ടിവിഎസിന്റെ കുതിരയാണെന്ന് ചുമ്മാ പറയുന്നതല്ല! 11 മാസത്തിൽ അപ്പാച്ചെ ബൈക്കുകൾ വാങ്ങിയത് 4 ലക്ഷം ആളുകൾ

ബജാജ് പൾസറുകൾക്ക് ഒരു എതിരാളിയുണ്ടായിരുന്നെങ്കിൽ അത് ടിവിഎസ് അപ്പാച്ചെ ആയിരുന്നു. അന്നും ഇന്നും വെന്നിക്കൊടി പാറിച്ച് മുന്നേറുന്ന വാഹനം യൂത്തൻമാർക്ക് എപ്പോഴും ഹരമാണ്. ആധുനിക കാലത്തിനൊത്ത് മാറുന്നതിൽ പൾസറുകൾ തോൽവിയായപ്പോൾ അപ്പാച്ചെയുടെ പരിഷ്ക്കാരങ്ങൾ വിസ്‌മയിപ്പിക്കുന്നതായിരുന്നുവെന്ന് വേണം പറയാൻ. അതത് സെഗ്മെന്റുകളിൽ വമ്പൻ ഹിറ്റായി ഓടുന്ന സ്പോർട്ടി മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ പുതിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല, 2025 സാമ്പത്തിക വർഷത്തിൽ അപ്പാച്ചെയുടെ 4 ലക്ഷം യൂണിറ്റ് വിൽപ്പന മറികടന്നിരിക്കുകയാണ് ടിവിഎസ്.

2025 സാമ്പത്തിക വർഷത്തിലെ ആദ്യ 11 മാസത്തിലാണ് ഈയൊരു നേട്ടം അപ്പാച്ചെയ്ക്ക് കൈവരിക്കാനായിരിക്കുന്നത്. 2019 സാമ്പത്തിക വർഷത്തിനുശേഷം ഇത് രണ്ടാം തവണയാണ് ഈ നാഴികക്കല്ല് മോഡൽ മറികടക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഏറ്റവു ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടിവിഎസ് മോട്ടോർസൈക്കിളും അപ്പാച്ചെ സീരീസാണ്. 150-200 സിസി വിഭാഗത്തിൽ 40 ശതമാനം വിഹിതത്തോടെയാണ് ബൈക്കുകൾ കുതിക്കുന്നത്.

TVS Apache Series Crossed 4 Lakh Sales Milestone In 2025 Financial Year

160, 180, 200, 310 തുടങ്ങിയ വിഭാഗങ്ങളിലാണ് അപ്പാച്ചെയ്ക്ക് സാന്നിധ്യമുള്ളത്. 2023 ഏപ്രിൽ മുതൽ 2024 ഫെബ്രുവരി വരെയുള്ള കാലയളവിൽ ടിവിഎസിന്റെ ഇരുചക്ര വാഹനങ്ങളുടെ മൊത്ത വിൽപ്പന 3.22 ദശലക്ഷം യൂണിറ്റിലെത്തിയെന്നും കമ്പനി പറയുന്നുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 11 ശതമാനം വർധനവാണിത്. സ്കൂട്ടർ വിൽപ്പനയിൽ 24 ശതമാനം വർധനവുണ്ടായെന്നും ബ്രാൻഡ് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം അപ്പാച്ചെ മോഡലുകൾ കാര്യമായ സംഭാവന ചെയ്‌തുവെങ്കിലും മോട്ടോർസൈക്കിൾ വിൽപ്പനയിൽ ടിവിഎസിന് 2 ശതമാനത്തിന്റെ നേരിയ ഇടിവും നേരിടേണ്ടതായി വന്നിട്ടുണ്ട്. അപ്പാച്ചെ സീരീസിന്റെ മികച്ച വിൽപ്പന കണക്കുകൾ കമ്പനിയുടെ ബൈക്ക് സെഗ്മെന്റിലെ നഷ്‌ടം നികത്താൻ സഹായിച്ചുവെന്നത് വലിയ ആശ്വാസമേകുന്ന കാര്യമാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ 160 4V പതിപ്പിനെ പുതുക്കി ബ്രാൻഡ് വിപണിയിൽ അവതരിപ്പിച്ചിരുന്നു.

TVS Apache Series Crossed 4 Lakh Sales Milestone In 2025 Financial Year

അധിക ഫീച്ചറുകളും കൂടുതൽ അപ്‌ഗ്രേഡുകളും നൽകി മോഡേണാക്കിയാണ് അപ്പാച്ചെ 160 4V വിപണിയിലെത്തിയത്. 1.40 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന മോട്ടോർസൈക്കിളിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റി പ്രവർത്തനക്ഷമമാക്കുന്ന പുതിയ ടിവിഎസ് SmartXonnect TM സാങ്കേതികവിദ്യ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ, വോയ്‌സ് അസിസ്റ്റ് പോലുള്ള ഫീച്ചറുകളെല്ലാം ലഭിച്ചത് ഇതേ പരിഷ്ക്കാരത്തിലാണ്.

അപ്പാച്ചെ RTR 160 4V മോഡലിൽ ടിവിഎസ് ഗ്ലൈഡ് ത്രൂ ടെക്‌നോളജിയും (GTT) ചേർത്തിട്ടുണ്ട്. ഈ പുതിയ സാങ്കേതികവിദ്യ കനത്ത ട്രാഫിക് സാഹചര്യങ്ങളിൽ തടസമില്ലാത്ത യാത്ര വാഗ്ദാനം ചെയ്യാൻ റൈഡറെ സഹായിക്കും. ക്രമീകരിക്കാവുന്ന ബ്രേക്ക്, ക്ലച്ച് ലിവർ എന്നിവയിലൂടെ കൂടുതൽ സുഖസൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. 160 സിസി സിംഗിൾ സിലിണ്ടർ എയർ, ഓയിൽ കൂൾഡ് എഞ്ചിനാണ് എൻട്രി ലെവൽ മോട്ടോർസൈക്കിളിന് ഇപ്പോഴും തുടിപ്പേകുന്നത്.

TVS Apache Series Crossed 4 Lakh Sales Milestone In 2025 Financial Year

8,000 ആർപിഎമ്മിൽ 17.3 bhp കരുത്തും 6,500 ആർപിഎമ്മിൽ 14.8 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ എഞ്ചിനാവും. 5-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മെച്ചപ്പെടുത്തിയ പവർ ഡെലിവറി, ഉയർന്ന മൈലേജ്, ദൈർഘ്യമേറിയ എഞ്ചിൻ ആയുസ്, കുറഞ്ഞ മലിനീകരണം, വ്യത്യസ്ത റൈഡ് സാഹചര്യങ്ങളിലുടനീളം സുസ്ഥിരമായ പെർഫോമൻസ് തുടങ്ങി നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന റേസ് ട്യൂൺഡ് ഫ്യൂവൽ ഇഞ്ചക്ഷൻ (RT-FI) സംവിധാനവും അപ്പാച്ചെ RTR 160 4V പതിപ്പിൽ ലഭ്യമാണ്.

അപ്പാച്ചെ RTR 160 4V മോഡലിന് സ്‌പോർട്ട്, അർബൻ, റെയിൻ എന്നിവയുൾപ്പെടെ മൂന്ന് റൈഡ് മോഡുകളും ടിവിഎസ് ഒരുക്കിയിട്ടുണ്ട്. മെക്കാനിക്കൽ വശങ്ങളും സമാനമാണെന്ന് വേണം പറയാൻ. സസ്പെൻഷനായി മുൻവശത്ത് 37 mm USD സസ്പെൻഷൻ, പിന്നിൽ മോണോഷോക്ക്, 240 mm റിയർ ഡിസ്ക് ബ്രേക്ക്, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയും ബൈക്കിൽ ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, March 22, 2025, 13:00 [IST]
English summary
Tvs apache series crossed 4 lakh sales milestone in 2025 financial year
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X