വില കേട്ടാൽ ആരായാലും വാങ്ങും, ആക്‌ടിവ ഇവിക്കും മുമ്പേ ഹിറ്റടിച്ച് 261 KM റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടർ

ഓലയും ഏഥറുമെല്ലാം അരങ്ങുവാഴുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിൽ കൊടുങ്കാറ്റാവുമെന്ന് പ്രതീക്ഷിച്ചിരുന്ന മോഡലാണ് ഹോണ്ട ആക്‌ടിവ ഇവി (Honda Activa EV). അവതരണവും ബുക്കിംഗും എല്ലാം ആരംഭിച്ചുവെങ്കിലും ജാപ്പനീസ് ബ്രാൻഡിൽ നിന്നും മോഡലിനെ കുറിച്ച് ഇതുവരെ കാര്യമായ അറിവൊന്നുമില്ലാതെയിരിക്കുകയായിരുന്നു. എന്നാൽ ഇതിനിടയിൽ സർപ്രൈസായി വന്ന് ഹിറ്റടിച്ചുകൊണ്ട് പോയിരിക്കുകയാണ് അൾട്രാവയലറ്റ്. കിടുക്കനൊരു ഇവി അവതരിപ്പിച്ചാണ് കമ്പനി വൈദ്യുത വാഹന ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. അതും താങ്ങാനാവുന്ന വിലയും ഒടുക്കത്തെ റേഞ്ചുമായി എത്തിയ അൾട്രാവയലറ്റ് ടെസറാക്റ്റ് സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ് നേടിയിരിക്കുന്നത്.

വിപണിയിലെത്തി രണ്ടാഴ്ച്ച പിന്നിടുമ്പോഴേക്കും അൾട്രാവലയറ്റിന്റെ മാക്‌സി സ്റ്റൈൽ ഇലക്ട്രിക് സ്‌കൂട്ടറിനായി 50,000-ത്തിലധികം ബുക്കിംഗുകൾ വാരിക്കൂട്ടിയതായി കമ്പനി അറിയിച്ചിരിക്കുകയാണ്. 1.20 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ ടെസറാക്റ്റിന്റെ ആദ്യത്തെ 50,000 ബുക്കിംഗുകൾക്കാണ് പ്രാരംഭ വില ബാധകമാവുക. പിന്നീട് സ്കൂട്ടറിന്റെ വില 1.45 ലക്ഷം രൂപയായി ഉയരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Ultraviolette Tesseract Electric Scooter Bookings Crossed 50 000 Units

മുമ്പ് ആദ്യത്തെ 10,000 പേർക്കും പിന്നീട് 20,000 പേർക്കുമാണ് 1.20 ലക്ഷം രൂപയ്ക്ക് ടെസറാക്റ്റ് നൽകാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് വണ്ടിക്ക് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് ആദ്യത്തെ അരലക്ഷം ഉപഭോക്താക്കൾക്ക് ഇവി കുറഞ്ഞ വിലയ്ക്ക് കൊടുക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു. എന്തായാലും പ്രാരംഭ വില നിർണയം ആളുകൾക്ക് വളരെയധികം ഇഷ്‌ടമായിട്ടുണ്ട്.

അൾട്രാവയലറ്റിന്റെ ടെസറാക്റ്റ് ഇവി വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് കമ്പനി വെബ്‌സൈറ്റിൽ കയറി 999 രൂപ ടോക്കൺ തുക നൽകി വാഹനം ഇനിയും പ്രീ-ബുക്ക് ചെയ്‌തിടാം. ഡെസേർട്ട് സാൻഡ്, സ്റ്റെൽത്ത് ബ്ലാക്ക്, സോണിക് പിങ്ക്, സോളാർ വൈറ്റ് എന്നീ നാല് നിറങ്ങളിൽ മാക്‌സി സ്റ്റൈൽ ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാനാവും. ഈ ഇലക്ട്രിക് സ്കൂട്ടറിനായുള്ള ഡെലിവറി അടുത്ത വർഷം മാത്രമേ ആരംഭിക്കൂവെന്നതും പ്രത്യേകം ശ്രദ്ധിക്കണേ.

Ultraviolette Tesseract Electric Scooter Bookings Crossed 50 000 Units

അതായത് 2026 ആദ്യ പാദത്തിൽ ഇവി കൈയിൽ കിട്ടൂവെന്ന് സാരം. ടെസറാക്റ്റിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് അതിന്റെ സുരക്ഷാ സാങ്കേതികവിദ്യയാണ്. സ്കൂട്ടറിൽ ഒരു സംയോജിത റഡാറും ഡാഷ്‌കാമും വരെ അൾട്രാവയലറ്റ് സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഓമ്‌നിസെൻസ് മിററുകളുമായി പ്രവർത്തിക്കുന്നതിനാൽ റൈഡർമാർക്ക് സുരക്ഷിതമായി സഞ്ചരിക്കാനാവും.

ഈ സംവിധാനങ്ങൾ ബ്ലൈൻഡ്‌സ്‌പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ ചേഞ്ച് അസിസ്റ്റ്, ഓവർടേക്കിംഗ് അസിസ്റ്റ്, റിയൽ-ടൈം കൊളീഷൻ അലേർട്ടുകൾ എന്നീ ഫീച്ചറുകളാണ് സ്‌കൂട്ടറിലേക്ക് ചേർക്കുന്നത്. കൂടാതെ ടെസറാക്റ്റിൽ ട്രാക്ഷൻ കൺട്രോൾ, ഡൈനാമിക് റീജനറേറ്റീവ് ബ്രേക്കിംഗ് എന്നീ സവിശേഷതകളും ഒരുക്കിയിട്ടുണ്ട്. ഇത് എനർജി മാനേജ്മെന്റ് പ്രാപ്തമാക്കുകയും യാത്രയ്ക്കിടെ സുരക്ഷ വർധിപ്പിക്കുകയും ചെയ്യുമെന്നാണ് അൾട്രാവയലറ്റ് പറയുന്നത്.

Ultraviolette Tesseract Electric Scooter Bookings Crossed 50 000 Units

അൾട്രാവയലറ്റ് ടെസറാക്റ്റിൽ നാവിഗേഷനോടുകൂടിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ TFT ഡിസ്‌പ്ലേയാണ് വാഗ്ദാനം ചെയ്യുന്നത്. ഫ്ലോട്ടിംഗ് എൽഇഡി ഡിആർഎൽ, ഡ്യുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്ലീക്ക് ഫ്ലോട്ടിംഗ് എൽഇഡി ടെയിൽ ലാമ്പ്, 34 ലിറ്റർ ശേഷിയുള്ള അണ്ടർസീറ്റ് സ്റ്റോറേജ്, 14 ഇഞ്ച് വീലുകൾ, വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, 110 സെക്ഷൻ ഫ്രണ്ട്, 140 സെക്ഷൻ റിയർ ടയറുകൾ മുതലായവയാണ് ഇവിയിലെ മറ്റ് പ്രധാന സവിശേഷതകൾ.

റിയർ വ്യൂ മിററുകളിൽ ഉൾച്ചേർത്ത മൾട്ടി-കളർ എൽഇഡി ഇൻഡിക്കേറ്ററുകളും വാഹനത്തെ വേറിട്ടുനിർത്തും. ബാറ്ററി പായ്ക്ക് ഏതാവും ഉപയോഗിക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും പരമാവധി 20.10 bhp പവർ പുറപ്പെടുവിക്കാൻ അൾട്രാവയലറ്റ് ടെസറാക്റ്റിന് കഴിയും. 125 കിലോമീറ്ററിന്റെ പരമാവധി വേഗമുള്ള ഇലക്ട്രിക് സ്കൂട്ടറിന് സിംഗിൾ ചാർജിൽ 261 കിലോമീറ്റർ റേഞ്ചും നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്.

Ultraviolette Tesseract Electric Scooter Bookings Crossed 50 000 Units

സ്കൂട്ടറിന് സ്റ്റാൻഡേർഡ് 3 വർഷം അല്ലെങ്കിൽ 75,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടി പാക്കേജും അൾട്രാവയലറ്റ് ടെസറാക്റ്റിനെ മൊഞ്ചാക്കും. വാങ്ങുന്നവർക്ക് 8 വർഷം അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്റർ വാറണ്ടിയിലേക്ക് വരെ നീട്ടാനും കഴിയുമെന്ന് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ പറയുന്നു. സർപ്രൈസായി വന്ന് ഹിറ്റടിച്ച ഇവി എന്തായാലും ഓലയ്ക്കും ഹോണ്ടയ്ക്കുമെല്ലാം വലിയ പ്രഹരമായിരിക്കും നൽകുക.

FAQs
അൾട്രാവയലറ്റ് ടെസറാക്റ്റ് ഇലക്ട്രിക് സ്കൂട്ടർ ഡെലിവറി എന്ന് തുടങ്ങും

ഇലക്ട്രിക് സ്കൂട്ടറിനായുള്ള ഡെലിവറി 2026 ആദ്യ പാദത്തിൽ ആരംഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

ഹോണ്ട ആക്ടിവ ഇവിയുടെ വില

1.17 ലക്ഷം മുതൽ 1.51 ലക്ഷം വരെയാണ് ആക്ടിവ ഇവിയുടെ എക്സ്ഷോറൂം വില.

ഹോണ്ട ആക്‌ടിവ ഇവിയുടെ റേഞ്ച്

102 കിലോമീറ്റർ റേഞ്ച്.

DriveSpark Automotive

More from DriveSpark

Article Published On: Wednesday, March 19, 2025, 13:53 [IST]
English summary
Ultraviolette tesseract electric scooter bookings crossed 50000 units
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X