150 കിലോമീറ്റർ റേഞ്ചുള്ള പുത്തൻ മാക്‌സി ഇല‌ക്ട്രിക് സ്‌കൂട്ടറുമായി ടിവിഎസ് വരുന്നേ, ടീസർ കണ്ട് ഞെട്ടി ഹോണ്ട

സ്‌കൂട്ടർ വിപണിയിലെ രാജാക്കൻമാരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. പലതരത്തിലുള്ള ഗിയർലെസ് സ്‌കൂട്ടറുകളാൽ സമ്പന്നമായ ഹോണ്ടയുടെ നിര പകരംവെക്കാനില്ലാത്തതുമാണ്. ഇവിടെ ഹോണ്ടയ്ക്ക് ഒരു എതിരാളിയുണ്ടെങ്കിൽ അത് ടിവിഎസ് എന്ന ഇന്ത്യൻ ബ്രാൻഡാണ്. ആക്‌ടിവയ്ക്ക് വെല്ലുവിളി ഉയർത്താൻ ജുപ്പിറ്ററും ഡിയോയുടെ ആധിപത്യം തകർത്ത എൻടോർഖ് ഇവി വിപണിയിൽ ഐക്യുബ് എന്നിങ്ങനെയാണ് ടിവിഎസിന്റെ ആയുധങ്ങൾ. ലോകത്തിലെ ഏറ്റവും ജനപ്രിയമായ 2W, 3W നിർമാതാക്കളിൽ ഒന്നായ ടിവിഎസ് മോട്ടോർ ആഗോളതലത്തിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുകയാണ്. അതിന്റെ ഭാഗമായി കമ്പനിയുടെ ആദ്യത്തെ മാക്‌സി സ്റ്റൈൽ ഇലക്ട്രിക് സ്‌കൂട്ടറുമായി വിപണിയിലേക്ക് എത്തുകയാണ് ടിവിഎസ്.

M1-S എന്ന് പേരിട്ടിരിക്കുന്ന മോഡൽ ഉടൻ തന്നെ ലോകത്തിലെ ഒന്നിലധികം വിപണികളിൽ വിൽപ്പനയ്ക്ക് എത്തും. തുടക്കത്തിൽ ഇന്ത്യയിൽ പുറത്തിറക്കില്ലെന്നത് നമുക്ക് നിരാശ നൽകുന്ന കാര്യമാണെങ്കിലും ഭാവിയിൽ ഐക്യൂബിനൊപ്പം മാക്‌സി സ്റ്റൈൽ ഇലക്ട്രിക് സ്‌കൂട്ടറും വിപണനത്തിന് എത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ടിവിഎസിന്റെ ഇന്തോനേഷ്യൻ വെബ്‌സൈറ്റിലാണ് പുത്തൻ ഇവിയുടെ ടീസർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

TVS M1-S Maxi-Style Electric Scooter Teased Ahead Of Launch

ഐക്യൂബ് ഫാമിലി ഫോർമാറ്റ് ഡിസൈനും ടിവിഎസ് X സ്‌പോർട്ടി ഫോർമാറ്റ് ഡിസൈനും കഴിഞ്ഞാൽ ടിവിഎസിൽ നിന്നുള്ള ആദ്യത്തെ മാക്സി സ്റ്റൈൽഡ് ഇലക്ട്രിക് സ്കൂട്ടറാവും M1-S . ആഗോള ഇലക്ട്രിക് സ്കൂട്ടർ വ്യവസായത്തിൽ ടിവിഎസിന്റെ സാന്നിധ്യം ശക്തിപ്പെടുത്താൻ വണ്ടി സഹായിക്കുമെന്ന് വേണം വിശ്വസിക്കാൻ. വരാനിരിക്കുന്ന സ്കൂട്ടറിന്റെ ഡിസൈൻ പലർക്കും പരിചിതമായി തോന്നിയെങ്കിൽ അതിശയിക്കാൻ ഒന്നുമില്ല കേട്ടോ.

ഇവി സ്റ്റാർട്ടപ്പായ അയൺ മൊബിലിറ്റിയിൽ നിന്നുള്ള അയൺ M1-S ഇലക്ട്രിക് സ്കൂട്ടറിനെ ടിവിഎസ് മോട്ടോർ റീബാഡ്‌ജ് ചെയ്‌ത് പുറത്തിറക്കുന്നതാണെന്ന് മാത്രം. അയൺ മൊബിലിറ്റിയിൽ നിക്ഷേപമുള്ള ഇന്ത്യൻ ബ്രാൻഡിന് ഇവിയെ വിപണിയിൽ എത്തിക്കാൻ പ്രത്യേകിച്ച് തയാറെടുപ്പുകളുടെ ആവശ്യമൊന്നും വേണ്ട. ലുക്കിന്റെ കാര്യത്തിൽ M1-S ഇവിക്ക് ഡ്യുവൽ ഹെഡ്‌ലൈറ്റുകളും ഇന്റഗ്രേറ്റഡ് ഐബ്രോ പോലുള്ള എൽഇഡി ഡിആർഎല്ലുകളുമുള്ള ഗംഭീര മുൻവശമാണുള്ളത്.

TVS M1-S Maxi-Style Electric Scooter Teased Ahead Of Launch

ഈ ഹെഡ്‌ലൈറ്റുകൾ ഇലക്ട്രിക് സ്‌കൂട്ടറിന് മസ്ക്കുലാർ ലുക്കാണ് സമ്മാനിക്കുന്നതും. ഹെഡ്‌ലൈറ്റുകൾക്ക് മുകളിൽ ഉയരമുള്ള വിൻഡ്‌സ്‌ക്രീനും കൊടുത്തിരിക്കുന്നതിനാൽ കാറ്റിൽ നിന്നുള്ള ശല്യവും ഒരുപരിധി വരെ ഒഴിവാക്കാനാവും. ടേൺ ഇൻഡിക്കേറ്ററുകളാകാൻ ചുറ്റപ്പെട്ടിരിക്കുന്ന എൽഇഡി സ്ട്രിപ്പുകളും മനോഹരമാണ്. ഫ്ലാറ്റ് ഫ്ലോർബോർഡ്, സ്റ്റെപ്പ്ഡ് സിംഗിൾ-പീസ് സീറ്റ്, സ്റ്റൈലിഷ് സിംഗിൾ-പീസ് റിയർ ഗ്രാബ് റെയിൽ എന്നിവയാണ് ഇലക്ട്രിക് സ്കൂട്ടറിലെ മറ്റ് ഹൈലൈറ്റുകൾ.

ഒപ്പം എൽഇഡി ടെയിൽ ലൈറ്റുകൾ, എൽഇഡി റിയർ ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ കൂടിയെത്തുമ്പോൾ സംഗതി ഉഷാറാവും. അലോയ് വീലുകൾ 14 ഇഞ്ച് സൈസിലാണ് വരിക. കൂടാതെ ഫാറ്റ് ടയറുകൾ സജ്ജീകരിച്ചിരിക്കുന്നതിനാൽ റൈഡിംഗ് കംഫർട്ടും കൂടും. മുൻവശത്തും പിൻവശത്തും ഡിസ്ക് ബ്രേക്ക് കൊടുത്തിരിക്കുന്നതിൽ മികച്ച സ്റ്റോപ്പിംഗ് പവറും ടിവിഎസിന്റെ മാക്‌സി സ്റ്റൈൽ ഇലക്ട്രിക് സ്കൂട്ടറിനുണ്ടാവും.

അതേസമയം സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ട്വിൻ ഷോക്ക് അബ്സോർബറുകളുമാണ് ടിവിഎസ് ഉപയോഗിക്കുക. 7 ഇഞ്ച് TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്മാർട്ട് കീ ഫീച്ചർ എന്നിവ M1-S ഇവിയുടെ ശ്രദ്ധേയമായ ഫീച്ചറുകളാണ്. 26 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസും സ്‌കൂട്ടറിന്റെ പ്രായോഗികത വർധിപ്പിക്കാനായി ഒരുക്കും. 4.3 kWh ബാറ്ററി പായ്ക്കാണ് ഇവിയുടെ ഹൃദയം.

12.5 kW പീക്ക് പവറിൽ പരമാവധി 254 Nm റിയർ വീൽ ടോർക്കും 45 Nm റേറ്റുചെയ്ത ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടോറുമാണ് ടിവിഎസിന്റെ പുതിയ വൈദ്യുത സ്കൂട്ടറിലുണ്ടാവുക. 3.7 സെക്കൻഡിനുള്ളിൽ 0-50 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന മോഡലിന് മണിക്കൂറിൽ 105 കിലോമീറ്റർ പരമാവധി വേഗതയിലോടാനും സാധിക്കും. സിംഗിൾ ചാർജിൽ 150 കിലോമീറ്റർ റേഞ്ചായിരിക്കും ഇലക്ട്രിക് സ്കൂട്ടറിനുണ്ടാവുക.

More from DriveSpark

Article Published On: Thursday, August 7, 2025, 8:34 [IST]
English summary
Tvs m1 s maxi style electric scooter teased ahead of launch
കൂടുതല്‍... #tvs motor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X