ആൾട്ടോയുടെ വിലയാണേലും കൊണ്ടുനടക്കാൻ ലാഭം, 323 കി.മീ റേഞ്ചുള്ള ഇ-ബൈക്കിന്റെ പുത്തൻ മോഡലുകളുമായി കമ്പനി

ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicles) നിരത്തുകൾ നിറയുമ്പോൾ ഇവിയിലേക്ക് ചേക്കേറാൻ കൊതിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ സ്‌കൂട്ടറുകൾ ഇഷ്‌ടമല്ലാത്തവരിൽ മിക്കവരും നല്ല ലുക്കും പെർഫോമൻസുമുള്ള ബൈക്കുണ്ടോയെന്ന് നോക്കിനടക്കുന്നുണ്ടാവും. അത്തരക്കാർക്ക് കണ്ണുംപൂട്ടി വാങ്ങാവുന്ന ഇ-മോട്ടോർസൈക്കിളുകളാണ് അൾട്രാവയലറ്റിന്റേത് (Ultraviolette). മോളിവുഡിലെ ഏറ്റവും വലിയ വണ്ടിഭ്രാന്തനായ ദുൽഖർ സൽമാന് ഓഹരിയുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡ് യുവാക്കൾക്കിടയിൽ ഏറെ ജനപ്രിയമാണ്. F77 സീരീസിലൂടെ യൂത്തൻമാരെ കൈയിലെടുത്ത ബ്രാൻഡ് ഇപ്പോഴിതാ സൂപ്പർസ്ട്രീറ്റ്, സൂപ്പർസ്ട്രീറ്റ് റീകോൺ എന്നിങ്ങനെ പേരിട്ടിരിക്കുന്ന രണ്ട് പുത്തൻ വേരിയന്റുകൾ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

മോട്ടോർസൈക്കിളുകളുടെ എർഗണോമിക്സിൽ ചില മാറ്റങ്ങൾ വരുത്തിയാണ് അൾട്രാവയലറ്റ് F77 സൂപ്പർസ്ട്രീറ്റ്, സൂപ്പർസ്ട്രീറ്റ് റീകോൺ മോഡലുകൾ വിപണിയിൽ എത്തിയിരിക്കുന്നത്. കൂടാതെ നിലവിലുള്ള വകഭേദങ്ങളെ അപേക്ഷിച്ച് അധിക ചിലവില്ലാതെ കുറച്ച് പുതിയ സവിശേഷതകളും ചേർത്തിട്ടുണ്ട്. സൂപ്പർസ്ട്രീറ്റിന് 2.99 ലക്ഷം രൂപയാണ് വില. അതേസമയം സൂപ്പർസ്ട്രീറ്റ് റീകോൺ 3.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാം.

Ultraviolette F77 Super Street Launched

അൾട്രാവയലറ്റ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ വകഭേദങ്ങൾക്കായുള്ള ബുക്കിംഗ് ഫെബ്രുവരി 1 മുതൽ ആരംഭിക്കുമെന്നും മാർച്ച് 1 മുതൽ ഡെലിവറികൾ തുടങ്ങുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സൂപ്പർസ്ട്രീറ്റ് വേരിയന്റുകളിലെ ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്ന് ഹാൻഡിൽബാറിന്റെ പുതുക്കിയ സ്ഥാനമാണ്. ഹാൻഡിൽബാർ ഉയർത്തി കൂടുതൽ അപ്-റൈറ്റ് റൈഡിംഗ് പൊസിഷൻ നേടാൻ ബൈക്കിനായിട്ടുണ്ട്.

ഇത് ദൈനംദിന യാത്രകൾ കൂടുതൽ മികച്ചതാക്കും. ഇതോടൊപ്പം തന്നെ ട്രാക്ഷൻ കൺട്രോൾ ഒരു ഓപ്ഷനായി മാത്രം വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഡേർഡ് F77 മാക് 2 വേരിയന്റിൽ നിന്ന് വ്യത്യസ്തമായി അൾട്രാവയലറ്റ് ഇലക്‌ട്രിക് സ്പോർട് മോട്ടോർസൈക്കിളിന്റെ പുതിയ വേരിയന്റുകൾക്ക് സ്റ്റാൻഡേർഡായി ത്രീ ലെവൽ ട്രാക്ഷൻ കൺട്രോൾ കമ്പനി ഒരുക്കിയിട്ടുണ്ടെന്നതും രസകരമായ സംഗതിയാണ്.

Ultraviolette F77 Super Street Launched

സ്റ്റാൻഡേർഡ് മാക് 2, മാക് 2 റീകോൺ എന്നിവയ്ക്ക് സമാനമായി അൾട്രാവയലറ്റ് F77 സൂപ്പർസ്ട്രീറ്റ് വേരിയന്റുകൾക്ക് 10 ലെവൽ റീജനറേറ്റീവ് ബ്രേക്കിംഗും ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോളും (DSC) ലഭിക്കുന്നുണ്ട്. ഇതോടൊപ്പം പുതിയ F77 സൂപ്പർ സ്ട്രീറ്റിൽ 3 റൈഡിംഗ് മോഡുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, 3 എബിഎസ് മോഡുകൾ, ഓപ്ഷണൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും സമ്മാനിച്ചിട്ടുണ്ട്. .

ഡിസൈനിലെ മാറ്റത്തോടൊപ്പം 5 ഇഞ്ച് TFT ഡിജിസ്റ്റൽ ക്ലസ്റ്ററിന്റെ ആംഗിളും മാറ്റിയിട്ടുണ്ടെന്ന് അൾട്രാവയലറ്റ് പറയുന്നു. ഇത് ഇപ്പോൾ മൊത്തത്തിലുള്ള കാഴ്ച്ച മെച്ചപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. ടർബോ റെഡ്, ആഫ്റ്റർബേണർ യെല്ലോ, സ്റ്റെല്ലാർ വൈറ്റ്, കോസ്മിക് ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് F77 സൂപ്പർസ്ട്രീറ്റ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവുക.

Ultraviolette F77 Super Street Launched

മൊത്തത്തിൽ ഇലക്‌ട്രിക് സ്പോർട് മോട്ടോർസൈക്കിളിന് ഇപ്പോൾ 207 കിലോഗ്രാം ഭാരമാണുള്ളത്. അൾട്രാവയലറ്റിന്റെ പുതിയ സൂപ്പർസ്ട്രീറ്റ് വേരിയന്റുകളിൽ മെക്കാനിക്കലായി മാറ്റമമൊന്നും വന്നിട്ടില്ല. 27 kW മോട്ടോറും 7.1 kWh ബാറ്ററി പായ്ക്കുമാണ് ഇപ്പോഴും മോഡലിന് തുടിപ്പേകുന്നത്. അതേസമയം സൂപ്പർസ്ട്രീറ്റ് റീകോൺ പതിപ്പിന് 30 kWh മോട്ടോറും 10.3 kWh ബാറ്ററി പായ്ക്കുമാണുള്ളത്.

മോട്ടോർസൈക്കിളുകളുടെ അവകാശപ്പെടുന്ന റേഞ്ച് കണക്കുകൾ സൂപ്പർസ്ട്രീറ്റിന് 211 കിലോമീറ്ററും സൂപ്പർസ്ട്രീറ്റ് റീകോണിന് 323 കിലോമീറ്ററുമാണ്. ഒരു ഓപ്ഷനായി ഉപഭോക്താക്കൾക്ക് പുതിയ UVLYNC ടൈപ്പ് 2 ചാർജിംഗ് ഇന്റർഫേസ് തെരഞ്ഞെടുക്കാനും അവസരമുണ്ട്. ഇതുവഴി AC കാർ ചാർജർ അല്ലെങ്കിൽ AC കാർ ചാർജിംഗ് സ്റ്റേഷനുകളിൽ അൾട്രാവയലറ്റ് F77 ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യാൻ സാധിക്കും.

More from DriveSpark

Article Published On: Friday, January 31, 2025, 17:17 [IST]
English summary
Ultraviolette f77 super street launched price features battery range
കൂടുതല്‍... #electric bike #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X