അണ്ണൻമാരുടെ വണ്ടിക്ക് സ്റ്റൈലൻ ഫീച്ചറുകളുമായി ടിവിഎസ്, പഞ്ചറാവുമെന്ന പേടിയില്ലാതെ ഇനി കൊണ്ടുനടക്കാം

ഒരുകാലത്ത് ഇന്ത്യൻ ടൂവീലർ വിപണിയുടെ ഹൃദയമായിരുന്നു മോപ്പഡുകൾ. കൈനറ്റിക് ലൂണ പോലുള്ള ഇതിഹാസങ്ങൾ ജനിച്ച നാട് പിന്നീട് ഇത്തരം വാഹനങ്ങളെ പൂർണമായും മറന്നിരുന്നു. എന്നാൽ ടിവിഎസ് എന്ന അതികായകൻമാർ മോപ്പഡുകൾ വേണ്ടവരുടെ സ്വപ്‌നം പൂർത്തിയാക്കാൻ 2016-ൽ XL100 എന്ന മിടുക്കന് രൂപം കൊടുത്തു. പിന്നീട് കമ്പനി ഏറ്റവും കൂടുതൽ പണംവാരുന്ന മോഡലുകളിൽ ഒന്നായി ഇത് മാറുകയും ചെയ്‌തു. കേരളത്തിൽ അധികം ഫാൻസില്ലെങ്കിലും തമിഴ്‌നാട് പോലെയുള്ള സംസ്ഥാനങ്ങളിൽ XL100 വലിയ വിജയമാണ് കൈവരിച്ചത്. അവിടുത്തെ ഗ്രാമക്കാഴ്ച്ചകൾ ടിവിഎസിന്റെ XL ഇല്ലാതെ പൂർത്തിയാവില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

സ്‌കൂട്ടറിന്റേയും ബൈക്കിന്റേയും പ്രായോഗികത ഒന്നിച്ച് നൽകുന്ന ഇരുചക്ര വാഹനമാണിത്. ഫോർ സ്ട്രോക്ക് എഞ്ചിൻ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ മോപ്പഡ് കൂടിയാണ് ടിവിഎസ് XL100. കാലത്തിനൊത്ത് മാറാൻ ഈ പടക്കുതിരയ്ക്ക് സാധിക്കുന്നുണ്ടെന്നതാണ് വിജയം. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ മോപ്പഡിലേക്ക് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് മോഡേൺ ആക്കിയെടുത്തിരിക്കുകയാണ് ബ്രാൻഡ്.

TVS XL100 HD Alloy Wheel Variant Launched At Rs 65 047

ടിവിഎസ് മോട്ടോർ കമ്പനി വാഹനത്തിന് അലോയ് വീൽ സമ്മാനിച്ചതാണ് ഏറ്റവും പ്രധാനം. പുതിയ XL100 HD അലോയ് 65,047 രൂപയുടെ എക്സ്ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. പരിഷ്ക്കരിച്ച മോഡൽ, കരുത്തുറ്റ ഈടുതലും ആധുനിക രൂപകൽപ്പനയും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് ദൈനംദിന യാത്രകളെ കൂടുതൽ പ്രായോഗികവും സ്റ്റൈലിഷും, കാര്യക്ഷമവുമാക്കുന്നുവെന്നാണ് കമ്പനി പറയുന്നത്.

റെഡ്, ബ്ലൂ, ഗ്രേ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് XL100 HD അലോയ് വേരിയന്റ് വിപണനത്തിന് എത്തുന്നത്. XL100 ഒന്നിലധികം വേരിയന്റുകളിലും ലഭ്യമാണ്. ഹെവി ഡ്യൂട്ടി പതിപ്പിന് 47,754 രൂപ, ഹെവിഡ്യൂട്ടി ഐ-ടച്ച്സ്റ്റാർട്ടിന് 60,405 രൂപ, ഹെവിഡ്യൂട്ടി ഐ-ടച്ച്സ്റ്റാർട്ട് വിൻ എഡിഷന് 63,347 രൂപ, കംഫർട്ട് ഐ-ടച്ച്സ്റ്റാർട്ടിന് 63,705 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.

TVS XL100 HD Alloy Wheel Variant Launched At Rs 65 047

പുതിയ XL100 HD അലോയ് വേരിയന്റ് ഇപ്പോൾ ട്യൂബ്‌ലെസ് ടയറുകളുള്ള 16 ഇഞ്ച് അലോയ് വീലുകളിലാണ് വിപണിയിലെത്തുന്നത്. ഇത് സ്പോക്ക് വീലുകൾ ഉപയോഗിക്കുന്ന വേരിയന്റുകളെ അപേക്ഷിച്ച് മികച്ച ഈടുതലും സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. പുതിയ എൽഇഡി ഹെഡ്‌ലാമ്പും മോപ്പഡിലേക്ക് അവതരിപ്പിച്ചുണ്ട്. അതുവഴി രാത്രിയിൽ കൂടുതൽ വ്യക്തമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത്.

അതേസമയം പുതിയ കാലത്തെ ഗ്രാഫിക്‌സ്, പുനർരൂപകൽപ്പന ചെയ്ത ടെയിൽ ലൈറ്റുകൾ, പൂർണമായും കറുപ്പിൽ ഒരുക്കിയിരിക്കുന്ന മഫ്‌ളർ എന്നിവ മോപ്പഡിന്റെ പരുക്കൻ ആകർഷണം നഷ്ടപ്പെടുത്താതെ അതിന്റെ സമകാലിക രൂപത്തെ കളറാക്കുന്നുവെന്ന് പറയാം. കൂടുതൽ സ്റ്റൈലിഷായെങ്കിലും പ്രായോഗികതയിൽ ഇപ്പോഴും പുലിയാണ് ടിവിഎസ് XL100. അധിക ലഗേജ് കയറ്റണമെങ്കിൽ വേർപെടുത്താവുന്ന സീറ്റ്, വിശാലമായ ഫ്ലോർബോർഡ് സ്പേസ്, കൂടുതൽ സൗകര്യത്തിനായി മൊബൈൽ ചാർജിംഗ് പോർട്ട് എന്നിവ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

TVS XL100 HD Alloy Wheel Variant Launched At Rs 65 047

ഹൈ-ഗ്രിപ്പ് ടെക്സ്ചർ ചെയ്ത സീറ്റ് സുഖപ്രദമായ സവാരിക്കൊപ്പം ഉപയോഗവും ഉറപ്പാക്കുന്നു. അതേസമയം ഡാമ്പിംഗോടുകൂടിയ ഫ്രണ്ട് ടെലിസ്കോപ്പിക് സസ്പെൻഷനും വേരിയബിൾ റേറ്റഡ് സ്പ്രിംഗുകളുള്ള സ്വിംഗ്-ആം റിയർ സസ്പെൻഷനും പരുക്കൻ ഭൂപ്രദേശങ്ങളിൽ പോലും സുഗമമായ റൈഡാണ് പുതിയ ടിവിഎസ് XL100 HD അലോയ് വാഗ്ദാനം ചെയ്യുന്നത്. സാങ്കേതികമായി നോക്കിയാലും നവീകരണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

XL100 HD അലോയിയിൽ 15 ശതമാനം കൂടുതൽ മൈലേജ് നൽകുന്ന ETFi എന്ന ഇക്കോ ത്രസ്റ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിർഭാഗ്യവശാൽ വീഴുകയാണെങ്കിൽ മൂന്ന് സെക്കൻഡിനുള്ളിൽ എഞ്ചിൻ യാന്ത്രികമായി ഓഫ് ചെയ്യുന്ന ടിൽറ്റ് സെൻസറും ടിവിഎസ് തങ്ങളുടെ മോപ്പഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വാഹനത്തിന്റെ സുരക്ഷ ഇരട്ടിയാക്കുന്ന കാര്യമാണ്.

TVS XL100 HD Alloy Wheel Variant Launched At Rs 65 047

മോപ്പഡിന് കരുത്തേകുന്നത് 99.7 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, 4-സ്ട്രോക്ക് ഫ്യുവൽ-ഇൻജക്റ്റഡ് എഞ്ചിനാണ്. ഇത് 6000 ആർപിഎമ്മിൽ 4.3 bhp പവറും 3500 ആർപിഎമ്മിൽ 6.5 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. XL100 മോഡലിന്റെ പരമാവധി വേഗത 58 കിലോമീറ്ററാണെന്നും ടിവിഎസ് പറയുന്നു. ഈ എഞ്ചിൻ ഒരു സെൻട്രിഫ്യൂഗൽ വെറ്റ് ക്ലച്ച്, ചെയിൻ ഡ്രൈവ് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, September 20, 2025, 11:12 [IST]
English summary
Tvs xl100 hd alloy wheel variant launched at rs 65047 details inside
കൂടുതല്‍... #tvs motor #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X