RTX അല്ല, പുതിയ ബിഎംഡബ്ല്യു അഡ്വഞ്ചർ ബൈക്കിൻ്റെ പണിതുടങ്ങി ടിവിഎസ്; വരവിന് സമയമായി

കാർ വിപണിയിൽ മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള ബന്ധമാണ് ഇരുചക്ര വാഹന വിപണിയിൽ ടിവിഎസും ബിഎംഡബ്ല്യു മോട്ടോറാഡും തമ്മിലുള്ളത്. ബാഡ്‌ജ് എഞ്ചിനിയറിംഗ് അല്ല ഇവരുടെ പ്രധാന ഉദ്ദേശമെങ്കിലും ഒരു മോഡൽ മാത്രമാണ് ഇതുവരെ റീബാഡ്‌ജ് ചെയ്‌ത് പുറത്തിറക്കിയിരിക്കുന്നത്. 12 വർഷം മുമ്പ് അതായത് 2013 ൽ ആരംഭിച്ച ഇന്തോ-ജർമൻ സഹകരണത്തിൻ്റെ ഭാഗമായി ഈ കൂട്ടുകെട്ടിൽ ഇതുവരെ 2 ലക്ഷം ബൈക്കുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്. 500 സിസിക്ക് താഴെയുള്ള മോട്ടോർസൈക്കിൾ വിഭാഗത്തിലെ ഏറ്റവും വിജയകരമായ കൂട്ടുകെട്ടാണ് ടിവിഎസും ബിഎംഡബ്ല്യുവും തമ്മിലുള്ളതെന്ന് ഈ കണക്കുകൾ പറഞ്ഞുവെക്കുന്നുമുണ്ട്.

ബിഎംഡബ്ല്യു മോട്ടോറാഡിൻ്റെ എൻട്രി ലെവൽ മോട്ടോർസൈക്കിളുകളായിരുന്ന G 310 GS, G 310 R, G 310 RR എന്നിവ ടിവിഎസാണ് ഇന്ത്യയിൽ നിർമിച്ചിരുന്നത്. മൂന്ന് ബൈക്കുകളും തദ്ദേശീയ ബ്രാൻഡിൻ്റെ ഹൊസൂർ പ്ലാൻ്റിൽ നിർമിച്ച് 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുമുണ്ട്. ബവേറിയൻ ബ്രാൻഡ് വികസിപ്പിച്ചെടുത്ത ഈ എഞ്ചിൻ കടമെടുത്താണ് ടിവിഎസ് RR310, RTR 310 എന്നീ രണ്ട് സൂപ്പർഹിറ്റ് മോഡലുകൾ നിർമിച്ചിരിക്കുന്നത്.

TVS Starts Production Of BMW F 450 GS Adventure Tourer Motorcycle In India

നിലവിൽ ബിഎംഡബ്ല്യു G 310 GS, G 310 R മോഡലുകൾ നിർത്തലാക്കിയെങ്കിലും പകരക്കാരനായി F 450 GS എന്ന പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിളിനെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിൻ്റെ ഭാഗമായി രണ്ട് ലക്ഷം എന്ന നാഴികക്കല്ല് പിന്നിടുന്നതിനൊപ്പം ടിവിഎസ് മോട്ടോർ പുതിയ F 450 GS എഡിവി ബൈക്കിനായുള്ള ഉത്പാദനവും ഇന്ത്യയിൽ ആരംഭിച്ചു. 2025 EICMA മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച മോഡൽ ഇതിനോടകം വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

F 450 GS അഡ്വഞ്ചർ ബൈക്കിൻ്റെ ആഗോള നിർമാണ കേന്ദ്രമായി ഇന്ത്യ പ്രവർത്തിക്കുമെന്നും ബിഎംഡബ്ല്യു അറിയിച്ചിട്ടുണ്ട്. ബേസിക്, എക്സ്ക്ലൂസീവ്, സ്പോർട്ട്, ട്രോഫി എന്നിങ്ങനെ നാല് വേരിയൻ്റുകളിലാണ് പുതിയ ബിഎംഡബ്ല്യു മോട്ടോറാഡിൻ്റെ അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണനത്തിന് എത്തുക. പുതിയ 420 സിസി ട്വിൻ-സിലിണ്ടർ എഞ്ചിനാണ് ജിഎസ് സീരീസിലെ പുതിയ അതിഥിക്ക് തുടിപ്പേകാനായി എത്തുന്നത്.

TVS Starts Production Of BMW F 450 GS Adventure Tourer Motorcycle In India

6 സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,750 ആർപിഎമ്മിൽ 48 bhp കരുത്തും 6,750 ആർപിഎമ്മിൽ 43 Nm ടോർക്കും വരെ വികസിപ്പിക്കാൻ ശേഷിയുണ്ടാവും. ക്ലച്ച് ഉപയോഗിക്കാതെ തന്നെ വേഗത്തിലുള്ള അപ്‌ഷിഫ്റ്റുകൾക്കും ഡൗൺഷിഫ്റ്റുകൾക്കുമായ ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ എന്നറിയപ്പെടുന്ന ക്വിക്ക്ഷിഫ്റ്ററും മോഡലിൽ ഒരുക്കുമെന്നാണ് വിവരം. കണക്റ്റിവിറ്റി സവിശേഷതകളാൽ നിറഞ്ഞ 6.5 ഇഞ്ച് TFT ഡിസ്‌പ്ലേയും മോഡലിലുണ്ട്.

ഒറിജിനൽ ബിഎംഡബ്ല്യു മോട്ടോറാഡ് ആക്‌സസറീസ് ശ്രേണിയുടെ ഭാഗമായി ക്രോസ്-സ്‌പോക്ക് വീലുകൾ, നിരവധി വിൻഡ്‌ഷീൽഡ് ഓപ്ഷനുകൾ, ലഗേജ് സിസ്റ്റങ്ങൾ, ഹാൻഡിൽബാർ റീസറുകൾ, റാലി സീറ്റ്, ലോ സീറ്റ് ഓപ്ഷനുകൾ അലുമിനിയം എഞ്ചിൻ ഗാർഡ് എന്നിവയുൾപ്പെടെ അധിക കസ്റ്റമൈസേഷനും ബവേറിയൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്യും. റൈഡിംഗ് സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഡൈനാമിക്സിനുമായി ഈസി റൈഡ് ക്ലച്ച് (ERC) ബൈക്കിൽ സജ്ജീകരിച്ചിരിട്ടുണ്ടേ.

TVS Starts Production Of BMW F 450 GS Adventure Tourer Motorcycle In India

GS ട്രോഫി വേരിയൻ്റിൽ ഈയൊരു ഫീച്ചർ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും. കൂടാതെ മറ്റെല്ലാ വകഭേദങ്ങളിലേക്കും ഇത് അധിക തുക മുടക്കിയാൽ വാങ്ങിവെക്കാനുമാവുമെന്നാണ് ബിഎംഡബ്ല്യു അറിയിച്ചിരിക്കുന്നത്. റോയൽ എൻഫീൽഡ് ഹിമാലയൻ 450, കെടിഎം 390 അഡ്വഞ്ചർ എന്നിവയുമായി നേരിട്ട് മത്സരത്തിനിറങ്ങുന്ന F 450 GS ടൂറിംഗ് പ്രേമികളെയും പുതിയ അഡ്വഞ്ചർ റൈഡർമാരെയും ആകർഷിക്കുമെന്ന കാര്യം ഉറപ്പാണ്.

ഭാവിയിൽ ടിവിഎസും ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള സ്വന്തം 450 സിസി മോട്ടോർസൈക്കിൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ടിവിഎസിൻ്റെ ഉടമസ്ഥതയിലുള്ള നോർട്ടൻ്റെ വരാനിരിക്കുന്ന പ്രീമിയം മോഡലുകൾക്കും ഇതേ ആർക്കിടെക്ച്ചർ ആയിരിക്കും ഉപയോഗിക്കുക. എന്തായാലും പുതുവർഷത്തിൽ ബിഎംഡബ്ല്യുവിൻ്റെ അഡ്വഞ്ചർ മോഡലിന് ഇന്ത്യയിൽ വലിയ സ്വീകാര്യത തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Friday, November 28, 2025, 17:00 [IST]
English summary
Tvs starts production of bmw f 450 gs adventure tourer motorcycle in india
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X