ഇനി വാങ്ങാൻ രണ്ടായി കാരണം, 67 കി.മീ. മൈലേജുള്ള ബൈക്കുകളിലെ സൂപ്പർഹീറോ; വില 1 ലക്ഷത്തിൽ താഴെയേയുള്ളൂ

ഇന്ത്യയിലെ 125 സിസി മോട്ടോർസൈക്കിൾ സെഗ്മെന്റെ ഒറ്റയടിക്ക് മാറ്റിയെടുത്തവരാണ് ടിവിഎസ്. റൈഡർ എന്ന മോഡലിലൂടെ യൂത്തിനെ മുഴുവൻ തങ്ങളിലേക്ക് ആകർഷിക്കാൻ ബ്രാൻഡിനായി എന്നതാണ് സത്യം. കമ്മ്യൂട്ടർ ബൈക്കുകൾ മാത്രമുണ്ടായിരുന്ന വിഭാഗത്തിലേക്ക് സ്പോർട്ടി സ്റ്റൈലിംഗും ഫീച്ചറുകളും കുത്തിനിറച്ചെത്തിയ മോഡൽ ഹിറ്റടിച്ചതും വളരെ വേഗമായിരുന്നു. സ്പോർട്ടി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ സെഗ്മെന്റിലെ സാധ്യതകൾ തുറന്നിടാൻ ടിവിഎസിന് സാധിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഹീറോയ്ക്കും ഹോണ്ടയ്ക്കും വരെ ഈ ഐഡിയ തോന്നിയത്. എതിരാളികളുടെ എണ്ണം വർധിക്കുമ്പോഴും വിൽപ്പന പിടിച്ചുനിർത്താനുള്ള തന്ത്രങ്ങളും കമ്പനിക്ക് കൃത്യമായി അറിയാം.

അതിന്റെ ഭാഗമായിതാ ടിവിഎസ് റൈഡർ 125 മോട്ടോർസൈക്കിളിലേക്ക് പുതിയ രണ്ട് വേരിയന്റുകൾ കൂടി ചേർത്തിരിക്കുകയാണ്. ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ റൈഡർ സൂപ്പർ സ്ക്വാഡ് എഡിഷനിലേക്കാണ് പുത്തൻ അവതാരങ്ങളെ കൊണ്ടുവന്നിരിക്കുന്നത്. മാർവൽ ഐക്കണുകളായ ഡെഡ്‌പൂൾ എഡിഷൻ, വോൾവറിൻ എഡിഷൻ എന്നിവയാണ് ബ്രാൻഡ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.

TVS Raider Deadpool And Wolverine Super Squad Editions Launched

ഈ കൂട്ടിച്ചേർക്കലുകളോടെ ജെൻ Z റൈഡർമാരുടെ അഭിരുചികൾ നിറവേറ്റുന്നതിനായി റൈഡറിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ഡെഡ്‌പൂളിന്റെയും വോൾവറിന്റെയും ക്യാരക്‌ടറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ഡീക്കലുകളും ഗ്രാഫിക്‌സും പുതിയ സൂപ്പർ സ്ക്വാഡ് പതിപ്പുകളിൽ വേറിട്ടുനിൽക്കുന്നുണ്ടെന്ന് പറയാതെ വയ്യ. ഇത് 125 സിസി സെഗ്‌മെന്റിൽ റൈഡറിന്റെ ഡിസൈന് ഒരു സവിശേഷമായ ആകർഷണമാണ് നൽകുന്നത്.

റൈഡറിന്റെ സാങ്കേതിക വൈദഗ്ധ്യം ശക്തിപ്പെടുത്തുന്ന 85-ലധികം കണക്റ്റഡ് സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന റിവേഴ്‌സ് എൽസിഡി ഡിജിറ്റൽ ക്ലസ്റ്ററും റൈഡറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് കേട്ടോ. 2023-ൽ അയൺ മാൻ, ബ്ലാക്ക് പാന്തർ എന്നീ സൂപ്പർഹീറോകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള പുത്തൻ എഡിഷനുകൾ പുറത്തിറക്കിയപ്പോൾ, മാർവൽ-തീം മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ച ആദ്യത്തെ ബ്രാൻഡായിരുന്നു ടിവിഎസ്.

TVS Raider Deadpool And Wolverine Super Squad Editions Launched

7,500 ആർ‌പി‌എമ്മിൽ 11.2 ബി‌എച്ച്‌പി പവറും 6,000 ആർ‌പി‌എമ്മിൽ 11.75 എൻ‌എം ടോർക്കും നൽകുന്ന 3-വാൽവ് 124.8 സിസി എയർ ആൻഡ് ഓയിൽ കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. സെഗ്മെന്റിലെ ക്ലാസ്-ലീഡിംഗ് ടോർക്കാണ് റൈഡർ വാഗ്‌ദാനം ചെയ്യുന്നത്. 0-60 കിലോമീറ്റർ വേഗത വെറും 5.8 സെക്കൻഡിനുള്ളിൽ കൈവരിക്കാനും ഇതിനാവും.

മൈലേജ് വർധിപ്പിക്കാനും അധിക ടോർക്കിനായും iGO അസിസ്റ്റാണ് ടിവിഎസ് റൈഡറിൽ ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ അപ്‌ഡേറ്റിൽ iGO അസിസ്റ്റ് വിത്ത് ബൂസ്റ്റ് മോഡ്, ഗ്ലൈഡ് ത്രൂ ടെക്‌നോളജി (GTT) എന്നിവയും റൈഡറിൽ കൊടുത്തിട്ടുണ്ട്. മണിക്കൂറിൽ 99 കിലോമീറ്ററാണ് 125 സിസി ബൈക്കിന്റെ പരമാവധി വേഗമായി പറയുന്നത്. ലിറ്ററിന് 67 കി.മീ. മൈലേജാണ് റൈഡറിൽ അവകാശപ്പെടുന്നത്.

TVS Raider Deadpool And Wolverine Super Squad Editions Launched

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്‌പെൻഷനായി മുൻവശത്ത് ലോ-ഫ്രക്ഷൻ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഗ്യാസ് ചാർജ്‌ഡ് 5-സ്റ്റെപ്പ് അഡ്‌ജസ്റ്റബിൾ മോണോഷോക്കുമാണുള്ളത്. മസ്‌കുലാര്‍ ടാങ്ക്, സ്‌നാസി ഹൈഡ്‌ലൈറ്റ്, മിനിമലിസ്റ്റിക് ടെയില്‍ ലാമ്പ്, റിവേഴ്സ് എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിൽ ബ്ലൂടൂത്ത്, വോയ്സ് അസിസ്റ്റൻസ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, നോട്ടിഫിക്കേഷനുകൾ, കോൾ അലേർട്ടുകൾ തുടങ്ങിയ മോഡേൺ ഫീച്ചറുകളെല്ലാം ബൈക്കിൽ കുത്തിനിറച്ചിട്ടുമുണ്ട്.

180 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 780 മില്ലീമീറ്റർ സീറ്റ് ഉയരവുമാണ് ടിവിഎസ് റൈഡറിനുള്ളത്. പുതിയ റൈഡർ സൂപ്പർ സ്ക്വാഡ് എഡിഷന് (SSE) 99,465 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ഈ മാസം മുതൽ രാജ്യവ്യാപകമായി എല്ലാ ടിവിഎസ് ഡീലർഷിപ്പുകളിലും ഡെഡ്‌പൂൾ, വോൾവറിൻ എഡിഷനുകൾ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഹോണ്ട ഹോർനെറ്റ് 125, ഹീറോ എക്സ്ട്രീം 125R എന്നിവയുമായാണ് സെഗ്മെന്റിൽ റൈഡറിന്റെ പ്രധാന മത്സരം.

More from DriveSpark

Article Published On: Tuesday, August 26, 2025, 18:01 [IST]
English summary
Tvs raider deadpool and wolverine super squad editions launched price starts from rs 99465
കൂടുതല്‍... #tvs motor #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X