ദിവസങ്ങൾക്കുള്ളിൽ ഈ ചതി വേണ്ടായിരുന്നു! RTX 300 അഡ്വഞ്ചർ ബൈക്കിന്റെ വില കൂട്ടി ടിവിഎസ്; പുതിയ വില ഇങ്ങനെ

ഇന്ത്യൻ മോട്ടോർസൈക്കിൾ വിഭാഗത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടാണ് ടിവിഎസ് തങ്ങളുടെ ഏറ്റവും പുതിയ 300 സിസി അഡ്വഞ്ചർ ടൂററിനെ ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കുന്നത്. വില തന്നെയായിരുന്നു അപ്പാച്ചെ RTX 300 എന്ന് പേരിട്ടിരിക്കുന്ന എഡിവിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഈയൊരു ക്ലാസിൽ ലഭിക്കാത്തത്ര ഫീച്ചറുകളെല്ലാം കുത്തിനിറച്ചെത്തിയ മോഡൽ വലിയ തരംഗം തന്നെയാണ് സൃഷ്‌ടിച്ചത്. ഏവരുടേയും വാട്ട്സ്ആപ്പ് സ്റ്റാറ്റസും ഇൻസ്റ്റ സ്റ്റോറിയും ഭരിച്ച ബൈക്ക് ഷോറൂമിലെത്താനാണ് ആളുകൾ ഇപ്പോൾ കാത്തിരിക്കുന്നത്. R, T, X എന്ന വാക്ക് റാലി, ടൂറർ, എക്‌സ്ട്രീം എന്നിവതിനെയാണ് സൂചിപ്പിക്കുന്നത്.

ഈ അഡ്വഞ്ചർ മോട്ടോർസൈക്കിൾ ഒരു ടൂററുടെയും ഓഫ്-റോഡറിന്റേയും മിശ്രിതമാണെന്നാണ് ബ്രാൻഡിന്റെ അവകാശവാദം. ബേസ്, ടോപ്പ്, BTO എന്നീ മൂന്ന് വേരിയന്റുകളിലെത്തുന്ന ടിവിഎസ് അപ്പാച്ചെ RTX300-ന് യഥാക്രമം 1.99 ലക്ഷം, 2.14 ലക്ഷം, 2.29 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. പുറത്തിറക്കി ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും മോഡലിന്റെ വില വർധിപ്പിച്ചിരിക്കുകയാണ് കമ്പനി.

TVS Apache RTX 300 BTO Variant Price Increased

ടിവിഎസ് അപ്പാച്ചെ RTX 300 അഡ്വഞ്ചറിന്റെ ടോപ്പ് എൻഡ് BTO വേരിയന്റിന്റെ വില മാത്രമാണ് കമ്പനി പരിഷ്ക്കരിച്ചിരിക്കുന്നതെന്ന് മാത്രം. നേരത്തെ 2.29 ലക്ഷം രൂപ വിലയുണ്ടായിരുന്ന മോഡലിന് ഇപ്പോൾ 2.34 ലക്ഷം രൂപയായാണ് എക്സ്ഷോറൂം വില ഉയർത്തിയിരിക്കുന്നത്. അതായത് 5,000 രൂപയോളം വർധിപ്പിച്ചുവെന്ന് സാരം. മറ്റ് വേരിയന്റുകൾ പഴയ വിലയിൽ തന്നെ തുടർന്നും വാങ്ങാനാവുമെന്നത് ആശ്വാസം നൽകുന്ന കാര്യമാണ്.

ടിവിഎസ് RTX ആമുഖ വിലയിൽ പുറത്തിറക്കിയതിനാൽ ഈ വില വർധനവ് ഏവരും പ്രതീക്ഷിച്ചിരുന്നതുമാണ്. ബേസ്, ടോപ്പ് വേരിയന്റുകളുടെ വിലയിലും അധികം വൈകാതെ വർധനവുണ്ടാവുമെന്നാണ് വിവരം. ആയതിനാൽ അഡ്വഞ്ചർ മോട്ടോർസൈക്കിൾ വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവരെല്ലാം അധികം വൈകാതെ പോയി ബുക്ക് ചെയ്യുന്നതാവും ഉചിതം. അല്ലെങ്കിൽ ചെറിയ തുക അധികം മുടക്കാൻ റെഡിയായിക്കോ.

TVS Apache RTX 300 BTO Variant Price Increased

വൈപ്പർ ഗ്രീൻ, ടാർൺ ബ്രോൺസ്, മെറ്റാലിക് ബ്ലൂ, ലൈറ്റ്നിംഗ് ബ്ലാക്ക്, പേൾ വൈറ്റ് എന്നീ 5 കിടിലൻ കളർ ഓപ്ഷനുകളിലാണ് ടിവിഎസ് RTX 300 അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ആരേയും ഫാൻസാക്കുന്ന കിടിലൻ രൂപമാണ് അപ്പാച്ചെ എഡിവിക്കുള്ളത്. ഒരു പ്രീമിയം അഡ്വഞ്ചർ മോട്ടോർ‌സൈക്കിളിനോട് സാമ്യമുള്ളതായി തോന്നിയാലും തെറ്റുപറയാനാവില്ല. ഇന്റഗ്രേറ്റഡ് ഡ്യുവൽ എൽ‌ഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണത്തോടുകൂടിയ സെമി ഫെയറിംഗ് അന്യായ റോഡ് പ്രസൻസാണ് സമ്മാനിക്കുന്നത്.

അഡ്വഞ്ചർ ബൈക്കിന്റെ ഫെയറിംഗും അതിന്റെ ഫ്രണ്ട് വിൻഡ്‌ഷീൽഡും ഹൈവേ ടൂറിംഗിൽ വിൻഡ് പ്രൊട്ടക്ഷൻ നൽകുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയും RTX അഡ്വഞ്ചറിന് നന്നായി ഇണങ്ങുന്നുണ്ട്. ഹാൻഡിൽബാറിൽ ഘടിപ്പിച്ചിരിക്കുന്ന മിററുകൾ, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം, കരുത്തുറ്റ റിയർ ലഗേജ് റാക്ക് എന്നിവയും കൂടിയാവുമ്പോൾ കാര്യങ്ങളെല്ലാം അടിപൊളിയാവുന്നുണ്ട്.

പൂർണമായും ക്രമീകരിക്കാനാവുന്ന ഗോൾഡൻ ഫിനിഷുള്ള 41 mm USD ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോ-ഷോക്ക്, അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയും ടിവിഎസ് അപ്പാച്ചെ RTX 300 അഡ്വഞ്ചറിലെ ഹൈലൈറ്റുകളാണ്. ടൂർ, റാലി, അർബൻ, റെയിൻ റൈഡിംഗ് മോഡുകൾ, റാലി എ‌ബി‌എസ്, ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഗൂഗിൾ മാപ്‌സിനൊപ്പം മാപ്പ് മിററിംഗ്, നാവിഗേഷൻ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് RTX 300 എഡിവിയിലെ പ്രധാന ഫീച്ചറുകൾ.

.കഴിഞ്ഞ വർഷം മോട്ടോസോൾ ഇവന്റിൽ അവതരിപ്പിച്ച ഈ 299.1 സിസി DOHC 4V/സിലിണ്ടർ സിംഗിൾ-സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിന് 9,000 ആർപിഎമ്മിൽ 35 bhp പവറും 7,000 ആർപിഎമ്മിൽ 28.5 Nm ടോർക്കും നിർമിക്കാനാവും. സ്ലിപ്പർ അസിസ്റ്റ് ക്ലച്ച്, ക്വിക്ക്-ഷിഫ്റ്റർ എന്നിവയുള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കെടിഎം അഡ്വഞ്ചർ സീരീസ്, റോയൽ എൻഫീൽഡ് ഹിമാലയൻ, യെസ്ഡി അഡ്വഞ്ചർ എന്നിവയോടാണ് ടിവിഎസിന്റെ പുത്തൻ മോഡൽ മത്സരിക്കാനിറങ്ങുന്നത്.

More from DriveSpark

Article Published On: Monday, October 27, 2025, 16:35 [IST]
English summary
Tvs apache rtx 300 bto variant price increased new price list details
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X