നല്ല സ്റ്റോറേജ് സ്പേസുണ്ട്, വിലയാണേൽ 88,942 രൂപയേയുള്ളൂ! ടിവിഎസിന്റെ പുതിയ ഫാമിലി സ്‌കൂട്ടർ വിപണിയിൽ

സ്‌കൂട്ടർ എന്നാൽ അതിന്റെ അവസാനവാക്കായി ഇന്ത്യക്കാർ പറയുന്ന പേരായിരുന്നു ഹോണ്ട ആക്‌ടിവയുടേത് (Honda Activa). എന്നാൽ ഇതിനൊരു മാറ്റം കൊണ്ടുവന്ന മോഡലാണ് ടിവിഎസ് ജുപ്പിറ്റർ (TVS Jupiter). രാജ്യത്തിന്റെ ഫാമിലി സ്‌കൂട്ടർ പദവിയും അലങ്കരിച്ച് ഹിറ്റായി വണ്ടിയിറങ്ങാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിന് മുകളിലായി. ഹൊസൂർ ആസ്ഥനമായി പ്രവർത്തിക്കുന്ന ടിവിഎസിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഇരുചക്ര വാഹനവും ജുപ്പിറ്റർ സ്‌കൂട്ടറാണ്. 110 സിസി സെഗ്മെന്റിൽ മാത്രമല്ല, 125 സിസി ഗിയർലെസ് സ്‌കൂട്ടർ വിഭാഗത്തിലും ജുപ്പിറ്റർ എതിരാളികൾക്കൊരു തലവേദനയാണ്.

ഇപ്പോഴിതാ ജുപ്പിറ്റർ 125 പതിപ്പിന്റെ പുത്തനൊരു വേരിയന്റുമായി വിപണിയിൽ എത്തിയിരിക്കുകയാണ് ജനപ്രിയരായ ടിവിഎസ്. ജുപ്പിറ്റർ 125 DT SXC എന്നു വിളിക്കുന്ന മോഡലിന് 88,942 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. സ്‌കൂട്ടറിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് സ്റ്റൈലിംഗ് മെച്ചപ്പെടുത്തലുകളും അധിക ഫീച്ചറുകളും കുത്തിനിറച്ചാണ് പുതുവേരിയന്റിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

TVS Jupiter 125 DT SXC Variant Launched Priced At Rs 88 942

മുമ്പ് 2023-ൽ ടിവിഎസ് ജുപ്പിറ്ററിന്റെ സ്മാർട്ട്സോണറ്റ് വേരിയന്റ് പുറത്തിറക്കി വിജയിച്ച തന്ത്രമാണ് വേറൊരു രീതിയിൽ കമ്പനി വീണ്ടും പരീക്ഷിച്ചിരിക്കുന്നത്. എന്നാൽ ഇത്തവണ സ്റ്റാൻഡേർഡ് മോഡലുകളിലെ മിക്ക ഡിസൈൻ ഘടകങ്ങളും അതേപടി വഹിക്കുന്നുണ്ടെങ്കിലും പുതിയ ജുപ്പിറ്റർ 125 DT SXC പതിപ്പ് അധികമായി ചില കോസ്മെറ്റിക് മെച്ചപ്പെടുത്തലുകളും അവതരിപ്പിക്കുന്നുണ്ട്.

അതിൽ ഏറ്റവും വലിയ ഹൈലൈറ്റ് സ്‌കൂട്ടർ ഇപ്പോൾ ഐവറി ബ്രൗൺ എന്ന പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയാണ് വരുന്നത്. കൂടാതെ ഫ്ലാറ്റ് സിംഗിൾ-പീസ് സീറ്റിന്റെ നിറവുമായി പൊരുത്തപ്പെടുന്നതിന് ഡ്യുവൽ-ടോൺ ഇന്നർ പാനലുകൾ, 3D എംബ്ലങ്ങൾ, വൈറ്റ് ബോഡി-കളറിലുള്ള ഗ്രാബ് റെയിൽ എന്നിവയും ടിവിഎസ് ജുപ്പിറ്റർ 125 DT SXC വേരിയന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

TVS Jupiter 125 DT SXC Variant Launched Priced At Rs 88 942

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ സ്കൂട്ടറിൽ ടിവിഎസ് സ്മാർട്ട്എക്സണക്ട് കണക്റ്റിവിറ്റിയുള്ള ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇത്തവണ ഒരുക്കിയിട്ടുണ്ട്. വെഹിക്കിൾ ട്രാക്കിംഗ്, വോയ്‌സ് കമാൻഡുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, എസ്എംഎസ് അലേർട്ടുകൾ, കോൾ അലേർട്ടുകൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇതിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇവയെല്ലാം ഉപഭോക്തൃ ആകർഷണം വർധിപ്പിക്കുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതും.

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ നിലവിലുള്ള ടിവിഎസ് ജുപ്പിറ്റർ 125 (TVS Jupiter) മോഡലുകളുടെ അതേ സവിശേഷതകൾ ഈ പുതിയ വേരിയന്റിലും നിലനിർത്തിയിട്ടുണ്ട്. സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് സസ്‌പെൻഷനും പിന്നിൽ ത്രീ-സ്റ്റെപ്പ് അഡ്‌ജസ്റ്റ്മെന്റ് സംവിധാനമുള്ള ട്വിൻ-ട്യൂബ് ഷോക്ക് അബ്സോർബറുകൾ എന്നിവയാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

TVS Jupiter 125 DT SXC Variant Launched Priced At Rs 88 942

ബ്രേക്കിംഗിനായി മുൻവശത്ത് 220 mm വലിപ്പമുള്ള ഡിസ്‌ക്കും പിന്നിൽ 130 mm വലിപ്പമുള്ള ഡ്രം ബ്രേക്കുമാണ് ടിവിഎസ് ജുപ്പിറ്റർ 125 DT SXC വേരിയന്റിൽ ഉപയോഗിക്കുന്നത്. അതേസമയം ട്യൂബ്‌ലെസ് ടയറുകളുള്ള 12 ഇഞ്ച് അലോയ് വീലുകളാണ് ആക്‌ടിവയുടെ എതിരാളിക്ക് സമ്മാനിച്ചിരിക്കുന്നത്. യുവജനങ്ങളുടെ പ്രിയപ്പെട്ട മോഡലായ എൻടോർഖിൽ നിന്നുള്ള അതേ 124.8 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ജുപ്പിറ്ററും കടമെടുത്തിരിക്കുന്നത്.

എന്നാൽ ഫാമിലി സ്‌കൂട്ടർ ശൈലിയിക്കായി എഞ്ചിനിൽ കമ്പനി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് കേട്ടോ. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8 bhp കരുത്തിൽ പരമാവധി 11 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുന്നതാണ്. ലിറ്ററിന് 53 കിലോമീറ്റർ മൈലേജാണ് ടിവിഎസ് ജുപ്പിറ്റർ 125 മോഡലിൽ അവകാശപ്പെടുന്നത്. ഹോണ്ട ആക്‌ടിവയ്ക്ക് പുറമെ സുസുക്കി ആക്‌സസ്, ഹീറോ ഡെസ്റ്റിനി, യമഹ ഫാസിനോ തുടങ്ങിയ 125 സിസി മോഡലുകൾക്കും ജുപ്പിറ്റർ ഭീഷണിയുയർത്തും.

More from DriveSpark

Article Published On: Thursday, May 29, 2025, 15:03 [IST]
English summary
Tvs jupiter 125 dt sxc variant launched priced at rs 88942 features specs
കൂടുതല്‍... #tvs motor #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X