ലോകത്തിലെ ഏറ്റവും നല്ല ഇലക്‌ട്രിക് സ്‌കൂട്ടർ, 1.20 ലക്ഷത്തിന് വാങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ നോക്കി വെച്ചോ

ഇന്ത്യയിൽ പലവിധത്തിലുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ഒടുവിൽ സാക്ഷാൽ ഹോണ്ട ആക്‌ടിവയെ വൈദ്യുതീകരിച്ച് വിപണിയിലെത്തിക്കുകയാണ്ടായി. അങ്ങനെ ദിനംപ്രതി വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഇ-സ്‌കൂട്ടർ വിപണിയിലേക്ക് പുതുതായി എത്തിയ മിടുക്കനാണ് അൾട്രാവയലറ്റ് ടെസറാക്റ്റ്. ലോകത്തിലെ ഏറ്റവും നല്ല ഇലക്‌ട്രിക് സ്‌കൂട്ടർ എന്ന വിശേഷണത്തോടെയാണ് മോഡലിനെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. താരതമ്യേന ചെറിയ വിലയിലെത്തിയിരിക്കുന്ന വണ്ടി ഹിറ്റാവുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. മാത്രമല്ല അമ്പരപ്പിക്കുന്ന റേഞ്ചും കാര്യങ്ങളുമുണ്ട് താനും. പക്ഷേ ടെസറാക്റ്റ് ഇവി കൈയിൽ കിട്ടാൻ അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വരും കേട്ടോ.

ടെസറാക്റ്റ് ഇലക്ട്രിക് സ്കൂട്ടറിനായുള്ള ഡെലിവറി 2026 ആദ്യ പാദത്തിലേ ആരംഭിക്കൂവെന്നാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന നിർമാതാക്കളായ അൾട്രാവയലറ്റ് അറിയിച്ചിരിക്കുന്നത്. പക്ഷേ ആ കാത്തിരിപ്പിന് എന്തായാലും ഒരു സുഖമുണ്ടായിരിക്കും എന്നത് ഉറപ്പാണ്. അൾട്രാവയലറ്റ് ടെസറാക്റ്റ് വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ബുക്ക് ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട് കേട്ടോ. അത് എന്തെല്ലാമാണെന്ന് പറഞ്ഞുതരാം.

Ultraviolette Tesseract Top Things To Know Before You Buy

വില: അൾട്രാവയലറ്റ് ടെസറാക്റ്റ് വാങ്ങാനെത്തുന്ന ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് 1.20 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ ഈ ഇലക്ട്രിക് മാക്സി സ്കൂട്ടർ വാങ്ങാം. അതിനുശേഷം സ്കൂട്ടറിന്റെ വില 1.45 ലക്ഷം രൂപയായി ഉയരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അങ്ങനെ നോക്കിയാലും ഹോണ്ട ആക്‌ടിവ ഇവി, ഓല S1 പ്രോ, ഏഥർ 450X തുടങ്ങിയ സെഗ്മെന്റിലെ മറ്റ് മോഡലുകളേക്കാൾ കുറഞ്ഞ വിലയാണ് അൾട്രാവയലറ്റ് ഇവിക്കുള്ളത്.

ഡിസൈൻ: അൾട്രാവയലറ്റ് ടെസറാക്റ്റ് ഒരു വലിയ മാക്‌സി സ്കൂട്ടർ സ്റ്റൈലിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. സിഗ്നേച്ചർ ലുക്ക് നൽകുന്ന സ്പ്ലിറ്റ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റ്, ഫ്ലോട്ടിംഗ് ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, വലിയ ഫ്രണ്ട് ഏപ്രൺ, വലിയ സീറ്റ്, ഫ്ലോട്ടിംഗ് എൽഇഡി റിയർ ടെയിൽലൈറ്റ്, പാഡിൽ ലൈറ്റുകൾ തുടങ്ങിയ കിടുക്കാച്ചി സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്ന ഫ്യൂച്ചറിസ്റ്റിക് രൂപമാണ് ഇവിക്കുള്ളത്.

Ultraviolette Tesseract Top Things To Know Before You Buy

ഫീച്ചറുകൾ: റഡാർ സാങ്കേതികവിദ്യയുള്ള ഇന്ത്യയിലെ ആദ്യത്തെ സ്കൂട്ടറായ അൾട്രാവയലറ്റ് ടെസറാക്റ്റ് ഇതുവരെ ഒരു സ്കൂട്ടറിലും കാണാത്ത മറ്റനേകം ഫീച്ചറുകളും അവതരിപ്പിക്കുന്നുണ്ട്. ഇന്റഗ്രേറ്റഡ് ഫ്രണ്ട്, റിയർ ഡാഷ്‌ക്യാമുകളും റൈഡർ അവബോധം വർധിപ്പിക്കുന്നതിനായി ഹാപ്റ്റിക് ഫീഡ്‌ബാക്കുള്ള ഹാൻഡിൽബാറും ഉള്ള ആദ്യ ഇരുചക്ര വാഹനം കൂടിയാണ് അൾട്രാവയലറ്റിന്റെ ഈ പുത്തൻ മോഡൽ.

7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ TFT ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ചാർജിംഗ്, പ്രോക്സിമിറ്റി അധിഷ്ഠിത കീലെസ് ആക്സസ്, പാർക്ക് അസിസ്റ്റ്, ഹിൽ ഹോൾഡ്, നാവിഗേഷൻ, കോൾ നോട്ടിഫിക്കേഷനുകൾക്കൊപ്പം ഫോൺ പെയറിംഗ്, മ്യൂസിക് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഇന്റഗ്രേറ്റഡ് ഇ-സിം ഉള്ള LTE, ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റി സൌകര്യങ്ങളും അൾട്രാവയലറ്റ് ടെസറാക്റ്റിലുണ്ട്.

Ultraviolette Tesseract Top Things To Know Before You Buy

ഇവിയുടെ മുന്നിലും പിന്നിലും റഡാർ ഉപയോഗിച്ചുകൊണ്ട് ബ്ലൈൻഡ്‌സ്‌പോട്ട് ഡിറ്റക്ഷൻ, ഓവർടേക്ക് അലേർട്ട്, കൊളിഷൻ അലേർട്ട് എന്നീ സവിശേഷതകളും പ്രീമിയം മോഡലിലേക്ക് കൊണ്ടുവരാൻ കമ്പനിക്കായിട്ടുണ്ട്. ഇതുകൂടാതെ ബ്ലൈൻഡ്‌സ്‌പോട്ട് സഹായത്തോടുകൂടിയ പ്രീമിയം റിയർ വ്യൂ മിററുകളും വാഹനത്തിന് സമ്മാമിച്ചിട്ടുണ്ട്. വയലറ്റ് എഐ ഉള്ള ഇന്റഗ്രേറ്റഡ് ഡാഷ്‌ക്യാം ഫീച്ചറും അൾട്രാവലയലിറ്റിന്റെ ഇലക്ട്രിക് സ്കൂട്ടറിലെ മറ്റ് പ്രധാന ഫീച്ചറുകളാണ്.

F77 ഇലക്ട്രിക് സ്പോർട്സ് മോട്ടോർസൈക്കിളിൽ നിന്ന് കടമെടുത്ത ഡ്യുവൽ-ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ ചില സാങ്കേതികവിദ്യകളും കോർത്തിണക്കിയാണ് അൾട്രാവയലറ്റ് ടെസറാക്റ്റ് പണികഴിപ്പിച്ചിരിക്കുന്നത്. ഒപ്പം മുന്നിലും പിന്നിലും 14 അഞ്ച് അലോയ് വീലുകളും വാഹനത്തിലുണ്ടെന്നതും ശ്രദ്ധേയമാണ്.

ബാറ്ററിയും റേഞ്ചും: ബാറ്ററി പായ്ക്കിനെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും കമ്പനി പങ്കുവെച്ചിട്ടില്ലെങ്കിലും 3.5kWh, 5kWh, 6kWh യൂണിറ്റുകളിൽ ഏതെങ്കിലുമാവും വാഹനത്തിലേക്ക് എത്തുകയെന്നാണ് അനുമാനം. എന്തായാലും അൾട്രാവയലറ്റ് ടെസറാക്റ്റിന് സിംഗിൾ ചാർജിൽ 261 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്. സ്കൂട്ടറിന് 2.9 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം മണിക്കൂറിൽ 125 കിലോമീറ്ററാണ് പരമാവധി വേഗമായി നിശ്ചയിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, March 6, 2025, 14:06 [IST]
English summary
Ultraviolette tesseract top things to know before you buy
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X