ഇനി EMI കുറയും, റോണിന് ഒറ്റയടിക്ക് 14,330 രൂപ വെട്ടിക്കുറച്ച് ടിവിഎസ്! ഹണ്ടറിനേക്കാൾ ലാഭത്തിൽ വാങ്ങാം

സാധാരണക്കാർക്കായി നിലകൊള്ളുന്നൊരു ഇരുചക്ര വാഹന നിർമാതാക്കളാണ് തിരുക്കുറുങ്കുടി വെങാരം സുന്ദരം എന്ന ടിവിഎസ്. ഇന്ത്യയിൽ ഹീറോ മോട്ടോകോർപ്പിനോടും ബജാജിനോടുമെല്ലാം പടവെട്ടി തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിരിക്കുന്ന ബ്രാൻഡ് അപ്പാച്ചെ, വിക്‌ടർ, സ്റ്റാർ സിറ്റി, എൻടോർഖ് എന്നിങ്ങനെ പലതരത്തിലുള്ള ഹിറ്റ് വാഹനങ്ങളാണ് ഇന്ത്യൻ വിപണിക്കായി സമ്മാനിച്ചിരിക്കുന്നത്. കമ്മ്യൂട്ടർ ബൈക്കുകൾ പോലെ തന്നെ സ്പോർട്‌സ് സെഗ്മെന്റിലും തകർക്കാൻ ടിവിഎസിനായിട്ടുണ്ടെങ്കിലും റോയൽ എൻഫീൽഡ് 350 സിസി വിഭാഗത്തിലുള്ള റെട്രോ മോഡലുകളോട് കൊമ്പുകോർക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ടായിരുന്നില്ല. ഹണ്ടർ 350 ക്ലിക്കായതോടെ സമാന ശൈലിയുള്ളൊരു പടക്കുതിരയ്ക്ക് ടിവിഎസ് രൂപംകൊടുക്കുകയുണ്ടായി.

225 സിസി എഞ്ചിനുമായി എത്തിയ റോണിനായിരുന്നു അത്. സ്ക്രാംബ്ലർ ബൈക്കുകളോടെ സാമ്യമുള്ള ഒരു ക്രോസ്ഓവർ ബ്രീഡായിരുന്നു റോണിൻ. ഹണ്ടർ പോലെ വിജയം ആയില്ലെങ്കിലും തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിക്കാൻ ടിവിഎസിനായിട്ടുണ്ട്. നല്ല മൈലേജും, സിറ്റിയിലും ഹൈവേയിലും ഒരുപോലെ ഉപയോഗിക്കാനാവുന്ന തരത്തിലുള്ള പെർഫോമൻസും മോട്ടോർസൈക്കിളിന്റെ ശക്തിയായിരുന്നു.

TVS Ronin 225 Become More Affordable By Rs 14 300

വിലയും തരക്കേടില്ലാത്ത രീതിയിൽ നിശ്ചയിക്കാൻ ടിവിഎസിനായിരുന്നു. ഇപ്പോഴിതാ പുതിയ ജിഎസ്‌ടി നിരക്കുകൾ നിലവിൽ വന്നതോടെ റോണിന്റെ വില പിന്നെയും കുറഞ്ഞിരിക്കുകയാണ്. അങ്ങമെ മുമ്പത്തെക്കാൾ വാല്യു ഫോർ മണി ഉൽപ്പന്നമായി ടിവിഎസിന്റെ നിയോ-റെട്രോ മോട്ടോർസൈക്കിൾ മാറുന്നു. ബേസ്, മിഡ്, ടോപ്പ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വരുന്ന ബൈക്കിന് ഇപ്പോൾ വില എങ്ങനെയാണെന്ന് നോക്കിയാലോ?

നേരത്തെ 1,35,990 രൂപ വിലയുണ്ടായിരുന്ന ടിവിഎസ് റോണിൻ ബേസ് ലൈറ്റ്നിംഗ് ബ്ലാക്ക് മോഡലിന് ഇപ്പോൾ 1,24,790 രൂപയായി പ്രാരംഭ എക്സ്ഷോറൂം വില. അതായത് മുമ്പത്തെ വിലയേക്കാൾ 11,200 രൂപയുടെ നേരിട്ടുള്ള കുറവ് സംഭവിച്ചിട്ടുണ്ടെന്ന് ചുരുക്കം. നിയോ-റെട്രോയുടെ മാഗ്മ റെഡ് ബേസിന്റെ മുമ്പത്തെ 1,38,520 രൂപയിൽ നിന്ന് 1,27,090 രൂപയായി ഇത്തവണ കുറഞ്ഞിട്ടുണ്ട്. അതായത് 11,430 രൂപ ലാഭിക്കാമെന്ന് സാരം.

TVS Ronin 225 Become More Affordable By Rs 14 300

മിഡ് വേരിയന്റുകളിലേക്ക് നോക്കിയാൽ ഗ്ലേസിയർ സിൽവർ പതിപ്പിന് മുമ്പ് 1,60,510 രൂപയായിരുന്നു എക്സ്ഷോറൂം വിലയെങ്കിൽ ഇപ്പോൾ 13,220 രൂപ കുറഞ്ഞ് എക്സ്ഷോറൂം വില 1,47,290 രൂപയായി മാറിയിട്ടുണ്ട്. ഇനി മിഡിലെ ചാർക്കോൾ എംബർ വാങ്ങാനിരിക്കുന്നവർക്ക് 13,420 രൂപയോളം ഇനി മുതൽ ലാഭിക്കാനാവും. 1,62,010 രൂപയുണ്ടായിരുന്ന വില 1,48,590 രൂപയായിട്ടാണ് താഴ്ന്നിരിക്കുന്നത്.

ടിവിഎസ് റോണിന്റെ ടോപ്പ് വേരിയന്റുകൾക്ക് മുമ്പ് 1,73,720 രൂപയായിരുന്നു എക്സ്ഷോറൂം വിലയുണ്ടായിരുന്നത്. നിംബസ് ഗ്രേ, മിഡ്‌നൈറ്റ് ബ്ലൂ എന്നിവ ഇപ്പോൾ 1,59,390 രൂപയ്ക്ക് വിൽക്കാനാണ് കമ്പനിയുടെ തീരുമാനം. അതായത് ജിഎസ്‌ടി 28 ശതമാനത്തിൽ നിന്നും 18 ശതമാനമാക്കി കുറച്ചതോടെ നേരിട്ട് 14,330 രൂപയുടെ കുറവ് സംഭവിച്ചുവെന്ന് സാരം. അങ്ങനെ ബൈക്കിന്റെ ഓൺ-റോഡ് വില വരെ 2 ലക്ഷം ബജറ്റിൽ എത്തുന്നുണ്ടെന്ന് ചുരുക്കം.

TVS Ronin 225 Become More Affordable By Rs 14 300

വിലയൊഴികെ വാഹനത്തിൽ മറ്റ് മാറ്റങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. 20.4 bhp പവറിൽ പരമാവധി 19.93 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന 225.9 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിനുമായാണ് ടിവിഎസ് റോണിൻ വിപണിയിൽ എത്തുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുമായി ജോടിയാക്കിയിരിക്കുന്ന 5-സ്പീഡ് ഗിയർബോക്‌സാണ് ബൈക്കിലുള്ളത്. കൂടാതെ USD ഫോർക്കുകൾ, എൽഇഡി ലൈറ്റിംഗ്, കണക്റ്റിവിറ്റി ഫീച്ചറുകൾ തുടങ്ങിയ നിരവധി സവിശേഷതകളും നിയോ റെട്രോ മോട്ടോർസൈക്കിളിന്റെ മൊഞ്ച് വർധിപ്പിക്കുന്നുണ്ട്.

മിഡ് വേരിയന്റുകൾ മുതൽ ഡ്യുവൽ-ചാനൽ എബിഎസ്, 300 mm ഫ്രണ്ട്, 240 mm റിയർ ഡിസ്ക് ബ്രേക്കുകൾ, എഎസ്ജി (ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ) സിസ്റ്റം എന്നിവയും ടിവിഎസ് റോണിനിൽ ഒരുക്കിയിട്ടുണ്ട്. ഡബിൾ ക്രാഡിൽ സ്പ്ലിറ്റ് സിൻക്രോ ഫ്രെയിമിൽ പണികഴിപ്പിച്ചിരിക്കുന്ന മോട്ടോർസൈക്കിളിന് 14 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയും 159 കിലോഗ്രാം ഭാരവും 181 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണുള്ളത്.

More from DriveSpark

Article Published On: Monday, September 22, 2025, 9:00 [IST]
English summary
Tvs ronin 225 become more affordable by rs 14300 new price details
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X