ് റെപ്ലിക്കയ്ക്ക് ഏകദേശം 27,000 രൂപയോളം വില താഴ്‌ന്നു. ഗ്ലോസി ബ്ലാക്ക് ആൻഡ് ഗോൾഡ് നിറത്തിലുള്ള പ്രത്യേക ആനിവേഴ്‌സറി എഡിഷൻ 3.10 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്.

RTR 310 നേക്കഡ് സ്ട്രീറ്റ് മോട്ടോർസൈക്കിളിന്റെ കാര്യമെടുത്ത് നോക്കിയാൽ ക്വിക്ക്ഷിഫ്റ്റർ ഇല്ലാതെ ബേസ് ആഴ്സണൽ ബ്ലാക്ക് വേയിന്റിന് 18,750 രൂപ കുറഞ്ഞ് 2.21 ലക്ഷം രൂപയായി എക്സ്ഷോറൂം വില. ക്വിക്ക്ഷിഫ്റ്റർ ഫീച്ചർ ഉൾപ്പെടുത്തി ആഴ്സണൽ ബ്ലാക്ക്, ഫ്യൂറി യെല്ലോ എന്നിവ വാങ്ങിയാൽ രണ്ടിനും 2.36 ലക്ഷമാണ് നൽകേണ്ടി വരിക. അതേസമയം ഫിയറി റെഡ് 2.41 ലക്ഷം രൂപയാണ് വരിക.

TVS Apache 310 Bikes Get Up To Rs 27 000 Price Cut After GST Reform

കൂടുതൽ സ്‌പോർട്ടി ഹാർഡ്‌വെയർ അവതരിപ്പിക്കുന്ന ഡൈനാമിക് കിറ്റിന്റെ ആഴ്‌സണൽ ബ്ലാക്ക് ആൻഡ് ഫ്യൂറി യെല്ലോയ്ക്ക് 2.53 ലക്ഷം രൂപയും ഫിയറി റെഡ് മോഡലിന് 2.58 ലക്ഷം രൂപയുമാണ് വില. സെപാങ് ബ്ലൂവിന് 2.67 ലക്ഷം രൂപയുമായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. RTR 310 ഡൈനാമിക് പ്രോ കിറ്റുള്ള ആഴ്‌സണൽ ബ്ലാക്ക് ആൻഡ് ഫ്യൂറി യെല്ലോയ്ക്ക് 2.62 ലക്ഷം രൂപയിൽ വില തുടങ്ങുമ്പോൾ സെപാങ് ബ്ലൂവിന് 2.76 ലക്ഷം രൂപ വിലയുണ്ട്.

ഡൈനാമിക്, ഡൈനാമിക് പ്രോ കിറ്റുകൾ തിരഞ്ഞെടുക്കുന്നത് 2.93 ലക്ഷം രൂപയോളം മുടക്കേണ്ടി വരും. RTR നിരയിലെ ഏറ്റവും ഉയർന്ന ജിഎസ്ടി ലാഭം (24,860 രൂപ) വാഗ്ദാനം ചെയ്യുന്നത് സെപാങ് ബ്ലൂ മോഡലാണ്. ഗ്ലോസി ബ്ലാക്ക് ആൻഡ് ഗോൾഡ് നിറങ്ങളിൽ വരുന്ന ആനിവേഴ്‌സറി എഡിഷൻ 2.86 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാനാവും.

23,350 രൂപയാണ് ഈ എക്സ്ക്ലൂസീവ് വേരിയന്റിന് കുറഞ്ഞിരിക്കുന്നത്. RR, RTR ബൈക്കുകളിൽ ഏറ്റവും വലിയ സാമ്പത്തിക ലാഭം RR 310 ഡൈനാമിക് പ്ലസ് ഡൈനാമിക് പ്രോ കിറ്റ് റേസ് റെപ്ലിക്കയിലാണ്. അതിന്റെ എക്സ്ഷോറൂം വില 3.17 ലക്ഷം രൂപയായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, September 23, 2025, 18:01 [IST]
English summary
Tvs apache 310 bikes get up to rs 27000 price cut after gst reform
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X