323 KM റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്കിന്റെ ഡെലിവറി തുടങ്ങി ഡിക്യുവിന്റെ കമ്പനി, നിരത്തിൽ മൂളിപ്പായുന്നത് കാണാം

ഇലക്ട്രിക് സ്‌കൂട്ടറുകളെ പോലെ തന്നെ ഇന്ത്യയിൽ ഇലക്ട്രിക് ബൈക്കുകളുടെ ഡിമാന്റും ഏറി വരികയാണ്. അൾട്രാവയലറ്റ് പോലുള്ള വമ്പൻ കമ്പനികൾ കൂടുതൽ സജീവമായതോടെയാണ് ഈ സെഗ്മെന്റ് ഇത്രയും വളരാൻ കാരണമായിരിക്കുന്നത്. അടുത്തിടെ കമ്പനി ഒരു പുത്തന്‍ ഓള്‍ ഇലക്ട്രിക് അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിനും രൂപം കൊടുത്തിരുന്നു. അള്‍ട്രാവയലറ്റ് X47 എന്ന് പേരിട്ടിരിക്കുന്ന ക്രോസ്ഓവര്‍ ഇലക്ട്രിക് അഡ്വഞ്ചര്‍ ടൂറിംഗ് ബൈക്കിന് 2.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. എന്നാൽ ആദ്യത്തെ 1,000 പേർക്ക് മാത്രമാണ് കമ്പനി ഈ വിലയിൽ ബൈക്ക് വിൽക്കാൻ തീരുമാനിച്ചത് കേട്ടോ.

അതിന് ശേഷം 2.74 ലക്ഷം രൂപയായി ഇലക്ട്രിക് അഡ്വഞ്ചർ ബൈക്കിന്റെ വിലയും വർധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അവതരപ്പിച്ച് അധികം കാത്തിരുത്തി മുഷിപ്പിക്കാതെ തന്നെ അള്‍ട്രാവയലറ്റ് X47 ഇവിയുടെ ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ്. ദീപാവലിയോട് അനുബന്ധിച്ച് ഇ-മോട്ടോർസൈക്കിൾ ആളുകൾക്ക് കൈമാറിത്തുടങ്ങിയതായി കമ്പനി ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ഇക്കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ultraviolette x47

അൾട്രാവയലറ്റ് X47 ഇലക്ട്രിക് ബൈക്കിന്റെ റോളിംഗ് ഓഫ്, ക്വാളിറ്റി ടെസ്റ്റ് എന്നിവ കാണിക്കുന്ന വീഡിയോയിലാണ് ഡെലിവറിയുടെ കാര്യം പറയുന്നത്. പുതുതായി പുറത്തിറക്കിയ X47 ഉൾപ്പെടെയുള്ള എല്ലാ അൾട്രാവയലറ്റ് ബൈക്കുകളും ഡെലിവറി ചെയ്യുന്നതിന് മുമ്പ് നിരവധി കർശനമായ പരിശോധനകൾക്ക് വിധേയമാകുന്നുണ്ടെന്നും വീഡിയോയിൽ പറയുന്നുണ്ട്. ലേസർ, എയർസ്ട്രൈക്ക്, ഷാഡോ എന്നീ മൂന്ന് വേരിയന്റുകളിലാണ് X47 വാഗ്ദാനം ചെയ്യുന്നത്.

ഡെസേർട്ട് വിംഗ് എന്ന പേരിൽ ഒരു പ്രത്യേക പതിപ്പും ഉണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ അള്‍ട്രാവയലറ്റിന്റെ പുത്തൻ X47 ഒരു അഡ്വഞ്ചര്‍ ടൂറിംഗ് ബൈക്കിനും ഒരു സ്ട്രീറ്റ് നേക്കഡ് ബൈക്കിനും ഇടയിലുള്ള ഒരു ക്രോസ്ഓവറാണ്. F77 ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്കിന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നതെങ്കിലും വ്യത്യസ്തമായ ഷാസിയും സബ്-ഫ്രെയിമുമാണ് അൾട്രാവയലറ്റ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

ultraviolette x47

7.1 kWh, 10.3 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളും അൾട്രാവയലറ്റ് X47 ഇലക്ട്രിക് മോട്ടോർസൈക്കിളിലുണ്ട്. കമ്പനി പറയുന്നതനുസരിച്ച് 10.3 kWh ബാറ്ററി വേരിയന്റുകൾ സിംഗിൾ ചാർജിൽ 323 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യും. അതേസമയം ഇവിയിലെ 7.1 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 211 കിലോമീറ്റർ വരെ സഞ്ചരിക്കാനും പ്രാപ്‌തമാണ്. 40 bhp പവറും 610 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ക്രോസ്ഓവറിന് കരുത്ത് പകരുന്നത്.

ഇതിന് പരമാവധി 145 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. കൂടാതെ 0-60 കിലോമീറ്റർ വേഗത വെറും 2.7 സെക്കൻഡിനുള്ളിൽ കൈവരിക്കുമെന്നും ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡ് പറയുന്നു. മോട്ടോര്‍സൈക്കിളില്‍ ഒരു ഇന്റഗ്രേറ്റഡ് ചാര്‍ജറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ജ് പ്രൊട്ടക്ഷന്‍, എര്‍ത്ത് ലീക്കേജ് പ്രൊട്ടക്ഷന്‍ തുടങ്ങിയ സവിശേഷതകള്‍ ഇതിനുണ്ട്. X47 ക്രോസ്ഓവറിന്റെ ഏറ്റവും വലിയ പ്രത്യേകത UV ഹൈപ്പര്‍സെന്‍സ് റഡാര്‍ സാങ്കേതികവിദ്യയാണ്.

ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ഓവര്‍ടേക്ക് അലേര്‍ട്ട്, റിയര്‍ കൊളീഷന്‍ വാണിംഗ് തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. റഡാര്‍ സെന്‍സറുകള്‍ക്ക് പുറമേ, ഡാഷ്-ക്യാമുകളുടെ ധര്‍മം നിര്‍വഹിക്കുന്ന ഡ്യുവല്‍ ഇന്റഗ്രേറ്റഡ് ക്യാമറകളും മോട്ടോര്‍സൈക്കിളിലുണ്ട്. റിയല്‍-ടൈം ഫ്രണ്ട്, റിയര്‍ ക്യാമറ ഫീഡിനെ പിന്തുണയ്ക്കുന്ന ഒരു ഓപ്ഷണല്‍ഡ്യുവല്‍ ഡിസ്‌പ്ലേ സജ്ജീകരണവും ഇലക്ട്രിക് മോട്ടോർസൈക്കിളിൽ ഒരുക്കിയിട്ടുണ്ട്.

3 ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, 9 ലെവല്‍ ബ്രേക്ക് റീജനറേഷന്‍, സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ ABS, ഒരു കളര്‍ TFT ഡിസ്‌പ്ലേ എന്നിവയാണ് ഇവിയിലെ മറ്റ് ഫീച്ചറുകൾ. ഡെലിവറി ആരംഭിച്ചതോടെ നിരത്തുകളിൽ മൂളിപ്പായുന്ന അൾട്രാവയലറ്റ് X47 ഇലക്ട്രിക് ബൈക്ക് ഇനി കാണാനാവും. അടുത്തിടെ വിപണിയിലെത്തിയ ടിവിഎസ് അപ്പാച്ചെ RTX 300 പോലുള്ള പെട്രോൾ അഡ്വഞ്ചർ ബൈക്കുകളോടാവും X47 മത്സരിക്കുക.

More from DriveSpark

Article Published On: Wednesday, October 22, 2025, 12:30 [IST]
English summary
Ultraviolette x47 electric adventure bike delivery started in india
കൂടുതല്‍... #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X