കറുപ്പണിഞ്ഞ് സ്‌കൂട്ടറുകളിലെ യവനസുന്ദരി, ആരും മോഹിക്കുന്ന അഴകിൽ ജുപ്പിറ്ററിന്റെ സ്പെഷ്യൽ എഡിഷൻ

ഇന്ത്യക്കാരും ഗിയർലെസ് സ്‌കൂട്ടറുകളും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് കാലംകുറേയായി. ബജാജ് സണ്ണി, കൈറ്റിക് DX, ഹോണ്ട ആക്‌ടിവ അങ്ങനെ ഇതിഹാസങ്ങൾ നിറഞ്ഞാടിയ മണ്ണ് ഇപ്പോൾ മോഡേൺ മോഡലുകളാൽ സമ്പന്നമാണ്. ഇതിനിടയിൽ ഇലക്ട്രിക് സ്‌കൂട്ടറുകളും വിരാജിക്കുന്നുണ്ടെങ്കിലും പെട്രോൾ വണ്ടികളുടെ അന്തകനാവാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളുടെ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കൈയടക്കിവെച്ചിരിക്കുന്നത് ആക്ടിവയും ടിവിഎസ് ജുപ്പറ്ററുമാണ് (TVS Jupiter). വന്നകാലം മുതൽ ഇന്നു വരെ ഓരോ മാസങ്ങളിലും ലക്ഷക്കണക്കിന് ജുപ്പിറ്ററുകളാണ് വിറ്റഴിയുന്നത്.

ഒതുക്കമുള്ള രൂപവും നല്ല സ്റ്റോറേജ് സ്പേസും മികച്ച നിർമാണ നിലവാരവുമെല്ലാമാണ് ജുപ്പിറ്ററിനെ വേറിട്ടുനിർത്തുന്ന ഘടകങ്ങൾ. ഒപ്പം അടിക്കടി സ്കൂട്ടറിൽ കൊണ്ടുവരുന്ന മാറ്റങ്ങളും ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ടിവിഎസ് ജൂപ്പിറ്റർ 110 മോഡലിന്റെ തിയ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കിയിരിക്കുകയാണ്. 93,031 രൂപ എക്സ്ഷോറൂം വിലയാണ് വാഹനം സ്വന്തമാക്കാൻ മുടക്കേണ്ടി വരുന്നത്.

TVS Jupiter Special Edition Model Launched At Rs 93 031

ജുപ്പിറ്റർ 110 നിരയിലെ ഏറ്റവും ചെലവേറിയ ടോപ്പ്-സ്പെക്ക് വേരിയന്റാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. പുതിയ കളർ ഓപ്ഷനോടെയെത്തുന്ന സ്കൂട്ടറിന് വല്ലാത്തൊരു ആകർഷണം കൈവരിക്കാനായിട്ടുണ്ട് കേട്ടോ. കൂടാതെ തൊട്ടുതാഴെയുള്ള ഡിസ്ക് SXC വേരിയന്റിൽ മാത്രമേ കോസ്മെറ്റിക് മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളൂ. പൂർണമായും കറുപ്പിലൊരുങ്ങിയിരിക്കുന്ന സ്പെഷ്യൽ എഡിഷൻ മോഡൽ ആരേയും മോഹിപ്പിക്കാൻ പ്രാപ്‌തമാണ്.

ക്രോം എക്‌സ്‌ഹോസ്റ്റ് ഹീറ്റ് ഷീൽഡ് മാത്രമാണ് കറുപ്പ് നിറത്തിൽ പൂർത്തിയാക്കാത്ത ബോഡി ഭാഗം. സ്റ്റെൽത്ത് പെയിന്റ് സ്കീമാണ് ഗിയർലെസ് സ്‌കൂട്ടറിന്റെ ബോഡിയിൽ ഒരുക്കിയിരിക്കുന്നത്. ബോഡി വർക്കിലെ കമ്പനിയുടെ ലോഗോയും സ്കൂട്ടറിന്റെ പേരും ബ്രോൺസിലും കൊടുത്തിരിക്കുന്നത് മനോഹരമായിട്ടുണ്ട്. വിൽപ്പനയിലുള്ള മറ്റ് നാല് വേരിയന്റുകളിലും ഇത് ക്രോമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

TVS Jupiter Special Edition Model Launched At Rs 93 031

93,031 രൂപ വിലയുള്ള ഈ സ്പെഷ്യൽ എഡിഷൻ ടിവിഎസ് ജൂപ്പിറ്റർ 110 നിരയിലെ ഏറ്റവും വിലയേറിയ മോഡൽ കൂടിയാണ്. പുതിയ ഓൾ-ബ്ലാക്ക് ട്രീറ്റ്‌മെന്റിനപ്പുറം സ്‌പെഷ്യൽ എഡിഷൻ മെക്കാനിക്കലായി ജൂപ്പിറ്റർ 110 ഡിസ്‌ക് SXC വേരിയന്റിനോട് സമാനമാണ്. അതായത് ഇതിന് ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഡിസ്‌പ്ലേയും പോലുള്ള ഫീച്ചറുകൾ ലഭിക്കുന്നുണ്ടെന്നാണ്.

സ്റ്റാൻഡേർഡായി കിക്ക്സ്റ്റാർട്ടർ ഒഴിവാക്കിയാണ് ഇതിനെയും ടിവിഎസ് വിപണിയിൽ എത്തിച്ചിരിക്കുന്നത് കേട്ടോ. ഈയൊരു കാര്യം വേണമെന്ന് നിർബന്ധമുള്ളവർക്ക് ഒരു ആക്സസറിയായി കിക്ക്സ്റ്റാർട്ടർ ഘടിപ്പിക്കാനാവുമെന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. അല്ലെങ്കിൽ ബാറ്ററി പോയാൽ വണ്ടി സ്റ്റാർട്ടാക്കുന്നത് ശ്രമകരമായ വിഷയമായിരിക്കും. റിഫൈൻഡായിട്ടുള്ള 113.3 സിസി, സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക് എഞ്ചിനാണ് ടിവിഎസ് ജുപ്പിറ്ററിൻ്റെ ഹൃദയം.

TVS Jupiter Special Edition Model Launched At Rs 93 031

സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 6,500 ആർ‌പി‌എമ്മിൽ 8 bhp കരുത്തും 9.8 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. മൈലേജും പെർഫോമൻസും നൽകുന്നതിനായി ടിവിഎസിന്റെ iGO അസിസ്റ്റ് സിസ്റ്റവും ജുപ്പിറ്ററിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. നൂതനമായ iGO അസിസ്റ്റ് സാങ്കേതികവിദ്യയുള്ളതിനാൽ മുൻഗാമിയെ അപേക്ഷിച്ച് മൈലേജിൽ 10 ശതമാനം പുരോഗതി കൈവരിക്കാനും മോഡലിനായിട്ടുണ്ട്.

ലിറ്ററിന് 53 കിലോമീറ്റർ വരെ ഇന്ധനക്ഷമതയാണ് ഗിയർലെസ് സ്‌കൂട്ടറിൽ കമ്പനി അവകാശപ്പെടുന്നത്. സുഖകരവും സ്ഥിരതയുള്ളതുമായ യാത്രകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ജുപ്പിറ്റർ 110. ഉയർന്ന വേഗതയിൽ പോലും സ്റ്റെബിലിറ്റി ഉറപ്പാക്കുന്നതിനായി 1,275 mm നീളമുള്ള വീൽബേസിലാണ് ഗിയർലെസ്‌ സ്‌കൂട്ടറിനെ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ വേഗതയിൽ സ്ഥിരത വർധിപ്പിക്കാനായി ഡിസൈൻ ചെയ്‌തിരിക്കുന്ന ബോഡി ബാലൻസ് ടെക്നോളജി 2.0 സംവിധാനവുമുണ്ട്.

More from DriveSpark

Article Published On: Friday, September 12, 2025, 17:26 [IST]
English summary
Tvs jupiter special edition model launched at rs 93031 details inside
കൂടുതല്‍... #tvs motor #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X