24 മണിക്കൂറിൽ ബുക്ക് ചെയ്‌തത് 3,000 പേർ, ലോക ഹിറ്റടിച്ച് ദുൽഖറിന്റെ പുത്തൻ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ

ഇലക്ട്രിക് ഇരുചക്ര വാഹന വിപണി കൈപ്പിടിയിലാക്കാനായി കിടിലൻ മോഡലുകളാൽ തങ്ങളുടെ വാഹന നിര വിപുലീകരിക്കുന്ന തിരക്കിലാണ് ദുൽഖർ സൽമാന് ഓഹരിയുള്ള ഇവി നിർമാതാക്കളായ അൾട്രാവയലറ്റ്. കുറച്ച് നാളുകൾക്ക് മുമ്പ് അവതരിപ്പിച്ച ടെസറാക്റ്റും ഷോക്ക്‌വേവും തീർത്ത ആരവം കെട്ടടങ്ങുന്നതിന് മുമ്പേ തന്നെ പുതിയ ഇലക്ട്രിക് അഡ്വഞ്ചർ മോട്ടോർസൈക്കിളുമായി എത്തി ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. X-47 എന്നുപേരിട്ടിരിക്കുന്ന മോഡൽ ഇതിനോടകം തന്നെ തരംഗമായിട്ടുണ്ട്. 2.49 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് ഇത് അവതരിപ്പിച്ചതും. എന്നാൽ ബൈക്ക് വാങ്ങാനെത്തുന്ന ആദ്യത്തെ 1,000 പേർക്കായിരുന്നു ഈയൊരു വിലയ്ക്ക് വണ്ടി കൊടുത്തിരുന്നത്.

എന്നാൽ വാങ്ങാനായി ആളുകൾ ഇരച്ചെത്തിയതോടെ ആദ്യത്തെ 5,000 പേർക്ക് 2.49 ലക്ഷത്തിന് X-47 വാങ്ങിക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് അൾട്രാവയലറ്റ്. ബ്രാൻഡിന്റെ പുത്തൻ അഡ്വഞ്ചർ ഇലക്ട്രിക് മോട്ടോർസൈക്കിളിനായി 24 മണിക്കൂറിനുള്ളിൽ 3,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. ആമുഖ കാലയളവിനു ശേഷമുള്ള ഇവിയുടെ വില 2.74 ലക്ഷം രൂപയായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Ultraviolette X-47 Electric Bike Garned 3 000 Bookings In Just 24 Hours

ഒരു സ്ട്രീറ്റ് ഫൈറ്ററിനും അഡ്വഞ്ചർ മോട്ടോർസൈക്കിളിനും ഇടയിലുള്ള ഒരു ക്രോസ്ഓവർ ആയാണ് അൾട്രാവയലറ്റ് X-47 രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2024 EICMA മോട്ടോർസൈക്കിൾ ഷോയിൽ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് എക്‌സിനെ അടിസ്ഥാനമാക്കിയുള്ള ഇവി F77 ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്കിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചെടുത്തിരിക്കുന്നതും. പക്ഷേ വ്യത്യസ്തമായ ഷാസിയും സബ്-ഫ്രെയിമുമാണ് ഉപയോഗിക്കുന്നത്.

റഡാർ സാങ്കേതികവിദ്യ സ്റ്റാൻഡേർഡായി ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ മോട്ടോർസൈക്കിളാണിത്. ബ്ലൈൻഡ്‌സ്പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ-ചേഞ്ച് അലേർട്ട്, റിയർ കൊളീഷൻ ഡിറ്റക്ഷൻ ശേഷി തുടങ്ങിയ സവിശേഷതകളാണ് കമ്പനി ഇതിൽ ഒരുക്കിവെച്ചിരിക്കുന്നത്. റിയല്‍-ടൈം ഫ്രണ്ട്, റിയര്‍ ക്യാമറ ഫീഡിനെ സപ്പോർട്ട് ചെയ്യുന്ന ഒരു ഓപ്ഷണല്‍ ഡ്യുവല്‍ ഡിസ്‌പ്ലേ സജ്ജീകരണവും ഇവിയിലുണ്ട്.

Ultraviolette X-47 Electric Bike Garned 3 000 Bookings In Just 24 Hours

ബീക്ക്-സ്‌റ്റൈല്‍ ഫെന്‍ഡര്‍, സ്‌കള്‍പ്‌ചേര്‍ഡ് ടാങ്ക്, കാസ്റ്റ് അലുമിനിയം സബ്-ഫ്രെയിമുള്ള ഒരു റാക്ക്ഡ് ടെയില്‍ സെക്ഷന്‍ എന്നിവയുമാതി വരുന്ന അള്‍ട്രാവയലറ്റ് X47 ക്രോസ്ഓവറിന്റെ സ്‌റ്റൈലിംഗും ആരേയും ആകർഷിക്കാൻ പ്രാപ്‌തമാണ്. റിയര്‍ ലഗേജ് റാക്ക്, സാഡില്‍ സ്റ്റേകള്‍, സോഫ്റ്റ്/ഹാര്‍ഡ് പാനിയറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്ന ഡസേര്‍ട്ട് വിംഗ് സ്‌പെഷ്യല്‍ എഡിഷന്‍ വേരിയന്റും അൾട്രാവയലറ്റിന്റെ പുതിയ X-47 ഇലക്ട്രിക് ബൈക്കിന് ലഭിക്കുന്നുണ്ട്.

3 ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, 9 ലെവല്‍ ബ്രേക്ക് റീജനറേഷന്‍, സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ ABS, ഒരു കളര്‍ TFT ഡിസ്‌പ്ലേ എന്നീ മോഡേൺ ഫീച്ചറുകളാലും അള്‍ട്രാവയലറ്റ് X47 അഡ്വഞ്ചർ ബൈക്ക് സമ്പന്നമാണ്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ബൈക്കിന്റെ സസ്പെൻഷനായി മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

Ultraviolette X-47 Electric Bike Garned 3 000 Bookings In Just 24 Hours

അതേസമയം ബ്രേക്കിംഗിനായി മുന്‍വശത്തും പിൻവശത്തും സിംഗിൾ ഡിസ്‌ക്കുകളാണ് ബ്രാൻഡ് നൽകിയിരിക്കുന്നത്. അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസിന്റ സപ്പോർട്ടുമുണ്ട്. 40 bhp കരുത്തിൽ പരമാവധി 100 Nm torque വരെ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് X-47 ഇലക്ട്രിക് ബൈക്കിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 10.3 kWh ബാറ്ററി പായ്ക്ക് ഹൃദയം.

സിംഗിൾ ചാർജിൽ 323 കിലോമീറ്റർ (IDC) റേഞ്ച് വരെയാണ് പുതിയ വൈദ്യുത മോട്ടോർസൈക്കിൾ വാഗ്‌ദാനം ചെയ്യുന്നത്. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാൽ മോട്ടോര്‍സൈക്കിളിന് 0-60 കിലോമീറ്റർ വേഗത വെറും 2.7 സെക്കന്‍ഡിനുള്ളിൽ കൈവരിക്കാനാവും. അതേസമയം 0-100 കിലോമീറ്റർ സ്പീഡ് എത്താൻ അൾട്രാവയലറ്റ് X-47 ഇവിക്ക് 8.1 സെക്കന്‍ഡാണ് വേണ്ടിവരിക. അതേസമയം ടോപ്പ് സ്പീഡ് 145 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

More from DriveSpark

Article Published On: Thursday, September 25, 2025, 10:03 [IST]
English summary
Ultraviolette x 47 electric bike garned 3000 bookings in just 24 hours details inside
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X