165 കിലോമീറ്റർ റേഞ്ചും കുറഞ്ഞ വിലയും, 24 മണിക്കൂറിൽ ഈ ഇലക്‌ട്രിക് ബൈക്ക് വാങ്ങാനെത്തിയത് ആയിരം പേർ

ഇലക്‌ട്രിക് സ്കൂട്ടറുകളോടുള്ള പ്രണയം ഇന്ത്യക്കാർക്ക് മോട്ടോർസൈക്കിളുകളോടും പതിയെ മൊട്ടിട്ട് തുടങ്ങിയിട്ടുണ്ട്. റിവോൾട്ടും മാറ്ററും ടോർക്കും പോലുള്ള ബ്രാൻഡുകൾ ഇതിന്റെ നേട്ടങ്ങൾ കൊയ്യുന്നുമുണ്ട്. എന്നാൽ പരമ്പരാഗത ശൈലിയിൽ നിന്നും വേറിട്ടു ചിന്തിക്കുന്നവർക്ക് പ്രിയം അൾട്രാവയലറ്റിനോടാണ്. ഇ-സ്പോർട്‌സ് ബൈക്കുകളാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇവി ബ്രാൻഡിന്റെ ആവനാഴിയിലുള്ളത്. F77 സീരീസിലൂടെ രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവന്ന ബ്രാൻഡ് ഇക്കഴിഞ്ഞ ദിവസം 2 പുതിയ മോഡലുകളെ കൂടി ഇന്ത്യൻ വിപണിക്കായി സമ്മാനിക്കുകയുണ്ടായി. ടെസറാക്റ്റ് സ്‌കൂട്ടറും ഷോക്ക്‌വേവ് മോട്ടോർസൈക്കിളുമാണ് അൾട്രാവയലറ്റ് അവതരിപ്പിച്ചത്.

അൾട്രാവയലറ്റിന്റെ ആദ്യത്തെ ഡ്യുവല്‍ പര്‍പ്പസ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് ഷോക്ക്‌വേവ്. സിറ്റി, ഓഫ്‌റോഡ് ആവശ്യങ്ങള്‍ക്ക് ഈ ഇലക്ട്രിക് ബൈക്ക് ഉപയോഗിക്കാമെന്നതാണ് എതിരാളികളിൽ നിന്നും ഇതിനെ വേറിട്ടുനിർത്തുന്നത്. എന്തായാലും പുറത്തിറക്കി ആദ്യ ദിവസം തന്നെ ഓളം തീർക്കാൻ മോഡലിനായിട്ടുണ്ട്. പ്രീ-ബുക്കിംഗ് ആരംഭിച്ച ഷോക്ക്‌വേവിനായി ഇതുവരെ 1,000 ബുക്കിംഗുകൾ ലഭിച്ചുവെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

Ultraviolette Shockwave Electric Motorcycle Gets 1 000 Unit Bookings In One Day

പ്രീ-ബുക്കിംഗ് വിൻഡോ ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളിലാണ് അൾട്രാവയലറ്റ് ഷോക്ക്‌വേവിന് ആയിരത്തിലധികം ബുക്കിംഗുകൾ ലഭിച്ചത്. ഇലക്ട്രിക് എൻഡ്യൂറോ മോട്ടോർസൈക്കിളായ പുതിയ ഷോക്ക്‌വേവിന്റെ വില തന്നെയാവും ഇത്രയും സ്വീകാര്യത ലഭിക്കാൻ കാരണമായിരിക്കുന്നതെന്ന് നിസംശയം പറയാനാവും. ഇവി വാങ്ങാനെത്തുന്ന ആദ്യത്തെ 1,000 പേർക്ക് വെറും 1.50 ലക്ഷം രൂപയ്ക്കാണ് വാഹനം സ്വന്തമാക്കാനാവുക.

ഇതിന് ശേഷം വില ഉയർത്തുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നുവെങ്കിലും മികച്ച പ്രതികരണം കണക്കിലെടുത്ത് അടുത്ത 1,000 ബുക്കിംഗുകളിലേക്കും ആമുഖ വിലകൾ നീട്ടുമെന്ന് അൾട്രാവയലറ്റ് അറിയിച്ചു. ആദ്യത്തെ 2,000 ഓർഡറുകൾ പൂർത്തിയായിക്കഴിഞ്ഞാൽ ഷോക്ക്‌വേവിന് 1.75 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. പുതിയ ലൈറ്റ് മോട്ടോർസൈക്കിൾ ഫണ്ടൂറോ പ്ലാറ്റ്‌ഫോമിലാണ് പുതിയ ഇലക്ട്രിക് എൻഡ്യൂറോ മോട്ടോർസൈക്കിൾ പണികഴിപ്പിച്ചിരിക്കുന്നത്.

Ultraviolette Shockwave Electric Motorcycle Gets 1 000 Unit Bookings In One Day

14.5 bhp കരുത്തിൽ പരമാവധി 505 Nm ടോർക്ക് നൽകുന്ന ഇലക്ട്രിക് മോട്ടോറാണ് അൾട്രാവയലറ്റ് ഷോക്ക്‌വേവിന് തുടിപ്പേകുന്നത്. ബാറ്ററി വലിപ്പം എത്രയായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 4 kWh ബാറ്ററിയുമായി വാഹനം വരുമെന്നാണ് സൂചന. സിംഗിൾ ചാർജിൽ വാഹനത്തിന് 165 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവുമെന്നാണ് ബ്രാൻഡ് വ്യക്തമാക്കിയിരിക്കുന്നത്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 2.9 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവിക്കാവും. 120 കിലോഗ്രാം ഭാരമുള്ള ഇലക്ട്രിക് ബൈക്കിന്റെ പരമാവധി വേഗം മണിക്കൂറിൽ 120 കിലോമീറ്ററായി അൾട്രാവയലറ്റ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ചാർജിംഗിന്റെ കാര്യത്തിലും കിടിലമാണ് ഷോക്ക്‌വേവ്. സൂപ്പർനോവ ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ ബൈക്ക് 20-80 ശതമാനം ചാർജ് ചെയ്യാം.

Ultraviolette Shockwave Electric Motorcycle Gets 1 000 Unit Bookings In One Day

മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുൻവശത്ത് 200 mm ട്രാവലുള്ള 37 mm ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ 180 mm ട്രാവലുള്ള മോണോഷോക്ക് സജ്ജീകരണവുമാണ് അൾട്രാവയലറ്റിന്റെ ഷോക്ക്‌വേവ് ഇലക്ട്രിക് മോട്ടോർസൈക്കിളിനായി ഒരുക്കിയിരിക്കുന്നത്. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയർ വയർ-സ്പോക്ക്ഡ് വീലുകളിലാണ് ഇലക്ട്രിക് എൻഡ്യൂറോ നിരത്തിലേക്ക് എത്തുക.

ബ്രേക്കിംഗിനായി മുൻവശത്ത് 270 mm ഡിസ്ക്കും പിന്നിൽ 220 mm ഡിസ്ക്ക് യൂണിറ്റുകളുമാണ് സമ്മാനിച്ചിരിക്കുന്നത്. രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളായിരിക്കും ഷോക്ക്‌വേവ്. കോസ്മിക് ബ്ലാക്ക്, ഫ്രോസ്റ്റ് വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ ഈ ബൈക്ക് ലഭ്യമാകും. അടുത്ത വർഷമായിരിക്കും ഇവിക്കായുള്ള ഡെലിവറി കമ്പനി ആരംഭിക്കുക.

More from DriveSpark

Article Published On: Friday, March 7, 2025, 11:19 [IST]
English summary
Ultraviolette shockwave electric motorcycle gets 1000 unit bookings in one day
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X